Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മള്‍ കര്‍മ്മധീരരാകണം

ഇതു പറയുമ്പോള്‍ പ്രത്യേകിച്ചും ഓര്‍മ്മ വരുന്നത് പാശ്ചാത്യരുടെ ജോലിയിലുള്ള ശുഷ്‌കാന്തിയും ആത്മാര്‍ത്ഥതയുമാണ്. അലസത അവര്‍ക്ക് താരതമ്യേന വളരെ കുറവാണ്. ഇരുപത്തിനാലു മണിക്കൂറിനും അവര്‍ക്കു ടൈംടേബിള്‍ ഉണ്ട്. എല്ലാറ്റിലും കൃത്യനിഷ്ഠ പാലിക്കുകയും ചെയ്യും. വലുതെന്നോ ചെറുതെന്നോ ഉള്ള വ്യത്യാസമില്ലാതെ ഏതു ജോലിയും പൂര്‍ണമനസ്സോടെ ചെയ്യും. കോടീശ്വരന്റെ മകനാണെങ്കിലും പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ സ്വന്തം കാലില്‍ നില്ക്കാന്‍ ശ്രമിക്കും. രാത്രിയില്‍ ഹോട്ടലുകളില്‍ പാത്രം കഴുകിയോ അതുപോലെ മറ്റെന്തെങ്കിലും പണിയെടുത്തോ പണംസ്വരൂപിച്ച് ഉന്നതവിദ്യാഭ്യാസം നേടും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 22, 2020, 09:45 pm IST
in Samskriti

മക്കളേ,

എന്തിനും ഏതിനും വിദേശീയരെ, പ്രത്യേകിച്ചും പാശ്ചാത്യരെ അനുകരിക്കുന്ന രീതി ഭാരതീയര്‍ക്കുണ്ട്. അനുകരണഭ്രമത്തില്‍ ഒരുപക്ഷെ ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ നമ്മളായിരിക്കും. എന്നാല്‍, പാശ്ചാത്യരുടെ നല്ല ഗുണങ്ങളും ശീലങ്ങളും ഉള്‍ക്കൊള്ളുന്നതില്‍ നമ്മള്‍ താല്പര്യം കാണിക്കാറില്ല എന്നത് ദുഃഖസത്യമാണ്.  

ഇതു പറയുമ്പോള്‍ പ്രത്യേകിച്ചും ഓര്‍മ്മ വരുന്നത് പാശ്ചാത്യരുടെ ജോലിയിലുള്ള ശുഷ്‌കാന്തിയും ആത്മാര്‍ത്ഥതയുമാണ്. അലസത  അവര്‍ക്ക് താരതമ്യേന വളരെ കുറവാണ്. ഇരുപത്തിനാലു മണിക്കൂറിനും അവര്‍ക്കു ടൈംടേബിള്‍ ഉണ്ട്. എല്ലാറ്റിലും കൃത്യനിഷ്ഠ പാലിക്കുകയും ചെയ്യും. വലുതെന്നോ ചെറുതെന്നോ ഉള്ള വ്യത്യാസമില്ലാതെ ഏതു ജോലിയും പൂര്‍ണമനസ്സോടെ ചെയ്യും. കോടീശ്വരന്റെ മകനാണെങ്കിലും പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ സ്വന്തം കാലില്‍ നില്ക്കാന്‍ ശ്രമിക്കും. രാത്രിയില്‍ ഹോട്ടലുകളില്‍ പാത്രം കഴുകിയോ അതുപോലെ മറ്റെന്തെങ്കിലും പണിയെടുത്തോ പണംസ്വരൂപിച്ച് ഉന്നതവിദ്യാഭ്യാസം നേടും. അതാണവരുടെ രീതി. അവിടെ ഇവിടത്തെപ്പോലെ സമരമില്ല. ഇവിടെയുള്ളവര്‍ സമരമില്ലാത്ത ദിവസങ്ങളില്‍പോലും കൃത്യമായി ജോലിചെയ്യുന്നുണ്ടെന്നു പറയാനാവില്ല. എന്നാല്‍ ഭാരതത്തിലെ മക്കള്‍തന്നെ വിദേശത്തു ചെന്നാല്‍ സംഗതി മാറും. പതിനെട്ടും ഇരുപതും മണിക്കൂര്‍വരെ വിദേശത്തു ജോലി ചെയ്യാന്‍ അവര്‍ക്കു മടിയില്ല. അതിലധികം ജോലി ചെയ്യുന്നവരെയും അമ്മയ്‌ക്കറിയാം.  രാവും പകലും ജോലി കഴിഞ്ഞുവവന്ന് സ്വന്തമായി ഭക്ഷണം പാകം ചെയ്തുകഴിച്ചിട്ട്  ഇടയ്‌ക്കിടെ നമ്മുടെ കാലിഫോര്‍ണിയ ആശ്രമത്തില്‍ വന്നു സേവനം ചെയ്യുന്ന ഭാരതത്തിലെ മക്കളുണ്ട്. ഇവിടുത്തെ മക്കള്‍ ഗള്‍ഫുരാജ്യങ്ങളില്‍ പോയാലുള്ള സ്ഥിതിയും വ്യത്യസ്ഥമല്ല.

ഒരിക്കല്‍ ഒരു വിനോദസഞ്ചാരി പരലോകത്തെത്തി. അവിടെ ഒരു ഹോട്ടലിനുമുമ്പില്‍ ഒരു അമേരിക്കക്കാരന്‍ നില്‍ക്കുന്നതു കണ്ടു. സഞ്ചാരി ചോദിച്ചു, ”നിങ്ങള്‍ എന്താ ഇവിടെ നില്‍ക്കുന്നത്?” അപ്പോള്‍ അയാള്‍ പറഞ്ഞു, ”ഞാന്‍ എന്തെങ്കിലും ജോലികിട്ടുമോ എന്നു നോക്കുകയാണ്.” സഞ്ചാരി  മുന്നോട്ടു നടന്നു. അല്പം കഴിഞ്ഞപ്പോള്‍ ഒരു ജപ്പാന്‍കാരന്‍ വഴിയില്‍ നില്‍ക്കുന്നു. ”നിങ്ങള്‍ എന്തുചെയ്യുകയാണ്?” അയാള്‍ പറഞ്ഞു, ”ഞാന്‍ ഒരു കച്ചവടം തുടങ്ങാന്‍ ശ്രമിക്കുകയാണ്.” ആ സഞ്ചാരി വീണ്ടും മുന്നോട്ടു നടന്നു. അപ്പോള്‍ ഒരു കടയുടെ തൂണുംചാരി ഒരിന്ത്യക്കാരന്‍ നില്‍ക്കുന്നതു കണ്ടു. ”നിങ്ങള്‍ എന്താ ഇവിടെ നില്‍ക്കുന്നത്?”, സഞ്ചാരി ചോദിച്ചു. ഇന്ത്യക്കാരന്‍ പറഞ്ഞു, ”ഓ, വെറുതെ!”  

ജപ്പാനില്‍ പന്ത്രണ്ട് മണിക്കൂറെങ്കിലും ജോലി ചെയ്തില്ലെങ്കില്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ വഴക്കു പറയും. അല്പം നേരത്തെ എത്തിയാല്‍ ഭാര്യമാര്‍ ചോദിക്കും, ‘എന്താ ഇന്നു ജോലിയ്‌ക്കു പോയിട്ടു നേരത്തെ മടങ്ങിയത്?’ എന്ന്. എന്നാല്‍ ഭാരതത്തിലാകട്ടെ ജനങ്ങള്‍ ദിവസം എട്ടു മണിക്കൂര്‍തന്നെ ജോലി ചെയ്യുന്നുണ്ടോ എന്നു സംശയമാണ്. ഊണും വിശ്രമവും ചായകുടിയും കൊച്ചുവര്‍ത്തമാനവും കഴിഞ്ഞാല്‍പ്പിന്നെ എത്ര സമയം ജോലിചെയ്യുവാന്‍ ലഭിക്കും. വിദേശരാജ്യങ്ങളുടെ ഉയര്‍ച്ചയ്‌ക്കു കാരണം അവിടെയുള്ളവരുടെ അദ്ധ്വാനവും ഉത്തരവാദിത്വബോധവുമാണ്.  

ഭാരതീയര്‍ എല്ലാവരും അലസന്മാരാണെന്നല്ല പറയുന്നത്. എന്നാല്‍ നമ്മുടെ ധാരാളം സമയം പാഴായിപ്പോകുന്നുണ്ട് എന്നത് സത്യമാണ്. അതു നമ്മള്‍ തിരിച്ചറിയണം. കൃത്യനിഷ്ഠയും ഉത്സാഹവും അദ്ധ്വാനശീലവും വളര്‍ത്തിയെടുക്കണം. ശ്രദ്ധയുണ്ടെങ്കില്‍ നമുക്കതു തീര്‍ച്ചയായും സാധിക്കും. കേരളത്തില്‍, രണ്ടുവര്‍ഷം മുന്‍പ് വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ എത്ര ഉത്സാഹത്തോടും ത്യാഗത്തോടും കൂടിയാണ് നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരെ രക്ഷിക്കാന്‍ പ്രയത്‌നിച്ചത്. ആവശ്യമെങ്കില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള കഴിവ് നമ്മുടെ ഉള്ളിലുണ്ടെന്നാണ് ഇതു കാണിക്കുന്നത്. എന്നാല്‍ ആ കര്‍മ്മവീര്യത്തെ നമ്മള്‍ ഉണര്‍ത്തിയെടുക്കണം. ജീവിതത്തിന്റെ ഭാഗമായി അതിനെ മാറ്റണം.  

ഇവിടെയുള്ളവരില്‍ അങ്ങേയറ്റം ബുദ്ധിയും കഴിവുമുണ്ടെങ്കിലും അവരില്‍ മടിയാണു മുന്നിട്ടു നില്ക്കുന്നതു്. ഉള്ള ജോലിതന്നെ എങ്ങനെ കുറയ്‌ക്കാമെന്നാണു ചിന്ത. എന്നാല്‍ വേതനത്തിന്റെ കാര്യത്തില്‍ ഒരു കുറവും അംഗീകരിക്കില്ലതാനും. ‘നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയും’ എന്ന ചിന്തയില്ല. ഈ മനോഭാവം മാറാതെ എങ്ങനെ രാഷ്‌ട്രം പുരോഗതി പ്രാപിക്കും? അമ്മ ഇങ്ങനെ പറഞ്ഞുവെങ്കിലും ഭാരതം പുരോഗതിയുടെ പാതയില്‍ത്തന്നെയാണു്. പക്ഷേ, നമ്മള്‍ ശ്രമിച്ചാല്‍ കൂടുതല്‍ വേഗത്തില്‍ പുരോഗമിക്കുവാന്‍ കഴിയും. ഇന്നു നമ്മള്‍ ഉണര്‍ന്നെങ്കിലും കിടക്കവിട്ട് എഴുന്നേറ്റിട്ടില്ല. അതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ. അതു മാറണം. എഴുനേല്‍ക്കണം കര്‍മ്മധീരരാകണം. എങ്കിലേ ഉണര്‍ന്നതിന്റെ പ്രയോജനം ലഭിക്കൂ. അങ്ങനെയായാല്‍ നമ്മുടെ രാഷ്‌ട്രം പുരോഗതി പ്രാപിക്കും,   മറ്റു രാഷ്‌ട്രങ്ങള്‍ക്കും വെളിച്ചമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.