മൂന്നാര്‍: ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ മരണപ്പെട്ടവരെ അനുസ്മരിച്ച് രാജമലയിലെ കുടുംബങ്ങള്‍. നയമക്കാട് എസ്റ്റേറ്റിന്റെ ഭാഗമായ രാജമല ഡിവിഷനിലെ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തിലാണ് സ്വാതന്ത്ര്യദിനത്തില്‍ മരണപ്പെട്ടവരെ അനുസ്മരിച്ചത്.
മരണപ്പെട്ടവരുടെ ഫോട്ടോകള്‍ക്ക് മുമ്പില്‍ തിരിതെളിയിച്ചും പുഷ്പങ്ങള്‍ സമര്‍പ്പിച്ചും അവര്‍ പ്രയപ്പെട്ടവരെ ഓര്‍ത്തു. സ്വാതന്ത്ര്യദിനത്തില്‍ മുന്‍പ് ഇവിടെ ആഘോഷങ്ങള്‍ പതിവുണ്ടായിരുന്നു. കൂടെയുണ്ടാ യിരുന്ന തൊഴിലാളികളിലേറെപേരും ആ ആഘോഷങ്ങളില്‍ എന്നും പങ്കെടുത്തിരുന്നു. അതില്‍ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.
അത്തരത്തില്‍ പെട്ടിമുടിയിലെ സ്നേഹത്തിന്റെയും പരസ്പരമുള്ള ഐക്യത്തിന്റെയും ഓര്‍മകള്‍ ഓരോരുത്തരും പങ്കുവെച്ചു. പെട്ടിമുടിയില്‍ മരണപ്പെട്ടവരെ കൂട്ടമായി സംസ്കരിച്ച മൈതാനത്ത് എത്തിയും പുഷ്പങ്ങള്‍ അര്‍പ്പിച്ച് അനുസമരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: