ശ്രീകാര്യം: ആറ്റിപ്രയില്‍ പട്ടികജാതി കുടുംബങ്ങളെ മനുഷ്യത്വ രഹിതമായി കുടിയൊഴിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരായി ബിജെപിയുടെ നെതൃത്വത്തില്‍ നടന്നുവരുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. വൃദ്ധരും കുട്ടികളുമുള്‍പ്പടെയുള്ളവരെ യാതൊരു ദയയുമില്ലാതെ കുടിയൊഴിപ്പിക്കുകയും അവരുടെ വീടുകള്‍ ഇടിച്ചു നിരത്തുകയും ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കൊറോണ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ പട്ടികജാതി കുടുംബങ്ങളോട് ക്രൂരത കാട്ടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
കുടിയൊഴിപ്പിക്കലിനെതിരെ ആറ്റിപ്ര വില്ലേജ് ഓഫീസിനു മുന്നില്‍ ബിജെപി നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണിസമരം ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് വി.ടി. രമ ഉദ്ഘാടനം ചെയ്തു.
പോലീസിനെ ഉപയോഗിച്ച് ആറ്റിപ്രയിലെ പട്ടികജാതി കുടുംബങ്ങളെ അതിക്രൂരമായ് കുടിയൊഴിപ്പിച്ചു തെരുവില്‍ വലിച്ചെറിഞ്ഞത് നീചമായ പ്രവര്‍ത്തിയാണെന്ന് വി.ടി. രമ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറിവോടു കൂടിയാണ് പട്ടികജാതി കുടുംബങ്ങള്‍ക്ക് എതിരെ ഈ നരനായാട്ട് നടന്നത്. അടിയന്തരമായി ഇവരുടെ പുനരധിവാസം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിേഷധത്തിന് പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ്, ജില്ലാ വൈസ് പ്രസിഡന്റ് ജി.വൈ. പ്രമോദ്, സംസ്ഥാന ഉപാധ്യക്ഷന്‍ സന്ദീപ്, ജില്ലാ ഉപാധ്യക്ഷന്‍ പാറയില്‍ മോഹന്‍, ജില്ലാ സെക്രട്ടറിമാരായരതീഷ്, വക്കം സുനില്‍ ബാബു, ദയാനന്ദന് എന്നിവര്‍ പങ്കെടുത്തു.
കുടിയിറക്കിയ പാവപ്പെട്ട പട്ടികജാതിക്കാരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയുള്ള സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകമോര്‍ച്ച കഴക്കൂട്ടം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സത്യഗ്രഹ സമരം ബിജെപി ജില്ലാ സെക്രട്ടറി എം. ബാലമുരളി ഉദ്ഘാടനം ചെയ്തു. സത്യഗ്രഹ സമരത്തില്‍ ജില്ലാ സെക്രട്ടറി സജിത്ത്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വെഞ്ചാവോട് ഉദയന്‍, ജനറല്‍ സെക്രട്ടറി സായിപ്രസാദ്, കൗണ്‍സിലര്‍മാരായ നാരായണമംഗലം രാജേന്ദ്രന്, പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കുടിയൊഴിപ്പിക്കലിനെതിരെ കഴക്കൂട്ടം മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം സത്യഗ്രഹ സമരങ്ങള്‍ നടന്നു. കഴക്കൂട്ടത്ത് ബിജെപി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറും ശ്രീകാര്യത്ത് ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടിയും മണ്ണന്തലയില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷും ചേങ്കോട്ടുകോണത്ത് ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയനും പൗഡിക്കോണത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷും ആറ്റിപ്രയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷും മെഡിക്കല്‍ കോളേജില്‍ നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപനും പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറ്റിപ്രയില്‍ സത്യാഗ്രഹ സമരം നടന്നു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു പരിപാടി ഉദ്ഘാടനം ചെയ്തു. ആറ്റിപ്ര ചെങ്കൊടി കാട്ടില്‍ നടക്കുന്ന സമരം സാമൂഹ്യനീതിവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ ഇളവുകള്‍ പോലും നല്‍കാതെ ഭൂമാഫിയകളുടെ താല്പര്യം സംരക്ഷിക്കാനാണ് സിപിഎമ്മും പോലീസും ശ്രമിക്കുന്നത്. വൃദ്ധരും പിഞ്ച് കുട്ടികളും അടക്കമുള്ള പട്ടികജാതി കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്ത സിപിഎമ്മും പോലീസും വന്‍കിട കയ്യേറ്റക്കാരുടെ താല്പര്യം സംരക്ഷിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു. സത്യാഗ്രഹ സമരത്തിന് യുവമോര്‍ച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ജയദേവന്, ജില്ലാ ട്രഷറര്‍ അനൂപ് കുമാര്‍, ഷിബുലാല്‍, സുനില്‍കുമാര്‍, ജ്യോതിഷ്, രാജ, ഹരി, കവിത, അഹല്യ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: