Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മഴ: 90 വീടുകൾ തകർന്നു, ജില്ലയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകള്‍

കോഴിക്കോട് താലൂക്കില്‍ ഏഴ് വില്ലേജുകളിലായി 12 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 130 പേരാണ് ക്യാമ്പുകളിലേക്ക് മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 04:46 pm IST
inKozhikode

കോഴിക്കോട്: ദിവസങ്ങളായി തുടരുന്ന കനത്തമഴയ്‌ക്ക് ഇന്നലെ അല്പം ആശ്വാസം. മഴയ്‌ക്ക് ഇന്നലെ ശക്തികുറഞ്ഞു. മഴ കുറഞ്ഞതോടെ അല്പം ചില താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളക്കെട്ടൊഴിഞ്ഞു. മഴ അല്‍പ്പം മാറിനിന്നതോടെ ചില ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങി.  

ജില്ലയില്‍ 28 ദുരിതാശ്വാസക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.  524 പേരാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. കോഴിക്കോട് താലൂക്കില്‍ 12, കൊയിലാണ്ടി 4 , വടകര 10, താമരശ്ശേരി 2  എന്നിങ്ങനെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.  

കോഴിക്കോട് താലൂക്കില്‍ ഏഴ് വില്ലേജുകളിലായി 12 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 130 പേരാണ് ക്യാമ്പുകളിലേക്ക് മാറിയത്. മഴക്കെടുതിയില്‍ താലൂക്കില്‍ വിവിധ സ്ഥലങ്ങളിലായി 20 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊയിലാണ്ടി താലൂക്കിലെ നാല് ക്യാമ്പുകളിലായി 86 പേരാണ് ഉള്ളത്. ബാലുശ്ശേരി മര്‍കസ് പബ്ലിക് സ്‌കൂള്‍, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം സെന്റ് സെബാസ്റ്റ്യന്‍ പള്ളി പാരിഷ് ഹാള്‍, മൂടാടി നസ്രത്തുല്‍ മദ്രസ, ഗോപാലപുരം ഗോഖലെ യുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. മഴയെത്തുടര്‍ന്ന് ഇതുവരെ കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളിലായി 90 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.  

മാവൂര്‍ ജിഎച്ച്എസ്എസ്, തെങ്ങിലക്കടവ് മലബാര്‍ കാന്‍സര്‍ സെന്റര്‍, മാവൂര്‍ ജിഎംയുപി സ്‌കൂള്‍, കച്ചേരിക്കുന്ന് അങ്കണവാടി, വളയന്നൂര്‍ ജിയുപിഎസ്, പെരുവയല്‍ വില്ലേജില്‍ ചെറുകുളത്തുര്‍ എഎല്‍പി സ്‌കൂള്‍, ചെറുകുളത്തൂര്‍ വെസ്റ്റ് അങ്കണവാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. കടലുണ്ടി വില്ലേജില്‍ വട്ടപ്പറമ്പ ജിഎല്‍പി സ്‌കൂള്‍, ഒളവണ്ണ വില്ലേജിലെ കൊടിനാട്ടുമുക്ക് ജിഎല്‍പി സ്‌കൂള്‍,  കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ പൈങ്ങോട്ടുപുറം തിരുത്തിമ്മല്‍ അങ്കണവാടി, വേങ്ങേരി വില്ലേജില്‍ ഗവ പോളിടെക്നിക്ക്, പ്രോവിഡന്‍സ് കോളേജ്, കക്കോടി വില്ലേജില്‍ പടിഞ്ഞാറ്റുമുറി ജിഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.  

വടകര താലൂക്കില്‍ 10 ക്യാമ്പുകളാണുള്ളത്. 67 കുടുംബങ്ങളില്‍ നിന്നായി 251 പേരാണ് ക്യാമ്പുകളിലുള്ളത്. 1,855 കുടുംബങ്ങളിലെ 7,114 പേര്‍ ബന്ധുവീടുകളിലേക്ക് മാറി. മരുതോങ്കര നെല്ലിക്കുന്ന് ഷെല്‍ട്ടര്‍, മരുതോങ്കര ഒന്നാം വാര്‍ഡ് അങ്കണവാടി, ആറാം വാര്‍ഡ് അങ്കണവാടി, ഒഞ്ചിയം അങ്കണവാടി, തിനൂര്‍ സെന്റ് ജോര്‍ജ് എച്ച്എസ്, വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച്എസ്, ചോറോട് എരപുരം എംഎല്‍പി സ്‌കൂള്‍, ചെക്യാട് ജാതിയേരി എംഎല്‍പി സ്‌കൂള്‍, തോടന്നൂര്‍ എംഎല്‍പി സ്‌കൂള്‍, മണിയൂര്‍ എംഎച്ച്ഇഎസ് കോളജ് എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്.

താമരശ്ശേരി താലൂക്കില്‍ തിരുവമ്പാടി, കോടഞ്ചേരി, കട്ടിപ്പാറ വില്ലേജുകളിലെ മൂന്ന് ക്യാമ്പുകളിലായി 53 കുടുബങ്ങളിലെ 149 പേരാണുണ്ടായിരുന്നത്. അപകടസാദ്ധ്യതയൊഴിഞ്ഞതിനാല്‍ കോടഞ്ചേരി ക്യാമ്പിലുണ്ടായിരുന്ന വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയില്‍ നിന്നുള്ള 28 കുടുംബങ്ങളിലെ 82 പേര്‍ വീടുകളിലേക്ക് മടങ്ങി. 260 കുടുംബങ്ങളിലെ 815 പേരാണ് ബന്ധുവീടുകളിലേക്ക് മാറിയത്.  

ഞായറാഴ്ച രാത്രി ശക്തമായ മഴയില്‍ ശിവപുരം വില്ലേജില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഇയ്യാട് നീലഞ്ചരി വേണുവിന്റെ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇതോടെ കാലവര്‍ഷത്തില്‍ താലൂക്കിലെ 18 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വീടുകള്‍ തകര്‍ന്നതിലൂടെ 15 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. താലൂക്കില്‍ വെള്ളം കയറിയ പല സ്ഥലങ്ങളിലും മഴ കുറഞ്ഞതിനാല്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.

Tags: kozhikodeRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.