Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള ഭീകരതയുടെ മുഖമായി മലയാളി ഡോക്ടര്‍; അഫ്ഗാന്‍ ജയിലില്‍ ഭീകരാക്രമണം അഴിച്ചുവിട്ടത് ഇജാസ്; ആഴത്തില്‍ വേരുകളുമായി കേരളത്തിലെ ഐഎസ്

2016 മെയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് ഇജാസ് കുടുംബത്തോടും മറ്റ് 14 പേരോടും ഒപ്പം അഫ്ഗാനിസ്ഥാനിലെ കൊറാസാന്‍ പ്രവിശ്യയിലേക്കെത്തിയത്. അന്നുമുതല്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 8, 2020, 06:22 pm IST
inKerala
ഐഎസ് സംഘം പുറത്തുവിട്ട ചിത്രം

ഐഎസ് സംഘം പുറത്തുവിട്ട ചിത്രം

കാസര്‍കോട്: അഫ്ഗാന്‍ ജയിലില്‍ ഭീകരാക്രമണം അഴിച്ചുവിട്ട ഡോ. കെ.പി. ഇജാസ് എന്ന മലയാളി ആഗോള ഇസ്ലാമിക ഭീകരതയുടെ മലയാളി മുഖമാണ്. മാത്രമല്ല കേരളത്തില്‍ ഭീകരത എത്രമാത്രം പിടിമുറുക്കിയെന്നതിന്റെ പ്രകടമായ ഉദാഹരണവുമാണ് ഡോക്ടര്‍ കൂടിയായ ഇയാള്‍. പടന്ന സ്വദേശിയാണ് ഇയാള്‍.  

ഭീകരാക്രമണം നടത്തിയ സംഘത്തിന്റെ ചിത്രം ഐഎസ് പുറത്തുവിട്ടപ്പോഴാണ് കേരളം ഇജാസിനെ തിരിച്ചറിഞ്ഞത്. ഐഎസ് പുറത്തുവിട്ട ചിത്രത്തില്‍ മുഖം മറച്ച നിലയിലാണ് ഭീകരര്‍. ചിത്രത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ അവരിലൊരാള്‍ ഇജാസ് തന്നെയാണെന്ന് വ്യക്തമായതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ സ്ഥിരീകരണത്തിനായി അഫ്ഗാന്‍ സേനയുടെ സഹായത്തോടെ ഡിഎന്‍എ പരിശോധന നടത്തുമെന്നും ഇന്റലിജന്‍സ് വിശദീകരിച്ചു. സംഘത്തിലെ മൂന്നുപേര്‍ ഇന്ത്യക്കാരാണെന്ന് ഭീകരാക്രമണത്തിന് ശേഷം പുറത്തുവിട്ട ശബ്ദരേഖയില്‍ ഐഎസ് വെളിപ്പെടുത്തിയിരുന്നു. മൂന്ന് വീതം അഫ്ഗാന്‍, താജിക്കിസ്ഥാന്‍ സ്വദേശികളും ഒരു പാക്കിസ്ഥാനിയും ജയില്‍ അക്രമിച്ച സംഘത്തിലുണ്ടായിരുന്നു. ഇജാസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ കാസര്‍കോട്ട് എത്തിയിട്ടുണ്ട്. ഇജാസിന്റെ പടന്നയിലെ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കും.

2016 മെയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് ഇജാസ് കുടുംബത്തോടും മറ്റ് 14 പേരോടും ഒപ്പം അഫ്ഗാനിസ്ഥാനിലെ കൊറാസാന്‍ പ്രവിശ്യയിലേക്കെത്തിയത്. അന്നുമുതല്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങി.

ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ സംഘടനകള്‍ക്ക് നല്‍കിയ പിന്തുണ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇജാസിനെതിരെ എന്‍ഐഎ 2015ല്‍ കേസെടുത്തിരുന്നു. ഐഎസില്‍ ചേര്‍ന്നതോടെ 2016 സപ്തംബര്‍ 29ന് എറണാകുളത്തെ പ്രത്യേക കോടതി ഇജാസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.  അഫ്ഗാനില്‍  നടന്ന പല അക്രമണങ്ങളിലും ഇജാസ് പങ്കാളിയായിരുന്നുവെന്ന് ഐബി കണ്ടെത്തിയിട്ടുണ്ട്.  

ഈ മാര്‍ച്ചില്‍ കാബൂളിലെ ഗുരുദ്വാരയില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ അക്രമണത്തില്‍ കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിന്‍ ഉള്‍പ്പെട്ടതായി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അബു ഖാലിദ് അല്‍ ഹിന്ദി എന്നാണ് ഐഎസില്‍ മുഹ്‌സിന്‍ അറിയപ്പെടുന്നത്. 2016 ലെ ഇന്റര്‍പോള്‍ രേഖ പ്രകാരം 1984 മെയ് 10ന് പടന്നയില്‍ ജനിച്ച ഇജാസ് ഡോക്ടറായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെയാണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടനായത്. 2016ല്‍ ഭാര്യയെയും കുട്ടിയെയും സഹോദരനെയും ഭാര്യയെയും മക്കളെയും കൂട്ടിയാണ് ഇജാസ് അഫ്ഗാനിലേക്ക് പോയത്.

അറബിഭാഷയില്‍ പ്രാവീണ്യമുള്ള ഇയാള്‍ അഫ്ഗാനിസ്ഥാനിലെ പല പ്രദേശങ്ങളിലും പോയിട്ടുണ്ടെന്നും രണ്ട് വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ ഇജാസിന്റെ സഹോദരന്‍ കൊല്ലപ്പെട്ടതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇജാസിന്റെ ഭാര്യ റാഹില അഫ്ഗാന്‍ സുരക്ഷാസേനയുടെ കസ്റ്റഡിയിലാണുള്ളത്.

Tags: doctorattack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.