Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിന്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ

കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ് റൺവേയിൽ വിമാനത്തിന്റെ രണ്ടാമത്തെ ലാൻഡിങ് കൃത്യതയോടെ നിറവേറ്റാമെന്ന് തന്നെയായിരിക്കും ഒരു പക്ഷേ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ക്യാപ്ടൻ ദീപക് സാത്തേ വിചാരിച്ചത്. കാരണം അത്രമേൽ വ്യോമയാന രംഗത്ത് അദ്ദേഹത്തിന് പരിചയ സമ്പത്തുണ്ട്. എന്നാൽ വിധി മറ്റൊന്നായിരുന്നു.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Aug 8, 2020, 03:46 pm IST
inKerala
deepak sathe

deepak sathe

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ്  റൺവേയിൽ വിമാനത്തിന്റെ രണ്ടാമത്തെ ലാൻഡിങ് കൃത്യതയോടെ നിറവേറ്റാമെന്ന് തന്നെയായിരിക്കും ഒരു പക്ഷേ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ക്യാപ്ടൻ ദീപക് സാത്തേ വിചാരിച്ചത്. കാരണം അത്രമേൽ വ്യോമയാന രംഗത്ത് അദ്ദേഹത്തിന് പരിചയ സമ്പത്തുണ്ട്. എന്നാൽ വിധി മറ്റൊന്നായിരുന്നു. റൺവേയിൽ നിന്നും തെന്നിമാറി 35 അടി താഴ്ചയിലേക്ക് വിമാനം പതിച്ച് ദീപക് സാത്തെയും കോ പൈലറ്റും ഉൾപ്പെടെ 19 പേരാണ് മരിച്ചത്. 

എന്നാൽ അദ്ദേഹത്തിന്റെ അവസാന നിമിഷത്തിലെ അവസരോചിതമായ ഇടപെടൽ കൊണ്ട് രക്ഷപ്പെട്ടത് നൂറ് കണക്കിന് ജീവനുകളാണ്. വന്ദേഭാരത് മിഷൻ ദൗത്യത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ദുബായിയിൽ നിന്നും കരിപ്പൂരിലേക്ക് 190 യാത്രികരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്താവളത്തിൽ ആദ്യം ലാൻഡിങ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് രണ്ടാമത് ഉയർന്ന് പൊങ്ങി റൺവേയിൽ പറന്നിറങ്ങിയ വിമാനം തെന്നിനീങ്ങിയപ്പോൾ വീണ്ടും ടേക്ക് ഓഫ് നടത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. വിമനം അപകടത്തിലേക്കാണ് പോകുന്നതെന്ന് മനസിലാക്കിയ അദ്ദേഹം എഞ്ചിൻ നിർത്തുകയായിരുന്നു. വിമാനത്തിന് തീപിടിക്കരുത് എന്ന ഉദ്ദ്യേശത്തോടെയാണ് അദ്ദേഹം അവസാന നിമിഷം എഞ്ചിൻ ഓഫ് ചെയ്തത്. ഇത് ദുരന്തിന്റെ വ്യാപ്തി കുറക്കാൻ ഏറെ സഹായകമായി. 

ഇന്ത്യൻ വ്യോമസേനയിലെ കരുത്തുറ്റ ഓഫീസറായിരുന്നു ദീപക് സാത്തെ. പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും 1981ൽ ‘സോർഡ് ഓഫ് ഓൺർ’ കരസ്ഥമാക്കിയാണ് വ്യോമസേനയിൽ അണിനിരന്നത്. യുദ്ധ വിമാനങ്ങളിലെ പൈലറ്റായിട്ടും അദ്ദേഹം സൈനിക വേഷമണിഞ്ഞു. വിങ് കമാൻഡറായിരുന്നു അദ്ദേഹം ഗോൾഡൻ ആരോസ് എന്നറിയപ്പെടുന്ന 17 സ്ക്വാഡ്രണിൽ മിഗ് 21 യുദ്ധവിമാനവും പറത്തിയിട്ടുണ്ട്. എയർ ഫോഴ്സ് ട്രെയിങ് അക്കാദമിയിലെ ഇൻസ്ട്രകടറായും അദ്ദേഹം പ്രവർത്തിച്ചു. ടെസ്റ്റിങ് ഫ്ലൈറ്റായും അദ്ദേഹം സേനയുടെ ഭാഗമായി. വ്യോമസേനയിലെ അൻപത്തി എട്ടാമത് എൻഡിഎ പ്രസിഡൻ്റ് സ്വർണ്ണമെഡലും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 

21 വർഷം അദ്ദേഹം  വ്യോമസേനയുടെ ഭാഗമായതിനു ശേഷം 2003ൽ സ്വയം വിരമിച്ച് 2005ൽ എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്. 18 വർഷം അദ്ദേഹം എയർ ഇന്ത്യയിൽ സേവനമനുഷ്ടിക്കുകയും ചെയ്തു. തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസിൽ പ്രവേശിച്ചത്. പ്രധാനമായും ബോയിങ് 737 വിമാനങ്ങൾ പറത്തുന്നതിൽ അദ്ദേഹത്തിന് ഏറെ വൈദഗ്ദ്യമുണ്ടായിരുന്നു.  നീണ്ട 36 വർഷത്തെ സർവ്വീസിനിടെ യാതൊരു തരത്തിലുള്ള അപകടങ്ങളും ഉണ്ടായിട്ടില്ല എന്നത് അദ്ദേഹത്തിന്റെ വ്യോമയാനരംഗത്തെ കഴിവിനെ എടുത്ത് കാട്ടുന്നു.

 അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട് മുൻ എയർ വൈസ് മാർഷൽ മന്മോഹൻ ബഹദൂർ അടക്കം നിരവധി പ്രമുഖരാണ് അനുശോചനം രേഖപ്പെടുത്തിയത്. ദീപക് സാത്തെയുടെ അവസരോചിത ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കി. 

Tags: indiaവിമാനങ്ങള്‍karipur international airportകരിപ്പൂര്‍ വിമാനാപകടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.