തിരുവനന്തപുരം: യുഎഇയില്‍ നിന്നുള്ള നയന്ത്ര പാഴ്സല്‍ എന്ന നിലയില്‍ തിരുവനന്തപുരം വിമാനത്താവളം വഴി ആയിരക്കണക്കിന് പെട്ടികള്‍ എത്തിയിരുന്നു. ഒറ്റ ദിവസം തന്നെ 200 -300 പാഴ്സലുകളാണ് എത്തിയത്. ഇത്രയധികം പെട്ടികള്‍ വന്നിട്ടും ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നാതിരുന്നത് എന്താണെന്നാണ് പ്രധാന ചോദ്യം. മന്ത്രി കെ ടി ജലീല്‍ പറഞ്ഞിട്ട് ഖുറാന് എന്നു പറഞ്ഞ് സി- ആപ്റ്റിലേക്ക് യു എ ഇ കോണ്‍സലേറ്റില്‍ നിന്നു 32 പെട്ടികള്‍ കൊടുത്തവിട്ട ദിവസം മാത്രം 210 പെട്ടികള്‍ എത്തിയിരുന്നു.
ഇതിലെല്ലാം എന്തായിരുന്നു എന്നത് ദൂരൂഹമാണ്. കോണ്സലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വലിയ രീതിയിലുള്ള കള്ളക്കടത്ത് നടന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തലസ്ഥാനത്തെ പ്രമുഖ ഗ്രാനൈറ്റ് സ്ഥാപനം, പുളിമൂട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന തുണിക്കട, ഊറ്റുകുഴിയിലെ സലാം ആര്‍ക്കൈഡ്സില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരിദാര്‍ കട, കഴക്കൂട്ടത്തെ തുണിക്കട എന്നിവിടങ്ങളിലേയ്ക്ക് നയതന്ത്ര പാഴ്സല്‍ എന്ന നിലയില്‍ വന്ന പെട്ടികളില്‍ ചിലത് പോയിരുന്നു എന്ന സൂചന ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ തമിഴ് നാട്ടിലുള്ളവര്‍ക്കും പങ്കാളിത്തമുണ്ടായിരുന്നു.
ഇതില്‍ ഒരുസ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കോണ്‍സില്‍ ജനറലാണ്. സ്വപ്ന വഴിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ഥാപന ഉടമ കള്ളക്കടത്തിലെ പ്രധാന കണ്ണിയാണ്. കോണ്‍സലേറ്റിനെ മറയാക്കി കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ചത് പിഡിപി നേതാവാണ്. കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഇയാളാണ്. മുന്‍ പ്രവാസിയായ ഇയാള്‍ തിരുവനന്തപരത്ത് നടത്തുന്ന ഫേബ്രിക്കേഷന്‍ സ്ഥാപനത്തിന്റെ പേരിലും തട്ടിപ്പു നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: