തൊടുപുഴ: കനത്ത കാറ്റിലും മഴയിലും തൊടുപുഴ താലൂക്കിലും വ്യാപക നാശം. തൊമ്മന്‍കുത്ത് ചപ്പാത്ത് കനത്ത മഴയില്‍ ഇന്നലെ പൂര്‍ണമായും വെള്ളത്താല്‍ മൂടി. ഇതോടെ ഗതാഗതം പൂര്‍ണമായും നിലച്ചു. പുഴയോട് ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചിരുന്ന കിണര്‍ വെള്ളത്തില്‍ മൂടിയതോടെ സമീപവാസികളുടെ കുടിവെള്ളം ഇല്ലാതായി.
പുറപ്പുഴയില്‍ പനയ്ക്കല്‍ സന്തോഷിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കാറ്റില്‍ മുതലക്കോടം കുന്നം മാടപ്പള്ളില്‍ അഡ്വ. സി.ജെ. തോമസിന്റെ ഏത്തവാഴത്തോട്ടം നിലം പൊത്തി. കുലച്ച ഇരുനൂറോളം ഏത്തവാഴകള്‍ ഒടിഞ്ഞു വീണ് നശിച്ചു. തൊടുപുഴ-മണക്കാട് റൂട്ടില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
മരം വീണ് വണ്ണപ്പുറം ഹോമിയോ ആശുപത്രിയുടെ മേല്‍ക്കൂരയ്ക്ക് കേടുപാടു സംഭവിച്ചു. ഡോക്ടര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ ഉണ്ടായിരുന്ന സമയത്താണ് മരം വീണത്. ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: