Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കശ്മീര്‍ മാറുകയാണ്, വികസനപാതയിലൂടെ

ജമ്മു-കശ്മീര്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ ശാന്തമാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ഭീകരാക്രമണങ്ങള്‍ കൊണ്ട് സമാധാനം നഷ്ടപ്പെട്ടിരുന്ന അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു. ഭീകരാക്രമണങ്ങളുടെ കാര്യത്തില്‍ 36 ശതമാനം കുറവുണ്ടായി എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 7, 2020, 05:00 am IST
in Editorial

ഭാരതം കൈക്കൊണ്ട ചരിത്രപരമായ തീരുമാനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസമായിരുന്നു ആഗസ്റ്റ് അഞ്ച്. മറ്റൊരു ഉജ്ജ്വല ദൗത്യത്തിന് നാന്ദി കുറിച്ചതും ആ സുദിനത്തില്‍ത്തന്നെ.  ഏഴ് പതിറ്റാണ്ടായി ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥ റദ്ദാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രകടിപ്പിച്ച ആര്‍ജ്ജവം ഒട്ടനവധി പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ആ നടപടി കശ്മീരിനെ പുരോഗതിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. വോട്ട്ബാങ്ക് രാഷ്‌ട്രീയം കൈമുതലാക്കിയവരുടെ കൈയ്യിലെ കശ്മീര്‍ എന്ന തുറുപ്പ് ചീട്ടാണ് മോദി സര്‍ക്കാര്‍ മടക്കി കൈയില്‍ കൊടുത്തത്. അതില്‍ അമര്‍ഷം പൂണ്ട പ്രതിപക്ഷം പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് അങ്ങാടിപ്പാട്ടു പാടി. ഒന്നും ഏശിയില്ല. അത് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്നു. നമുക്ക് രണ്ട് ഭരണ ഘടനകളുടേയും രണ്ട് പ്രധാനമന്ത്രിമാരുടേയും രണ്ട് ദേശീയ പതാകകളുടേയും ആവശ്യമില്ലെന്ന് മുന്നേ വ്യക്തമാക്കിയ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്‌നമാണ് മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.  

ജമ്മു-കശ്മീര്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ ശാന്തമാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ഭീകരാക്രമണങ്ങള്‍ കൊണ്ട് സമാധാനം നഷ്ടപ്പെട്ടിരുന്ന അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു. ഭീകരാക്രമണങ്ങളുടെ കാര്യത്തില്‍ 36 ശതമാനം കുറവുണ്ടായി എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.  

അയല്‍ രാജ്യമായ പാക്കിസ്ഥാന്‍, ഇന്ത്യക്കെതിരായ അജണ്ട നടപ്പാക്കാന്‍ എപ്പോഴും മറയാക്കിയിരുന്നത് ജമ്മു-കശ്മീരിനെയാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഇവിടുത്തെ പ്രതിപക്ഷത്തെ എന്നപോലെ പാക്കിസ്ഥാനേയും ചൊടിപ്പിച്ചിരുന്നു. ജമ്മു-കശ്മീരിലെ യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകര്‍ഷിക്കുന്നതില്‍ വിജയം കണ്ട പാക്കിസ്ഥാന് ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. അതുതന്നെയാണ് പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ രാജ്യത്തിനുണ്ടായ പ്രധാന നേട്ടവും. ഭീകരതയുടെ വിത്ത് പാകിയ ഒട്ടേറെ തീവ്രവാദികളെ വകവരുത്തുവാനും നിരവധി ജില്ലകള്‍ ഭീകര മുക്തമാക്കാനും സാധിച്ചു.  

വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കശ്മീരിനെ പിന്നോട്ടടിച്ചിരുന്ന അവിടുത്തെ അരക്ഷിതാവസ്ഥയ്‌ക്ക് മാറ്റം വന്നതിലൂടെ, വന്‍ വികസന പദ്ധതികളാണ് ഈ കേന്ദ്രഭരണ പ്രദേശത്തെ കാത്തിരിക്കുന്നത്. 80, 063 കോടി രൂപയുടെ വികസന പാക്കേജില്‍ 63 പദ്ധതികള്‍ ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനം വരുത്തി. രണ്ട് എയിംസ് ആശുപത്രികള്‍, അഞ്ച് പുതിയ മെഡിക്കല്‍ കോളേജുകള്‍, അഞ്ച് നഴ്‌സിംഗ് കോളേജുകള്‍, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയവ സ്ഥാപിച്ചു. ടൂറിസം പോലുള്ള മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപത്തിന് സാധ്യതയുള്ള ജമ്മു-കശ്മീരിന്റെ യഥാര്‍ത്ഥ വികസനം ഇനി വരാന്‍ പോകുന്നതേയുള്ളൂ. ഉഡാന്‍ പദ്ധതി പ്രകാരം 11 വിമാനത്താവളങ്ങള്‍ ജമ്മു-കശ്മീരിലും രണ്ടെണ്ണം ലഡാക്കിലും നിര്‍മിക്കുന്ന കാര്യവും പരിഗണനയിലാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതി ഇപ്പോള്‍ ജമ്മു-കശ്മീര്‍ നിവാസികള്‍ക്കും ലഭ്യമാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും രാജ്യത്ത് മാതൃക സൃഷ്ടിക്കുവാനും ഈ ജനതയ്‌ക്ക് സാധിക്കുന്നു.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ വ്യക്തമായ താക്കീതാണ് ഇന്ത്യ അയല്‍ രാജ്യങ്ങള്‍ക്ക് നല്‍കിയത്. ഭാരതത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തേയും ചെറുക്കുമെന്ന മുന്നറിയിപ്പ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന ചൈനയ്‌ക്കും ഈ നടപടിയില്‍ അമര്‍ഷമുണ്ട്. നിയമ വിരുദ്ധമെന്നും അസാധുവെന്നുമൊക്കെയാണ് അവരുടെ ഭാഷ്യം. ജമ്മു-കശ്മീരിനൊപ്പം പുതിയ കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്കിന്റെ ഭാഗമായിട്ടുള്ളതും, ചൈന കൈവശപ്പെടുത്തിയിട്ടുള്ളതുമായ ആക്‌സായ് ചിന്‍ നഷ്ടപ്പെടുമോ എന്ന ഭയമാണ് ചൈനയെ അലട്ടുന്നത് എന്ന് വ്യക്തം. ആക്‌സായ് ചിന്‍ തിരച്ചുപിടിക്കുക എന്നത് ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ആവശ്യവുമാണ്. അതിനാല്‍ ചൈനയുടെ ആ ഭയം സ്വാഭാവികവുമാണ്. ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈന സംഘര്‍ഷം സൃഷ്ടിച്ചതും ഇതിന്റെ ഭാഗമായാണെന്ന് കരുതേണ്ടിയിരിക്കുന്നു.  അസാധ്യം എന്ന് കരുതിയതൊക്കെയും സാധ്യം എന്ന് തെളിയിച്ച മോദി സര്‍ക്കാരിന്, ഇന്ത്യയിലേക്കുള്ള ചൈനീസ് അധിനിവേശത്തേയും ഇല്ലായ്‌മ ചെയ്യാന്‍ സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

Tags: ജമ്മു കശ്മീര്‍കശമീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.