കരുനാഗപ്പള്ളി: കോവിഡ് ചികിത്സയ്ക്കായി വള്ളിക്കാവില്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ ചികിത്സാകേന്ദ്രം നാടിന് സമര്‍പ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4ന് നടന്ന ചടങ്ങില്‍ ആര്. രാമചന്ദ്രന് എംഎല്‍എ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. സെലീന, ശ്രീലേഖ കൃഷ്ണകുമാര്‍, എസ്. ശ്രീലത, കടവിക്കാട്ട് മോഹനന്, എസ്.എം. ഇക്ബാല്‍, തഹസില്‍ദാര്‍ പി. ഷിബു, കോ-ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍, ബിഡിഒ ആര്. അജയകുമാര്‍, ജെ. ജയകൃഷ്ണപിള്ള, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വള്ളിക്കാവ് അമൃത എന്‍ജിനീയറിങ് കോളേജിന്റെ ഹോസ്റ്റലിന്റെ വിവിധ ബ്ലോക്കുകളിലായാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങിയത്.
ആറ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ ആറ് ബ്ലോക്കുകളിലായാണ് ചികിത്സാകേന്ദ്രം പ്രവര്‍ത്തിക്കുക. ക്ലാപ്പന പഞ്ചായത്തിന്റെ അനുഗ്രഹ ബ്ലോക്കാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിനും കുലശേഖരപുരം, തഴവ, ആലപ്പാട്, തൊടിയൂര്‍ പഞ്ചായത്തുകള്‍ക്കും നല്‍കിയിട്ടുള്ള ബ്ലോക്കുകളിലും രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. ഇരുപതോളം ആരോഗ്യപ്രവര്‍ത്തകരെ ഇവിടേക്ക് ആദ്യഘട്ടത്തില്‍ നിയമിക്കും. ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും ചികിത്സാ കേന്ദ്രങ്ങളുടെ മാനേജിംഗ് കമ്മിറ്റി കണ്‍വീനര്‍മാരായി അതത് പഞ്ചായത്തുകളുടെ മെഡിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: