Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മിനിട്ട്സ് തിരുത്തിയതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം: മേയറും സിപിഎം കൗണ്‍സിലര്‍മാരും ഏറ്റുമുട്ടി

കൊല്ലം: കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയ മിനിട്‌സ് തിരുത്തിയതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. മേയറും സിപിഎം കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റവും വെല്ലുവിളിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 01:00 am IST
in Kollam

കൊല്ലം: കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയ മിനിട്‌സ് തിരുത്തിയതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. മേയറും സിപിഎം കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റവും വെല്ലുവിളിയും.

ഉപാസന ആശുപത്രിക്ക് സമീപമുള്ള 1.37 ഏക്കര്‍ ഭൂമി സംരക്ഷിക്കുന്നതിന് ചുറ്റുമതില്‍ കെട്ടുന്നതിന് സംബന്ധിച്ച് കഴിഞ്ഞമാസം 22ന് ചേര്‍ന്ന കൗണ്‍സില്‍യോഗം പാസാക്കിയ മിനിട്‌സ് തിരുത്തി എന്നാരോപിച്ചു ബിജെപിയും യുഡിഎഫും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മേയര്‍ മറുപടി പറയുന്നതിനിടയിലാണ് ഭരണപക്ഷ കൗണ്‍സിലര്‍ മേയര്‍ക്ക് എതിരെ തിരിഞ്ഞത്. തുടര്‍ന്ന് മേയറുടെ മറുപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങി പോയി. ഇതിന് പിന്നാലെ സിപിഎം കൗണ്‍സിലമാരായ മുന്‍ മേയര്‍ അഡ്വ വി. രാജേന്ദ്രബാബു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സത്താര്‍, രാജ്‌മോഹന്‍ എന്നിവര്‍ മേയര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇത് വാക്കേറ്റത്തിലും വെല്ലുവിളിയിലുമാണ് കലാശിച്ചത്.

രൂക്ഷമായാണ് മേയര്‍ തിരിച്ചടിച്ചത്. 2020-2021 പ്രോജക്ട് ഫയലുകള്‍ വെളിച്ചം കാണിക്കാത്തത് ആരാണ് ? ഫയലുകള്‍ അട്ടിമറിക്കുന്നത് ആരാണ് ? ഇഷ്ടത്തിനനുസരിച്ച് ഉദ്യോഗസ്ഥരെ മാറ്റുന്നത് ആരാണ് ? തുടങ്ങിയ ചോദ്യങ്ങളുമായാണ് മേയര്‍ ഹണി ബഞ്ചമിന്‍ തിരിച്ചടിച്ചത്. കാര്യങ്ങള്‍ പന്തിയല്ലെന്നു മനസ്സിലാക്കിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് രാജ്‌മോഹന്‍ ഇടപെട്ട് ഇടതു മുന്നണി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞാണ് തര്‍ക്കം അവസാനിപ്പിച്ചത്.

നഗരസഭ ഐക്യകണ്‌ഠേന പാസ്സാക്കിയ അജണ്ടയുള്‍പ്പെട്ട മിനിട്‌സ് തിരുത്തി സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ഹണി ബെഞ്ചമിന്‍ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. പ്രാദേശിക നേതാവിന്റെ കയ്യേറ്റം സംരക്ഷിക്കാനും കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാതിരിക്കാനുമാണ് മിനിട്‌സ് തിരുത്തിയത്. മതില്‍കെട്ടി സ്ഥലം തിരിക്കാനുള്ള പദ്ധതിയുടെ ഫയലും മുക്കിയിരിക്കയാണെന്നും അവര്‍ ആരോപിച്ചു. യുഡിഎഫിലെ എം.എസ്. ഗോപകുമാറാണ് ആദ്യം വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്.

കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമുള്ള 1.37 ഏക്കര്‍ സ്ഥലമാണ് പ്രാദേശികനേതാവ് കയ്യേറിയത്. 1995ല്‍ നഗരസഭ ഏറ്റടുത്തസ്ഥലം ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കാനായിരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പണവും അനുവദിച്ചിരുന്നു. മിനിട്‌സ് തിരുത്തിയത് അന്നത്തെ കൗണ്‍സില്‍ യോഗത്തിന്റെ അറിവോടെയാണെന്നുള്ള മേയറിന്റെ മറുപടിക്കെതിരെ സിപിഎം അംഗങ്ങള്‍ രംഗത്തെത്തിയതോടെ കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമായി. ഇത് സത്യവിരുദ്ധമാണെന്നും കൗണ്‍സില്‍ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നുംസിപിഎം കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയതോടെ മേയര്‍ പരുങ്ങലിലായി. സിപിഐ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ബിജിപിയിലെ രണ്ടംഗങ്ങളും പ്രതിഷേധിച്ച് നേരത്തെ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയിരുന്നു. അനില്‍കുമാര്‍, കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, അജിത്ത്കുമാര്‍, പ്രശാന്ത്, ലൈലാകുമാരി, ശാന്തിനി ശുഭ, എസ്.ആര്‍. ബിന്ദു എന്നിവരാണ് മേയര്‍ക്കെതിരെ ആഞ്ഞടിച്ചത്. മേയറുടെ രാജി അല്ലാതെ മറ്റൊന്നും പരിഹാരമാകില്ലെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂണ്‍ 22നാണ്് 129 അജണ്ടകള്‍ ചര്‍ച്ചയ്‌ക്കായി കൗണ്‍സിലിലെത്തിയത്. സപ്ലിമെന്ററിയായി വന്ന അജണ്ടയിലാണ് സ്ഥലത്തെ മതില്‍നിര്‍മാണത്തിനുള്ള ടെണ്ടര്‍ അംഗീകരിക്കല്‍ ഉള്‍പ്പെട്ടിരുന്നത്. യോഗം ഐക്യകണ്‌ഠേന അജണ്ട അംഗീകരിച്ച് പാസ്സാക്കിയിരുന്നു. ഡിപിസിയുടെ അംഗീകാരവും കരാറുകാരനെവരെ നിശ്ചയിക്കുകയും ചെയ്ത പദ്ധതി തിരുത്തിയത് അംഗീകരിക്കാനാകില്ല. നടപടി ജനാധിപത്യമര്യാദകളുടെ ലംഘനമാണെന്നും അജണ്ട അടിയന്തരമായി പുനരുജ്ജീവിപ്പിക്കണമെന്നും മുന്‍മേയര്‍ അഡ്വ. രാജേന്ദ്രബാബു ആവശ്യപ്പെട്ടു.

ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രമുഖ ഭരണപക്ഷമായ സിപിഎം കൂടി രംഗത്തെത്തിയതോടെ സിപിഐയും മേയറും പൂര്‍ണമായും ഒറ്റപ്പെട്ടു. വിഷയത്തില്‍ നിന്ന് തടിയൂരാനുള്ള മേയറുടെ പ്രഖ്യാപനങ്ങളും ശ്രമവും വിഫലമായതോടെ സിപിഐ അംഗങ്ങളില്‍ നിന്നും മുറുമുറുപ്പ് ഉയര്‍ന്നു. തുടര്‍ന്നാണ് മേയറുടെ മറുപടിയില്‍ തൃപ്തരാകാത്ത യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയര്‍ രാജിവയ്‌ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി കൗണ്‍സില്‍ ഹാള്‍വിട്ടത്.

നേരത്തെ തെരുവുവിളക്ക്, പട്ടിശല്യം, റോഡിന്റെ ശോച്യാവസ്ഥ, ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ഠ്യം, അനധികൃത സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്‌ക്കു വന്നു. ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: kollamcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.