Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടികജാതി കുടുംബങ്ങളെ കുടിയിറക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം; നടപടി സിപിഎം ഒത്താശയിലെന്നും ആരോപണം

ചെങ്കൊടിക്കാട് പതിറ്റാണ്ടുകളായി താമസിച്ചിരുന്ന ആറ് പട്ടികജാതി കുടുംബങ്ങളോട് കാണിച്ച ഭരണകൂട ഭീകരതയ്‌ക്ക് എതിരെ സാമൂഹ്യനീതി കര്‍മ്മസമിതി പ്രതിഷേധിച്ചു. കഴിഞ്ഞ 29ന് പുലര്‍ച്ചെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ അറിവോടെയാണ് ഒരു സംഘം പോലീസുകാര്‍ പട്ടികജാതി കുടുംബങ്ങളോട് ക്രൂരത ചെയ്തത്. സിപിഎമ്മുകാരുടെ ഒത്താശയോടെയായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 03:50 pm IST
inKerala

തിരുവനന്തപുരം: ആറ്റിപ്ര വില്ലേജില്‍ മണ്‍വിള, ചെങ്കൊടിക്കാട് പതിറ്റാണ്ടുകളായി താമസിച്ചിരുന്ന ആറ് പട്ടികജാതി കുടുംബങ്ങളോട് കാണിച്ച ഭരണകൂട ഭീകരതയ്‌ക്ക് എതിരെ സാമൂഹ്യനീതി കര്‍മ്മസമിതി പ്രതിഷേധിച്ചു. കഴിഞ്ഞ 29ന് പുലര്‍ച്ചെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ അറിവോടെയാണ് ഒരു സംഘം പോലീസുകാര്‍ പട്ടികജാതി കുടുംബങ്ങളോട് ക്രൂരത ചെയ്തത്. സിപിഎമ്മുകാരുടെ ഒത്താശയോടെയായിരുന്നു ഇത്.

കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ ബലപ്രയോഗത്തിലൂടെയുള്ള യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കെ വയോധികരും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് വസ്ത്രങ്ങള്‍ മാറാന്‍ പോലും അനുവദിക്കാതെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയത്. അവരുടെ മുഴുവന്‍ സമ്പാദ്യങ്ങളും നശിപ്പിക്കുകയും, വീടുകള്‍ പൂര്‍ണ്ണമായും ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തുകയും ചെയ്തു. സ്ത്രീകളും, കുട്ടികളുമടങ്ങുന്ന കുടുംബങ്ങള്‍ക്ക് ദാഹജലംപോലും നല്‍കാതെ ഒറ്റ മുറിയില്‍ അസിസ്റ്റന്റ് കമ്മിഷണറാഫീസില്‍ 12 മണിക്കൂര്‍ അടച്ചിടുകയായിരുന്നു. ഹിന്ദു ഐക്യവേദിയുടെ ഇടപെടലുകള്‍ക്ക് ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്. തലചായ്‌ക്കാനിടം നഷ്ടപ്പെട്ട കുടുംബങ്ങള്‍ ആറ്റിപ്ര വില്ലേജ് ആഫീസ് പടിക്കല്‍ സമരത്തിലാണ്.

ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യ നമ്പൂതിരി, കേരള പട്ടികജാതിവര്‍ഗ്ഗ ഐക്യവേദി ജനറല്‍ സെക്രട്ടറി കരമന ജയചന്ദ്രന്‍, കളരിപ്പണിക്കര്‍ ഗണക കണിശ സഭ സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അശോകന്‍, ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹന്‍ ത്രിവേണി,  അഖിലേന്ത്യ ചെക്കാല സമുദായ സംഘം സംസ്ഥാന പ്രസിഡന്റ് രംഗനാഥന്‍, ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സംസ്ഥാന സെക്രട്ടറി കെ. വേണുകുമാര്‍, വേടര്‍ സമുദായ സംഘം സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍, വിളക്കിത്തല നായര്‍ സമാജം സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ വിളപ്പില്‍ശാല ജയന്‍, തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന പ്രസിഡന്റ് ആര്‍.എസ്. മണിയന്‍, കേരള വിശ്വകര്‍മ്മസഭ സംസ്ഥാന സെക്രട്ടറി കോട്ടയ്‌ക്കകം ജയകുമാര്‍, കേരള ബ്രാഹ്മണ സഭ ജില്ലാ പ്രസിഡന്റ് ഗണേശന്‍,  കെപിഎംഎസ് ജില്ലാ പ്രസിഡന്റ് ചാല ഡി. മോഹനന്‍, ട്രാവന്‍കൂര്‍ ശ്രീ പത്മനാഭ വിലാസം ഹിന്ദുചേരമര്‍ മഹാജനസംഘം ജില്ലാ സെക്രട്ടറി അനില്‍ നരുവാമൂട്, എസ്എന്‍ഡിപി യോഗം പാറശ്ശാല യൂണിയന്‍ സെക്രട്ടറി ചൂഴാല്‍ നിര്‍മ്മലന്‍ എന്നീ സംഘടനാ നേതാക്കള്‍ പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags: കുടുംബംSC Morcha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അവഗണന; പിണറായി ഭരണം പട്ടികജാതി ജനതയെ തകര്‍ത്തു, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് പട്ടികജാതി മോര്‍ച്ച

Kerala

‘കോളനി’ പേര് മാറ്റം കബളിപ്പിക്കാന്‍: പട്ടികജാതി മോര്‍ച്ച

Kerala

ഗ്രാന്റ് വിതരണം മുടങ്ങി: മുഖ്യമന്ത്രിക്ക് നിവേദനം നല്കി പട്ടികജാതി മോര്‍ച്ച

മങ്കൊമ്പ് പട്ടികജാതി വികസന ഓഫീസിലേക്ക് പട്ടികജാതി മോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണം; പട്ടികജാതി മോര്‍ച്ച മാര്‍ച്ച് നടത്തി

Kerala

പട്ടികജാതി ഫണ്ട് തട്ടിപ്പിലെ വിജിലന്‍സ് കണ്ടെത്തല്‍; കുറ്റക്കാരെ പിരിച്ചുവിടണം: പട്ടികജാതി മോര്‍ച്ച

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.