Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ട്രിപ്പില്‍ ലോക്ഡൗണ്‍ വന്നിട്ട് ഒരു മാസം; രോഗ വ്യാപനത്തിന് കുറവില്ല

തീരദേശ മേഖലകളില്‍ രോഗ വ്യാപനം കുറയുന്നില്ല ഗ്രാമ നഗര പ്രദേശങ്ങളിലും രോഗം പടരുന്നു

നീരജ് ജി.ജിbyനീരജ് ജി.ജി
Aug 2, 2020, 03:39 pm IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ നിലവില്‍ വന്നിട്ട് ഇന്ന് 28 ദിവസം. എന്നിട്ടും കൊറോണ രോഗ വ്യാപനം കുറയാതെ കൂടുതല്‍ ആശങ്കപ്പെടുത്ത കണക്കുകളാണ് ജില്ലയില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. തീര പ്രദേശങ്ങളെ കൂടാതെ നഗര ഗ്രാമ മേഖലയിലും കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ഡോക്ടര്‍മാര്‍, സമ്പര്‍ക്കം, ഉറവിടം അറിയാത്തവര്‍ തുടങ്ങി ഓരോ ദിവസവും തലസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കുതിക്കുകയാണ്.  

ജൂലൈ ആറിനാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ നിലവില്‍ വന്നത്. ജൂലൈ 17നാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി തലസ്ഥാനത്തെ തീരപ്രദേശങ്ങളായ പൂന്തുറ, പുല്ലുവിള ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ തീരദേശ മേഖലയില്‍ നടപ്പാക്കിയെങ്കിലും രോഗികളുടെ എണ്ണം ഇവിടങ്ങളിലും വര്‍ദ്ധിക്കുകയാണ്. അതോടൊപ്പം സമീപ പ്രദേശങ്ങളിലും ഇപ്പോള്‍ രോഗം വ്യാപിക്കുന്നു. ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുന്നത് തീരദേശ മേഖലയില്‍ ആകെ ആശങ്ക വര്‍ദ്ധിക്കുന്നുണ്ട്. പൂന്തുറ, പുല്ലുവിള എന്നിവയ്‌ക്ക് പുറമെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായ പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിവിടങ്ങളിലും രോഗം കുറയുന്നില്ല.

സാമൂഹ്യവ്യാപനം നടന്നുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോഴും പരിശോധനകള്‍ പരിമിതമായി മാത്രമാണ് പുല്ലുവിള, അഞ്ചുതെങ്ങ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നടക്കുന്നതെന്ന് ആരോപണമുണ്ട്. പുല്ലുവിള ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍തൂക്കം നല്‍കി നടത്തുന്ന പരിശോധനകളില്‍ പോലും പകുതിയോളം പേരും പോസിറ്റീവാകുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് പുല്ലുവിള ക്ലസ്റ്ററിലെ കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പരിശോധനകളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതി ഇല്ല. പരിശോധനാ ഫലങ്ങളും ഇവിടങ്ങളില്‍ വൈകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.  

തീരദേശ മേഖലയെ പോലെ നെയ്യാറ്റിന്‍കര, പാറശ്ശാല പോലുള്ള പ്രദേശങ്ങളിലും രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ചില ക്ലസ്റ്ററുകള്‍ ഇവിടങ്ങളില്‍ രൂപപ്പെടാനുള്ള സാധ്യതയും ജില്ലാ ഭരണകൂടം തള്ളിക്കളയുന്നില്ല. നഗരത്തിനുള്ളിലെ ചില പ്രദേശങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഭരണകൂടത്തെ ആശങ്കയിലാക്കുന്നുണ്ട്. ചാല, കരിമഠം കോളനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇനിയും രോഗികള്‍ ഉണ്ടാകാമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന സൂചന.  

പാല്‍ക്കുളങ്ങര, വഞ്ചിയൂര്‍, പാളയം, പേരൂര്‍ക്കട, ആറ്റുകാല്‍, മണക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഓരോ ദിവസവും പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് ജില്ല പൂര്‍ണ്ണമായി അടച്ചിടാന്‍ സാധ്യതയില്ലെങ്കിലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേയ്‌ക്ക് ജില്ലാ ഭരണകൂടം കടക്കും. ഹോട്ട്‌സ്‌പോട്ടുകളുടേയും കണ്ടെയിന്‍മെന്റ് സോണുകളുടേയും എണ്ണം ഇപ്പോഴും ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്. വരും ദിവസങ്ങളിലും ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെയും കണക്കുകൂട്ടല്‍.

Tags: ലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.