മുക്കം: തെങ്ങുകയറ്റക്കാരെയും വീട്ടുജോലിക്കാരെയും പ്ലംബറെയും തേടി ഇനി അലയേണ്ട. ഒറ്റ ക്ലിക്കില്‍ ഇവരെ ബന്ധപ്പെടാം. ഇടനിലക്കാരില്ല. രജിസ്ട്രേഷന് ചാര്‍ജുമില്ല. കൂലി നേരിട്ട് സംസാരിച്ച് ഉറപ്പിക്കാം. നാട്ടിലെ മറ്റ് പ്രമുഖരുടെ നമ്പറിനായും കൂടുതല്‍ അന്വേഷിക്കേണ്ട. അതും മൊബൈല്‍ ഫോണില്‍ ലഭിക്കും.
കൊടിയത്തൂര്‍ പന്നിക്കോട്ടെ ഒരു പറ്റം യുവാക്കളാണ് ഈ സൗകര്യങ്ങള്‍ എല്ലാമുള്ള എന്റെ പന്നിക്കോട് എന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. പന്നിക്കോട്ടെയും പരിസരപ്രദേശങ്ങളിലേയും ഡോക്ടര്‍മാര്‍, ക്ലിനിക്കുകള്‍, ബ്ലഡ് ഗ്രൂപ്പുകള്‍, ഓട്ടോറിക്ഷകള്‍, ടാക്സികള്‍, ബസ് സമയം, മാധ്യമ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, സാധാരണ തൊഴിലാളികള്‍, ഭക്ഷണവിതരണക്കാര്‍, വ്യാപാരികള്‍ തുടങ്ങി നാട്ടിലെ മുഴുവനാളുകളുടേയും പേരും വിലാസവും ഫോണ്‍ നമ്പറും അടങ്ങിയതാണ് ഈ ആപ്ലിക്കേഷന്‍.
മുക്കം, അരീക്കോട്, മാവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വിവരങ്ങളും ലഭിക്കും. പ്ലേ സ്റ്റോറില്‍ പോയി ആന്‍ഡ്രോയിഡ് ഫോണുകളില്‍ എന്റെ പന്നിക്കോട് എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പ് ചെയ്താല്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.ആപ്ലിക്കേഷന്‍ ലോഞ്ചിംഗ് നാട്ടുകാരിയായ ഹിന്ദുസ്ഥാനി ഗസല്‍ ഗായികയും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫ്രെയിമുമായ ആതിര ഷാജി നിര്‍വ്വഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസല്‍ ബാബു, കെ.കെ. സബീല്‍, അജ്മല്‍ പന്നിക്കോട്, അനസ് പന്നിക്കോട്, സക്കീര്‍ താന്നിക്കല്‍ തൊടി, ലാസിം ഷാദ്, ഷാജി ഉച്ചക്കാവില്‍, റഫീഖ് പൊലുകുന്നത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: