Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികം; കശ്മീരിലെ ഭീകരതയില്‍ വലിയ കുറവ്

2019 ആഗസ്റ്റ് അഞ്ചിനാണ് 370-ാം വകുപ്പ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന് ശേഷമുള്ള ഒരു വര്‍ഷത്തെ സാഹചര്യങ്ങള്‍ പഠിച്ചാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തയാറാക്കിയത്. ഭീകരസംഘടനകള്‍ക്കിടയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായതും ഹൂറിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദ സംഘടനകള്‍ തമ്മിലടിച്ചു തുടങ്ങിയതും കശ്മീരിനെ സമാധാനപാതയിലെത്തിക്കാന്‍ സഹായിക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 1, 2020, 02:11 pm IST
inIndia

ന്യൂദല്‍ഹി: പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ വിഘടനവാദ, ഭീകര പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ ഇല്ലാതായതായി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തിനിടെ ഭകരാക്രമണങ്ങളില്‍ 36 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

2019 ആഗസ്റ്റ് അഞ്ചിനാണ് 370-ാം  വകുപ്പ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന് ശേഷമുള്ള ഒരു വര്‍ഷത്തെ സാഹചര്യങ്ങള്‍ പഠിച്ചാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തയാറാക്കിയത്. ഭീകരസംഘടനകള്‍ക്കിടയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായതും ഹൂറിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദ സംഘടനകള്‍ തമ്മിലടിച്ചു തുടങ്ങിയതും കശ്മീരിനെ സമാധാനപാതയിലെത്തിക്കാന്‍ സഹായിക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 15 വരെ മാത്രം കശ്മീര്‍ താഴ്‌വരയില്‍ 188 ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. എന്നാല്‍, 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം വെറും 120 സംഭവങ്ങളെ ഇതുവരെ ഉണ്ടായിട്ടുള്ളൂ. കശ്മീരിലെ യുവാക്കള്‍ ഭീകരവാദ സംഘടനകളിലേക്ക് പോകുന്നത് ഫലപ്രദമായി തടയാനായി. ഭീകരവാദത്തിന്റെ വഴിയെ പോകുന്ന കശ്മീരി യുവാക്കളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായി. ഈ വര്‍ഷം 67 പേരെ മാത്രമാണ് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ ഭീകര സംഘടനകള്‍ക്ക് സാധിച്ചത്.

അതേസമയം, കശ്മീരിലെ ഭീകര ഗ്രൂപ്പുകളെ ശക്തമായി അമര്‍ച്ച ചെയ്യുന്ന സൈന്യത്തിന്റെ നടപടികളും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ നിലയ്‌ക്കാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം 126 ഭീകരരെ സൈന്യം കൊന്നപ്പോള്‍, ഈ വര്‍ഷം ഇതുവരെ 136 പേരെ കൊന്നു. കഴിഞ്ഞ വര്‍ഷം 23 സിവിലിയന്‍സും 75 സുരക്ഷാ സൈനികരും ഭീകരാക്രമണങ്ങളില്‍ വീരമൃത്യു വരിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 22 സിവിലിയന്‍സും 35 ജവാന്മാരുമാണ് വീരമൃത്യു വരിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 15 വരെ നടന്ന ഗ്രനേഡ് ആക്രമണങ്ങളുടെ എണ്ണം 51 ആണ്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 21 ആക്രമണങ്ങള്‍. കഴിഞ്ഞ വര്‍ഷം ആറ് ഐഇഡി ആക്രമണങ്ങളുണ്ടായപ്പോള്‍ ഇത്തവണ ഇതുവരെ ഒന്നു മാത്രം. 370-ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി കശ്മീരിലെ ഭീകരവാദ സംഘടനകളെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചതായാണ് റിപ്പോര്‍ട്ട്.

കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ടവരില്‍ 110 പേര്‍ കശ്മീരികളായ ഭീകരരാണ്. ഇവര്‍ പാക്കിസ്ഥാനില്‍ പോയി പരിശീലനം കഴിഞ്ഞവരാണ്. കൊല്ലപ്പെട്ട 26 പേര്‍ പാക് പൗരന്മാര്‍. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ അമ്പത് ഭീകരരെയും ലഷ്‌ക്കറിന്റെയും ജയ്‌ഷെ മുഹമ്മദിന്റെയും ഇരുപത് ഭീകരര്‍ വീതവും ഐഎസ്‌ജെകെയുടെ 14 ഭീകരരും കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നികു, ലഷ്‌ക്കര്‍ കമാന്‍ഡര്‍ ഹൈദര്‍, ജയ്‌ഷെ കമാന്‍ഡര്‍ ക്വാരി യാസിര്‍ തുടങ്ങിയ ഭീകരത്തലവന്മാരും ഈ വര്‍ഷം കൊല്ലപ്പെട്ടു. 22 ഭീകര കേന്ദ്രങ്ങള്‍ കണ്ടെത്തി എകെ 47 അടക്കമുള്ള 190 ആയുധങ്ങളും പിടിച്ചെടുത്തു.

Tags: ജമ്മു കശ്മീര്‍terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.