Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെറുവള്ളി എസ്റ്റേറ്റ്: പിന്നില്‍ കോടികളുടെ കച്ചവടം; വിവാദഭൂമിക്ക് 570 കോടി

ഗോസ്പല്‍ ഫോര്‍ ഏഷ്യ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്കു തന്നെയെന്ന് വിധി വന്നാല്‍ പോലും കേരള ലാന്‍ഡ് റിഫോര്‍മ്‌സ് ആക്ട് പ്രകാരം മാത്രമേ വില നിശ്ചയിക്കാനാവൂ. സ്വകാര്യ വ്യക്തിക്കു കൈവശം വയ്‌ക്കാവുന്ന ഭൂപരിധിയായ 15 ഏക്കര്‍ കഴിഞ്ഞുള്ള വസ്തുവിന് മിച്ചഭൂമി ഏറ്റെടുക്കല്‍ പ്രകാരം തുച്ഛമായ വില മാത്രമേ നല്‍കേണ്ടതുള്ളൂ. തോട്ടഭൂമിക്ക് ലഭിക്കുന്ന ഇളവുകള്‍ പ്രകാരം ഭൂമി കൈവശം വയ്‌ക്കുമ്പോള്‍ ആ ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാനാവൂ. സര്‍ക്കാര്‍ മറ്റാവശ്യത്തിന് തോട്ടഭൂമി ഏറ്റെടുക്കുന്നതോടെ സീലിങ് പരിധി കഴിഞ്ഞുള്ള ഭൂമി മിച്ചഭൂമിയായി മാറും. നിയമത്തില്‍ പറയുന്ന നഷ്ടപരിഹാരം മാത്രം നല്‍കിയാല്‍ മതി.

സി.രാജbyസി.രാജ
Aug 1, 2020, 11:01 am IST
inKerala

തിരുവനന്തപുരം: അയ്യപ്പഭക്തരുടെ പേരു പറഞ്ഞ് പിണറായി സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ശബരിമല വിമാനത്താവളത്തിനു പിന്നില്‍ കോടിക്കണക്കിനു രൂപയുടെ കച്ചവടതാല്‍പ്പര്യം. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ ഹാരിസണ്‍ പ്ലാന്റേഷനില്‍ നിന്ന് സ്വന്തമാക്കിയ സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമവിധിയുണ്ടാകുന്നതിന് മുമ്പ് തന്നെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന് കോടതിയില്‍ സര്‍ക്കാര്‍ കെട്ടിവയ്‌ക്കേണ്ട തുകയിലും ധാരണയായി. 570 കോടി രൂപയാണ് ഭൂമി വില കണക്കാക്കുന്നത്.  

ഗോസ്പല്‍ ഫോര്‍ ഏഷ്യ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്കു തന്നെയെന്ന് വിധി വന്നാല്‍ പോലും കേരള ലാന്‍ഡ് റിഫോര്‍മ്‌സ് ആക്ട് പ്രകാരം മാത്രമേ വില നിശ്ചയിക്കാനാവൂ. സ്വകാര്യ വ്യക്തിക്കു കൈവശം വയ്‌ക്കാവുന്ന ഭൂപരിധിയായ 15 ഏക്കര്‍ കഴിഞ്ഞുള്ള വസ്തുവിന് മിച്ചഭൂമി ഏറ്റെടുക്കല്‍ പ്രകാരം തുച്ഛമായ വില മാത്രമേ നല്‍കേണ്ടതുള്ളൂ. തോട്ടഭൂമിക്ക് ലഭിക്കുന്ന ഇളവുകള്‍ പ്രകാരം ഭൂമി കൈവശം വയ്‌ക്കുമ്പോള്‍ ആ ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാനാവൂ. സര്‍ക്കാര്‍ മറ്റാവശ്യത്തിന് തോട്ടഭൂമി ഏറ്റെടുക്കുന്നതോടെ സീലിങ് പരിധി കഴിഞ്ഞുള്ള ഭൂമി മിച്ചഭൂമിയായി മാറും. നിയമത്തില്‍ പറയുന്ന നഷ്ടപരിഹാരം മാത്രം നല്‍കിയാല്‍ മതി.

എന്നാല്‍ സര്‍ക്കാര്‍ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരമാണ് വസ്തുവില കെട്ടിവയ്‌ക്കാനൊരുങ്ങുന്നത്. ഇത് സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുമ്പോഴാണ് ബാധകം. ആക്ടിലെ റൂള്‍സ് 18 (4), 18(5), 18 (6) പ്രകാരം സ്വകാര്യവ്യക്തിയുടെ ഭൂമി തര്‍ക്കഭൂമിയാണെങ്കില്‍ കോടതിയില്‍ ഭൂമി വില മുന്‍കൂര്‍ കെട്ടിവയ്‌ക്കണമെന്നുപോലുമില്ല. ഭൂമി ഏറ്റെടുക്കുമ്പോള്‍ റവന്യുരേഖയില്‍ തര്‍ക്കഭൂമിയാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രം മതി. ഉടമസ്ഥാവകാശത്തില്‍ തീരുമാനമായതിനുശേഷം തുക ഉടമയ്‌ക്ക് നല്‍കിയാലും മതിയാകും. ഇവിടെ ചെറുവള്ളി സര്‍ക്കാര്‍ ഭൂമിയെന്നു സര്‍ക്കാര്‍ വാദിക്കുമ്പോള്‍ തന്നെയാണ് സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടിപ്രകാരം തുക കെട്ടിവയ്‌ക്കാനൊരുങ്ങുന്നത്.

എന്നാല്‍ സര്‍ക്കാര്‍ കെട്ടിവയ്‌ക്കേണ്ട വില നിയമാനുസൃത നടപടിക്രമങ്ങളിലൂടെ കണക്കാക്കും മുമ്പേ ഭൂമി വില 570 കോടി രൂപയായി കണക്കാക്കിക്കഴിഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിന് വില നിശ്ചയിക്കേണ്ടത് സംസ്ഥാന ലാന്‍ഡ് ബോര്‍ഡാണ്. അതായത് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കാണ് അധികാരം. എന്നാല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശഭൂമിയില്‍ നാളിതുവരെ കടക്കുകപോലും ചെയ്യാത്ത വിവാദ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ലൂയിസ് ബെര്‍ഗെറിന്റെ സാധ്യതാപഠന റിപ്പോര്‍ട്ടില്‍ ഭൂമി വില 570 കോടിയായി കണക്കാക്കിയിട്ടുണ്ട്. 570 കോടി രൂപ ഭൂമി വിലയും 1390 കോടി ആദ്യഘട്ട നിര്‍മാണ ചെലവുമടക്കം 1960 കോടി രൂപയാണ് പദ്ധതിയുടെ ആദ്യഘട്ട ചെലവായി കമ്പനി കണക്കാക്കുന്നത്.  

പദ്ധതി തുക ക്യത്യമായി കണക്കാക്കിയാല്‍ മാത്രമേ വിമാനത്താവളത്തിന്റെ ഇക്കണോമിക്ക് ഫീസിബിലിറ്റി പഠന റിപ്പോര്‍ട്ട് നല്‍കാനാവൂ. ഇത്തരത്തില്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിറക്കിയതും.

Tags: കേരള സര്‍ക്കാര്‍Cheruvally estate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Kerala

ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തില്‍; ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.