ന്യൂദല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് ലീഗ് മത്സരങ്ങളില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി യുവരാജ് സിങ്. കഴിഞ്ഞ വര്‍ഷമാണ് യുവരാജ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അതിനുശേഷം കാനഡയിലെ ഗ്ലോബല്‍ ടി 20 ലീഗിലും മറാത്ത അറേബിയന്സ് ടി 10 ലീഗിലും കളിക്കാന്‍ യുവരാജിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു.
ഒട്ടേറെ വിദേശ ലീഗ് മത്സരങ്ങളില്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ കൊറോണ വ്യാപനം തുടരുന്നതിനാല്‍ വിദേശ ലീഗുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് പറയാനാവില്ലെന്ന് യുവരാജ് പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ തന്നെ കഴിയുകയാണ് യുവരാജ്. കൊറോണയ്ക്കിടയിലും ക്രിക്കറ്റ് തിരിച്ചുവരുകയാണ്. കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഇംഗ്ലണ്ട്- വിന്‍ഡീസ് ടെസ്റ്റ് പരമ്പര അടുത്തിടെ നടത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്തംബറില്‍ യുഎഇയില്‍ ആരംഭിക്കും. എന്നിരുന്നാലും യുവരാജിന് എന്ന് മുതല്‍ വിദേശ ലീഗില്‍ കളിക്കാനാകുമെന്ന് കണ്ടുതന്നെ അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: