തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഒ.രാജഗോപാൽ എം.എൽ.എ നാളെ (ആഗസ്റ്റ് 1. ശനി) ഉപവാസമിരിക്കും. BJP സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് അദ്ദേഹം ഉപവാസം അനുഷ്ഠിക്കുന്നത്. രാവിലെ 10 മണിക്ക് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എംപി വീഡിയോ കോൺഫറൻസിലൂടെ ഉപവാസം ഉദ്ഘാടനം ചെയ്യും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
ഉപവാസ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വെർച്വൽ റാലി നടക്കും . വെർച്വൽ റാലി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
ആഗസ്ത് 2 ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ ഡൽഹിയിലെ വസതിയിൽ ഉപവാസം അനുഷ്ഠിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു രണ്ടാം തീയതിയിലെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. വി.മുരളീധരന്റെ ഉപവാസ സമരത്തിന്റെ സമാപനത്തിന് രണ്ടാം തീയതി വൈകിട്ട് കൊല്ലം ജില്ലയുടെ വെർച്വൽ റാലി നടക്കും.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: