Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശംഖനാദ മുഖരിതം…; എങ്ങും ശ്രീരാമന്‍; രാമ നാമത്തില്‍ മുഴുകി അയോധ്യ

വഴിയോരങ്ങള്‍ വര്‍ണാഭമാക്കാന്‍ ഓരോ പ്രദേശങ്ങളായി തിരിഞ്ഞ് തയാറെടുക്കുകയാണ് അയോധ്യവാസികള്‍. എല്ലാ വീടുകളിലും അന്നേ ദിവസം രാമായണത്തിലെ കഥാ സന്ദര്‍ഭങ്ങള്‍ പൂക്കളമാക്കി ഒരുക്കും. വീടുകള്‍ അലങ്കരിക്കും. വീടിന് മുകളില്‍ ശ്രീരാമന്റെ ശില്‍പ്പങ്ങള്‍ ഒരുക്കും. ഭൂമി പൂജയുടെ സമയത്ത് ആരതി ഉഴിയും. പകല്‍ മുതല്‍ രാമായണ വായനയില്‍ മുഴുകും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 31, 2020, 10:06 am IST
inIndia

അയോധ്യ: അയോധ്യ അഭൂതപൂര്‍വമായ ഒരുക്കത്തിലാണ്. എങ്ങും രാമനാമവും ശംഖനാദവും മുഴങ്ങുന്നു. വീടുകളില്‍ ശ്രീരാമന്റെ പട്ടാഭിഷേകത്തിനായുള്ള തയാറെടുപ്പ്. ഭവ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് ഒരുങ്ങുകയാണ് രാമജന്മഭൂമി. ആഗസ്റ്റ് അഞ്ചിനാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിനാണ് രാമഭക്തര്‍ കാത്തിരിക്കുന്നത്. 

വഴിയോരങ്ങള്‍ വര്‍ണാഭമാക്കാന്‍ ഓരോ പ്രദേശങ്ങളായി തിരിഞ്ഞ് തയാറെടുക്കുകയാണ് അയോധ്യവാസികള്‍. എല്ലാ വീടുകളിലും അന്നേ ദിവസം രാമായണത്തിലെ കഥാ സന്ദര്‍ഭങ്ങള്‍ പൂക്കളമാക്കി ഒരുക്കും. വീടുകള്‍ അലങ്കരിക്കും. വീടിന് മുകളില്‍ ശ്രീരാമന്റെ ശില്‍പ്പങ്ങള്‍ ഒരുക്കും. ഭൂമി പൂജയുടെ സമയത്ത് ആരതി ഉഴിയും. പകല്‍ മുതല്‍ രാമായണ വായനയില്‍ മുഴുകും.  

സര്‍വം കാവിമയമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. കാവി നിറം വഴിയോരങ്ങളില്‍ വിതറും. ആഗസ്റ്റ് അഞ്ചിന് എല്ലാവരും കാവി വസ്ത്രമാകും ധരിക്കുക. ക്ഷേത്രത്തിലേക്കുള്ള വഴിയോരങ്ങളുടെ ഇരുവശത്തും രാമായണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ ചിത്രമാക്കും. നൃത്തങ്ങളും മറ്റ് കലാപരിപാടികളും പാടില്ലാത്തതിനാല്‍ രാമകീര്‍ത്തനം അയോധ്യയിലുടനീളം കേള്‍പ്പിക്കും. ശ്രീരാമന്റെ പട്ടാഭിഷേകത്തിന്റെ പ്രതീതിയാണ് രാമക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത്. അയോധ്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ എത്തുന്നതിനാല്‍ അയോധ്യ കര്‍ശന സുരക്ഷാ വലയത്തിലാണ്. ഇരുനൂറ് പേര്‍ക്കാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാനാവുക. ഇതില്‍ നൂറ് പേര്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള സംന്യാസിമാരാണ്. ഇവര്‍ക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും പൂജാരിമാരും സുരക്ഷാ ജീവനക്കാരുമുണ്ടാകും. അയോധ്യയില്‍ വലിയ സ്‌ക്രീനുകളില്‍ തത്സമയ സംപ്രേഷണമുണ്ട്.

മനോജ് ഭാസ്‌കര്‍

Tags: രാമജന്മഭൂമി പൂജrammandirഅയോധ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

India

‘കോണ്‍ഗ്രസ് വിഡ്ഡികള്‍; ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ ഒരു സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്‍സിറ്റിവിറ്റിയാണ്’: ഫക്രുദ്ദീന്‍ അലി

സ്വാമി ഋതംബര (ഇടത്ത്) അയോധ്യരാമക്ഷേത്രത്തിന്‍റെ ഉള്‍ക്കാഴ്ച (വലത്ത്)
India

പൂവണിയുന്നത് ഓരോ രാമഭക്തരുടെയും മോഹം; 500 വര്‍ഷമായി ഓരോ ഭാരതീയനും രാമക്ഷേത്രത്തിന് വേണ്ടി പ്രയത്നിക്കുന്നു: സ്വാമി ഋതംബര

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.