Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പലതും മറച്ചുവെക്കുന്നു; ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികള്‍ പൊരുത്തപ്പെടുന്നില്ല’ സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും

പ്രമുഖരുടെ വിദേശയാത്രകളും വിദേശങ്ങളിലുള്ളവരുമായുള്ള ബന്ധവും ഇടപാടുകളും സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചില ഇടപാടുകളിലെ പങ്കാളിത്തവും സംബന്ധിച്ചാണിപ്പോള്‍ ഏജന്‍സി അന്വേഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 03:34 pm IST
inKerala

കൊച്ചി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സ്വര്‍ണം കടത്തിയ കേസില്‍  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും.  ഇന്നലെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കൊച്ചിയിലെ ഓഫീസില്‍ പതിനൊന്നു  മണിക്കൂര്‍ ചോദ്യം ചെയ്ത് ശിവശങ്കറിനെ വിട്ടയച്ചു.  തിങ്കളാഴ്ച ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ഇന്നലെ രാവിലെ 9ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി എട്ടേകാല്‍ വരെ തുടര്‍ന്നു. വീണ്ടും വിളിക്കുമെന്നും ഹാജരാകണമെന്നും എന്‍ഐഎ നിര്‍ദേശിച്ചു.ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെങ്കിലും രണ്ടാം ദിവസവും മറുപടികളിലും വിശദീകരണങ്ങളിലും പലതും മറച്ചുവെക്കുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.  

വിശദീകരണങ്ങളില്‍ വിട്ടുകളഞ്ഞവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികള്‍ പൊരുത്തപ്പെടുന്നില്ല.  സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തുകയും എന്‍ഐഎ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതി കെ.ടി റമീസിനെ ചോദ്യം ചെയ്യുകയും ചെയ്തശേഷം ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കും.

പ്രമുഖരുടെ വിദേശയാത്രകളും വിദേശങ്ങളിലുള്ളവരുമായുള്ള ബന്ധവും ഇടപാടുകളും സംസ്ഥാന സര്‍ക്കാരിലെ  ഉന്നത ഉദ്യോഗസ്ഥരുടെ ചില ഇടപാടുകളിലെ പങ്കാളിത്തവും സംബന്ധിച്ചാണിപ്പോള്‍ ഏജന്‍സി അന്വേഷിക്കുന്നത്.

റമീസിനെ എന്‍ഐഎ  ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. മറ്റു പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും പറഞ്ഞ വിശദീകരണങ്ങളും റമീസ് നല്‍കിയ മറുപടികളും ശിവശങ്കറിന്റെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഏറെയുണ്ട്.

റമീസിനെയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ അവരുടെ വിദേശബന്ധം സംബന്ധിച്ച് സൂചന കിട്ടി. വിദേശങ്ങളിലെ ചില ഉന്നതരുമായുള്ള റമീസിന്റെയും മറ്റും ഇടപാടുകളെക്കുറിച്ച് ആഴത്തില്‍ അറിയേണ്ടതുണ്ടെന്നും അതിന് റമീസിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നുമാണ് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയത്. അതിനിടെ സ്വര്‍ണക്കടത്തുകേസിലെ ഗൂഢാലോചനകളും അഴിമതികളും  സിബിഐ അന്വേഷിക്കുമെന്നും സൂചന ലഭിച്ചു.

Tags: ഐഎസ്എൻ‌ഐ‌എഎം ശിവശങ്കര്‍officerസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

Kerala

ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തില്‍ പരിക്ക്

Kerala

അതിരപ്പിള്ളിയില്‍ വനവാസി വിഭാഗത്തിലെ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം: സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍

Kerala

മലയാളി സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.