Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ചേകന്നൂര്‍ മൗലവി രക്തസാക്ഷിയായിട്ട് 27 വര്‍ഷങ്ങള്‍; ഇന്ന് മതഭീകരതാവിരുദ്ധദിനാചരണം

1993 ജൂലൈ 29ന് രാത്രി മലപ്പുറം എടപ്പാള്‍ കാലടി ഗ്രാമപഞ്ചായത്തിലെ കാവില്‍പ്പടിയിലുള്ള വീട്ടില്‍ നിന്നാണ് മതപ്രഭാഷണത്തിനെന്ന വ്യാജേന മൗലവിയെ പടിയിറക്കിക്കൊണ്ടുപോയത്. നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പിലാണ് സംഘം എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 03:00 am IST
in Article

മതഭീകരവാദികള്‍ കഴുത്തു മുറുക്കിക്കൊന്ന ചേകന്നൂര്‍ മൗലവി രക്തസാക്ഷിയായിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പേര് പോലും മതമൗലികവാദികകള്‍ക്ക് ഞെട്ടലുളവാക്കുകയാണ്. കടം കയറി മുങ്ങിയ മൗലവി നാടുവിട്ടതാണെന്ന് പ്രചരിപ്പിച്ച ഒരു ‘മാധ്യമം’ മുതല്‍ ‘ശേഖരന്‍ നായര്‍’ എന്ന് വിളിച്ചാക്ഷേപിച്ച വെള്ള വസ്ത്രധാരികള്‍ക്ക് വരെ മൗലവി പ്രചരിപ്പിച്ച സത്യപ്രകാശത്തെ അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല.

1993 ജൂലൈ 29ന് രാത്രി മലപ്പുറം എടപ്പാള്‍ കാലടി ഗ്രാമപഞ്ചായത്തിലെ കാവില്‍പ്പടിയിലുള്ള വീട്ടില്‍ നിന്നാണ് മതപ്രഭാഷണത്തിനെന്ന വ്യാജേന മൗലവിയെ പടിയിറക്കിക്കൊണ്ടുപോയത്. നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പിലാണ് സംഘം എത്തിയത്. വഴിമധ്യേ കഴുത്തില്‍ മുണ്ടുമുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കേസ് അന്വേഷിച്ച സിബിഐ 2000 നവംബര്‍ ഏഴിന് സ്ഥിരീകരിച്ചത്.

ഖുറാനിലെ ഹദീസുകള്‍ക്കെതിരെ നിലകൊള്ളുകയും മുസ്ലിം സ്ത്രീകള്‍ക്കുള്ള ജീവനാംശ വിഷയത്തില്‍ മതമൗലികവാദികളുടെ നിലപാടുകള്‍ക്കെതിരെ നിലപാടെടുക്കുകയും രാമജന്മഭൂമി വിഷയത്തില്‍ കപട മതേതര രാഷ്‌ട്രീയ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്ത ചേകന്നൂര്‍ മൗലവിയുടെ വധം പലരേയും സന്തോഷിപ്പിക്കുന്നതായിരുന്നു.  

1993 ജൂലൈ 31 നാണ് അമ്മാവന്‍ കെ.കെ. സാലിംഹാജി മൗലവിയെ കാണാനില്ലെന്ന് പൊന്നാനി പോലീസില്‍ പരാതി നല്‍കുന്നത്. ചേകന്നൂരിന്റെ തിരോധാനത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടക്കത്തിലേ അട്ടിമറിക്കപ്പെട്ടു. ഇതിനെതിരെ പ്രക്ഷോഭങ്ങളുയര്‍ന്നു. 108-ാമത്തെ വയസ്സില്‍ 1993 ആഗസ്ത് 15ന് ഇ. മൊയ്തുമൗലവി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ നേരിട്ട് കണ്ട് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ലോക്കല്‍ പൊലീസിന്റെ അനാസ്ഥ കരുണാകരന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സിബിഐ അന്വേഷണത്തിന് പകരം കരുണാകരന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞെങ്കിലും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുണ്ടായില്ല. രാഷ്‌ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി പി.വി. നരസിംഹറാവു, കേന്ദ്ര ആഭ്യന്തര മന്ത്രി എസ്.ബി. ചവാന്‍ എന്നിവര്‍ക്ക് നേരിട്ട് മൊയ്തു മൗലവി കത്തെഴുതി.  കേന്ദ്രവും കനിഞ്ഞില്ല.  

കേസിന്റെ തുടക്കത്തില്‍ തന്നെ ചിലരെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന് പിന്നിലെ വന്‍തോക്കുകളെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയിരുന്നു. വാടകക്കൊലയാളികളെ ഉള്‍പ്പെടുത്തി ഗൂഢാലോചന നടത്തിയവരെയടക്കം ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. കേസ് അന്വേഷിച്ച കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം ആരോപണവിധേയമായ സ്ഥാപനത്തിലെ ലയ്സണ്‍ ഓഫീസറായി നിയോഗിക്കപ്പെട്ടതും വിവാദമായി.  

1995 ആഗസ്റ്റ് 15ന് ചേകന്നൂര്‍ മൗലവിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ കണ്ണ് തുറന്നത്. കേസ് സിബിഐക്ക് വിടുമെന്ന മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഉറപ്പ് നല്‍കി. ഇതോടെയാണ് നാലാം ദിവസം ഉപവാസം അവസാനിപ്പിച്ചത്. തുടര്‍ന്ന് 1995 നവംബര്‍ പത്തിന് കേസ് സിബിഐ ഏറ്റെടുത്തു. മൗലവിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് 2000 നവംബര്‍ ഏഴിന് സിബിഐ സ്ഥിരീകരിച്ചു. നവംബര്‍ 27ന് ആലങ്ങാട് സ്വദേശി വി.വി. ഹംസ, കുഴിമണ്ണ സ്വദേശി ഇല്ല്യന്‍ ഹംസ എന്നിവര്‍ അറസ്റ്റിലായി. 2000 നവംബര്‍ 29ന് പുളിക്കലിനടുത്ത അരൂര്‍ ചുവന്നകുന്നില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച്  മണ്ണ് നീക്കിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം കേന്ദ്രീകരിച്ച്  പ്രവര്‍ത്തിച്ച സുന്നി ടൈഗര്‍ഫോഴ്സാണ് കൊലയ്‌ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായി. കേസില്‍ ഒന്‍പതു പേര്‍ക്കെതിരെയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്‍പതു പ്രതികളില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് സ്വത്തുക്കളും മറ്റും കണ്ടുകെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വിദേശങ്ങളില്‍ ഒളിവിലായിരുന്ന പ്രതികള്‍ കോടതി മുമ്പാകെ കീഴടങ്ങിയത്. 2001 ജനുവരി 19ന് സൗത്ത് കളമശ്ശേരിക്കാരനായ പി.കെ. സൈഫുദ്ദീന്‍ പിടിയിലായി. 2002 മാര്‍ച്ച് മൂന്നിന് അന്വേഷണച്ചുമതല സിബിഐ ചെന്നൈ യൂണിറ്റിലെ പി.ടി. നന്ദകുമാര്‍ ഏറ്റെടുത്തു. 2002 ഡിസംബര്‍ 15 ന് വി.വി. ഹംസയെ  ഒന്നാം പ്രതിയാക്കി ഒമ്പത് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സെഷന്‍സ് കോടതിയില്‍ 2004 ഫെബ്രുവരി 11ന് തുടങ്ങിയെങ്കിലും 36 സാക്ഷികളില്‍ ഭാര്യ ഹവ്വ ഉമ്മയും ജോലിക്കാരന്‍ ജബ്ബാറുമൊഴികെ മറ്റെല്ലാ സാക്ഷികളും കൂറുമാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായി.

2005ല്‍ സിബിഐ കോടതി ജഡ്ജി കമാല്‍ പാഷ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ  പത്താം പ്രതിയാക്കി കേസില്‍ അന്വേഷണത്തിനു ഉത്തരവിട്ടെങ്കിലും 2010ല്‍ കാന്തപുരത്തെ പ്രതിയാക്കാന്‍ തെളിവുകള്‍ ഇല്ലെന്ന സിബിഐയുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.  

2010 സപ്തംബര്‍ 30 ന് വി.വി. ഹംസയ്‌ക്ക് ഇരട്ട ജീവപര്യന്തവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയോടെ ശിക്ഷ വിധിച്ചു. എന്നാല്‍ 2018 ഒക്ടോബര്‍ 15ന്  കേസില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതിയുടെ ജീവപര്യന്തവും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ചേകന്നൂരിനെ സ്മരിച്ച് മതഭീകരതാവിരുദ്ധദിനാചരണം നടക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

Kerala

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

Kerala

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

Kerala

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.