Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കാര്‍ഗില്‍ ദിനം ഓര്‍മപ്പെടുത്തല്‍

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. ഓരോ ഭാരതീയന്റേയും മനസ്സില്‍ ആത്മാഭിമാനം വാനോളം ഉയര്‍ത്തുന്ന വാക്കാണിന്ന് കാര്‍ഗില്‍. കശ്മീരിലെ കാര്‍ഗിലില്‍ 1999 മെയ് മുതല്‍ ജൂലൈ വരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന സായുധ പോരാട്ടമാണ് കാര്‍ഗില്‍ യുദ്ധം. മാതൃരാജ്യത്തിന് വേണ്ടി അന്ന് ജീവത്യാഗം ചെയ്തത് 524 സൈനികര്‍. അന്തിമ വിജയം ഭാരതത്തിനായിരുന്നു. പാക്കിസ്ഥാന്‍ കയ്യടക്കിയ ഉയരങ്ങളിലെ ഔട്ട് പോസ്റ്റുകള്‍ ഭാരതം തിരിച്ചുപിടിച്ചു. അവിടെ നമ്മുടെ ത്രിവര്‍ണ പതാക പാറി. എ.ബി. വാജ്‌പേയിയായിരുന്നു അന്ന് പ്രധാനമന്ത്രി. ജൂലൈ 26 ന് കാര്‍ഗില്‍ യുദ്ധം അവസാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു

കേണല്‍ എസ്. ഡിന്നി (റിട്ട) by കേണല്‍ എസ്. ഡിന്നി (റിട്ട)
Jul 26, 2020, 03:00 am IST
in Main Article

”നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, നിങ്ങളുടെ നാളെക്കായി ഇന്ത്യന്‍ സൈന്യം എവിടെയാണ് പോരാടിയതെന്ന് ദയവായി കാണുക”, 2 രാജ്പുത്താന റൈഫിള്‍സിലെ ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍, തന്റെ പിതാവിന് അവസാന കത്തില്‍ എഴുതിയതാണിത്. ഇത് ടോലോലിങ്ങ്  മലമുകളിലെ ഉയരങ്ങളെ തിരിച്ചുപിടിക്കാന്‍ അന്തിമ ആക്രമണത്തിന് പോകുന്നതിനു തൊട്ടുമുമ്പായിരുന്നു. ഈ ഓപ്പറേഷനില്‍ മാത്രം ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍ ഉള്‍പ്പെടെ മൂന്ന് ഓഫീസര്‍മാരും, രണ്ട് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും 18 സൈനികരും വീരമൃത്യു വരിച്ചു.

ഇന്ന് മിക്കവര്‍ക്കും പേരുകള്‍ പോലും ഓര്‍മ്മയില്ലാത്ത ചില ഒറ്റപ്പെട്ട മലകള്‍ തിരിച്ചു പിടിക്കാന്‍,  എങ്ങനെ ഭാരതസൈനികര്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു? എവിടെയാണ് ഈ സ്ഥലം? 17,000 അടിക്ക് മുകളിലുള്ള ഉയരത്തില്‍, എല്ലാ രാത്രിയും മഞ്ഞുവീഴുകയും കൊടും തണുപ്പില്‍ ആയുധങ്ങള്‍ പോലും മരവിച്ച് പോകുന്ന സ്ഥലമാണിത്. ഇവിടെ നടന്ന പോരാട്ടത്തില്‍, കുറച്ച് നിമിഷങ്ങളോ മീറ്ററോ മാത്രമാണ് ജീവിതത്തെയും മരണത്തെയും വേര്‍തിരിക്കുന്നത്. അതിനാല്‍, ആത്യന്തിക ത്യാഗം നല്‍കേണ്ടിവരുമെന്ന് നന്നായി അറിഞ്ഞിരുന്നെങ്കിലും, നമ്മുടെ വീര സൈനികര്‍ മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചിനുംവേണ്ടി പോരാടിക്കൊണ്ടിരുന്നു. എത്രയെത്ര ഉദാഹരണങ്ങള്‍! 13 ജമ്മു കശ്മീര്‍ റൈഫിള്‍സിലെ യുവ റൈഫിള്‍മാന്‍ സഞ്ജയ് കുമാറിന്റെ ധൈര്യം അസാധാരണമായിരുന്നു. മഷ്‌കോ സെക്ടറിലെ ‘ഫ്‌ലാറ്റ് ടോപ്പ്’ പിടിച്ചെടുക്കുന്നതിനുള്ള തന്റെ പ്ലാറ്റൂണിലെ മുന്‍നിര അംഗമാകാന്‍ (സ്‌കൗട്ട്) അദ്ദേഹം സന്നദ്ധനായി. സഞ്ജയ്‌ക്കും സംഘത്തിനും ശത്രു ബങ്കറുകളും മെഷീന്‍ ഗണ്‍ പോസ്റ്റുകളും തിരിച്ചറിഞ്ഞ് അവയെ നിര്‍വീര്യമാക്കേണ്ടിയിരുന്നു. ഒരു ശത്രു മെഷീന്‍ ഗണ്‍ പോസ്റ്റ്, ബാക്കിയുള്ള ഇന്ത്യന്‍ സൈനികരെ മുന്നോട്ട് പോകാന്‍ അനുവദിക്കാത്തതിനാല്‍, അത് തകര്‍ക്കാന്‍ റൈഫിള്‍മാന്‍ സഞ്ജയ് മുന്നോട്ട് പോകാന്‍ സന്നദ്ധനായി. ഇരുവശത്തും കുത്തനെയുള്ള പാറക്കൂട്ടങ്ങളുള്ള ഇടുങ്ങിയ വഴിയിലൂടെ അദ്ദേഹം ഇഴഞ്ഞു മുന്നോട്ടു നീങ്ങി. മുന്നോട്ടുള്ള പ്രയാണത്തില്‍ രണ്ടു വെടിയുണ്ടകള്‍ ആണ് അദ്ദേഹത്തിനേറ്റത്.  പക്ഷേ ധീരനായ ആ സൈനികന്‍ മെഷീന്‍ ഗണിന്റെ സ്ഥാനത്ത് എത്തി, രണ്ട് പാക് സൈനികരെ വധിച്ചു. എന്നിട്ട് അദ്ദേഹം ഇതേ മെഷീന്‍ ഗണ്‍ എടുത്തു, അടുത്ത ബങ്കറില്‍ പോയി, മൂന്ന് പാക് സൈനികരെക്കൂടെ വധിച്ചു. ധീരനായ ആ റൈഫിള്‍മാന് രാജ്യത്തെ പരമോന്നത ധീര പുരസ്‌കാരം, ‘പരം വീര്‍ ചക്ര’നേരിട്ട് സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം ബറ്റാലിയനിലെ മറ്റൊരു ‘പരം വീര്‍ ചക്ര’ ജേതാവ്, ധീരനായ ക്യാപ്റ്റന്‍ വിക്രം ബാത്രയ്‌ക്ക് ആ സൗഭാഗ്യം കിട്ടിയില്ല.

ഈ മഞ്ഞുമലകളില്‍ പോരാടുമ്പോള്‍ സൈനികര്‍ അവരുടേതായ ഒരു അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഉന്നയിക്കാറില്ല. ഒരു പരാതിയോ പരിഭവമോ ഇല്ലാതെ അവര്‍ യുദ്ധം ചെയ്തു. ബറ്റാലിക് സെക്ടറില്‍, പോയിന്റ് 5203 പിടിച്ചെടുക്കാന്‍ ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി, ലഡാക്ക് സ്‌കൗട്ട്‌സ് എന്നിവരെ ചുമതലപ്പെടുത്തി. പാകിസ്ഥാന്‍ സൈനികര്‍ക്ക് ചലനങ്ങള്‍ എളുപ്പത്തില്‍ നിരീക്ഷിക്കാനായതിനാല്‍ പതിനഞ്ച് ഇന്ത്യന്‍ സൈനികര്‍ മാത്രമുള്ള ചെറിയ ടീമുകളായി മുന്നേറുകയായിരുന്നു. അതിനാല്‍, ആക്രമണത്തിന്റെ തയ്യാറെടുപ്പിന് വേണ്ടി ഏകദേശം പത്ത് ദിവസമെടുത്തു. ആക്രമണത്തിന് മുന്നോടിയായി ഈ സൈനികര്‍ പകല്‍ പാറകള്‍ക്കടിയില്‍ ഉറങ്ങുകയും രാത്രിയില്‍ പതുക്കെ മലകയറുകയും ചെയ്തു. ഈ കാലയളവില്‍ അവര്‍ വെറും ശര്‍ക്കരയും കടലയും മാത്രമേ കഴിച്ചുള്ളൂ.  മലമുകള്‍ പിടിച്ചെടുത്തതിനു ശേഷം മാത്രമാണ് അവര്‍ പൂരിയും ഉരുളക്കിഴങ്ങും കഴിച്ചത്,  അതും നാലു ദിവസം പഴക്കമുള്ളതായിരുന്നു. താപനില മൈനസ് അഞ്ചിലും താഴെയായി കുറയുമ്പോള്‍ പൂരി പാറയേക്കാള്‍ കഠിനമാകും. പലതവണ അവര്‍ക്ക് മഞ്ഞ് ഉരുകിയ വെള്ളം കുടിക്കേണ്ടി വന്നു. ഇത് ശുദ്ധമായിരുന്നില്ല. മണ്ണെണ്ണയുടെയും, മരിച്ച സൈനികരുടെ രക്തത്തിന്റേയും ഗന്ധമുള്ള വെള്ളമായിരുന്നു. മാതൃരാജ്യത്തിനുവേണ്ടി പോരാടിയ സൈനികര്‍ കടന്നുപോന്ന അവസ്ഥകളായിരുന്നു ഇതെല്ലാം.

സൈനികരുടെ ഈ ധൈര്യവും ത്യാഗബോധവും എവിടെ നിന്ന് വരുന്നൂ? അത് അവരുടെ സ്വന്തം രാജ്യത്തോടുള്ള അഗാധമായ സ്‌നേഹത്തില്‍ നിന്നും, അവരുടെ ബറ്റാലിയനോടുള്ള കൂറില്‍ നിന്നുമാണ്. സൈനികരെ സംബന്ധിച്ചിടത്തോളം എന്തു വിലകൊടുത്തും മാതൃരാജ്യത്തെ സംരക്ഷിക്കുക എന്നത് അവരുടെ ധര്‍മ്മമാണ്, അവരുടെ മതമാണ്, അവരുടെ ജീവിതമാണ്. രാജ്യം ഇന്ന് മറ്റൊരു കാര്‍ഗില്‍ ദിനം ആഘോഷിക്കുന്നു. ധീരന്മാരായ 524 രക്തസാക്ഷികള്‍ക്ക് ഓരോ വര്‍ഷവും രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇന്ന് ഭാരതത്തിലെ ഓരോ പൗരനും ധീരരായ സൈനികരെയും അവരുടെ ത്യാഗത്തെയും അനുസ്മരിക്കുമ്പോള്‍, സൈനികരുടെ ത്യാഗത്തിന് യോഗ്യനായ ഒരു പൗരനായിരിക്കുന്നതിലൂടെ തങ്ങളുടെ ഏറ്റവും വലിയ പ്രണാമം അര്‍പ്പിക്കാന്‍ കഴിയും. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വില, രക്തസാക്ഷികള്‍ അവരുടെ സ്വന്തം ജീവിതത്തിലൂടെ നല്‍കി കഴിഞ്ഞിട്ടുണ്ട്.

ഇന്ന് തങ്ങളുടെ ”ഭരണഘടനാ അവകാശങ്ങളെക്കുറിച്ച്” സംസാരിക്കുന്നത് ഒരു  ഹരമായി മാറുമ്പോള്‍, പൗരന്മാരായ നമുക്ക് ചില ”ഭരണഘടനാ കടമകള്‍” ഉണ്ടെന്ന കാര്യവും നാം ഓര്‍ക്കണം. നാം എല്ലായ്‌പ്പോഴും അത് ഓര്‍ക്കുന്നുവെങ്കില്‍, രക്തസാക്ഷികളുടെ ത്യാഗങ്ങള്‍ ഒരിക്കലും പാഴാകില്ല!

    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.