Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പട്ടിണിയും പരിവട്ടവുമായി കോടശേരി നായാടിക്കോളനി നിവാസികള്‍, വൈദ്യുതിയും ശുചി മുറികളുമില്ല

വാതിലും ജനലുമില്ലാത്ത കുട്ടികളുടെ കളിവീട് പോലെയുള്ള കൂരയില്‍ ആകാശം നോക്കിക്കിടന്നാണ് ഇവരുടെ അന്തിയുറക്കം. മഴ പെയ്താല്‍ വയോധികരടക്കമുള്ളവര്‍ എഴുന്നേറ്റിരുന്ന് മുണ്ട് തലയിലൂടെ പുതച്ച് അത് മുഴുവന്‍ കൊള്ളും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 03:11 pm IST
inThrissur

തൃശൂര്‍: നാടാകെ കൊറോണ വ്യാപനവും ലോക്ഡൗണുമൊക്കെ വലിയ ആശങ്കയാകുമ്പോള്‍ അതിനെക്കുറിച്ച് വലിയ ധാരണയില്ലാത്ത ഒരു വിഭാഗമുണ്ട്. പട്ടിണിയുടേയും ദുരിതത്തിന്റെയും നിലയില്ലാക്കയത്തില്‍ നീന്തുന്നവര്‍ക്ക് എന്ത് കൊറോണ – എന്ത് ലോക്ഡൗണ്‍. വയറെരിയുമ്പോള്‍ മുണ്ട് മുറുക്കി ഉടുത്ത് ആരോടും പരാതി പറയാതെ എപ്പോഴെങ്കിലും, എന്തെങ്കിലുമൊക്കെ കഴിച്ച് ജീവിതം തള്ളിനീക്കുകയാണ് വടക്കാഞ്ചേരി കോടശേരിമലയിലെ ഏഴോളം നായാടി കുടുംബങ്ങള്‍.

വാതിലും ജനലുമില്ലാത്ത കുട്ടികളുടെ കളിവീട് പോലെയുള്ള കൂരയില്‍ ആകാശം നോക്കിക്കിടന്നാണ് ഇവരുടെ അന്തിയുറക്കം. മഴ പെയ്താല്‍ വയോധികരടക്കമുള്ളവര്‍ എഴുന്നേറ്റിരുന്ന് മുണ്ട് തലയിലൂടെ പുതച്ച് അത് മുഴുവന്‍ കൊള്ളും. കുടുംബങ്ങളിലെ കുരുന്നുകളെ മഴ കൊള്ളിക്കാതിരിക്കാന്‍ മുതിര്‍ന്നവര്‍ വൃഥാ ശ്രമം നടത്തും. വേനല്‍ക്കാലത്ത് വെയിലും,  മഞ്ഞും ഒക്കെ ഇവര്‍ക്ക് ഒരു പോലെയാണ്. വെള്ളവും, വൈദ്യുതിയും ഈ കോളനിയില്‍ അതിഥികളാണ്. വീടാകെ തകര്‍ന്നിട്ടും, വാസയോഗ്യമല്ലാതായിട്ടും വേലൂര്‍ പഞ്ചായത്ത് അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. കടങ്ങോട് ശുദ്ധജല പദ്ധതിയുടെ ഭാഗമായി കോളനിയിലേക്ക് കുടിവെള്ള പൈപ്പും, പദ്ധതിയുമെത്തിച്ചിട്ടുണ്ടെങ്കിലും അതൊക്കെ തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. 

കോളനിയിലെ ആരോഗ്യമുള്ളവര്‍ പുറത്ത് പോയി ചെയ്യുന്ന ജോലിയിലെ കൂലിയായിരുന്നു മുന്‍ കാലങ്ങളില്‍ ഇവരുടെ വരുമാന മാര്‍ഗം. എന്നാല്‍ കൊറോണ നാട്ടില്‍ പിടിമുറുക്കിയതോടെ ഈ വരുമാനം നിലച്ചിട്ട് മാസങ്ങളായി. പട്ടിണിയുടെ രൂക്ഷത നായാടി കുടുംബങ്ങളെ വേട്ടയാടുകയാണ്. കുട്ടികളുടെ പഠനം മാസങ്ങളോളമായി ചോദ്യചിഹ്നമാണ്. മെഴുകുതിരിയുടെ ഇത്തരി വെട്ടം മാത്രമാണ് രാത്രിയുടെ രൂക്ഷതയെ മറികടക്കാന്‍ ഇവര്‍ക്കുളള ഏക ആശ്രയം. സ്‌കൂളുകള്‍ അടച്ചിട്ടതോടെ അവസാനിച്ചതാണ് പഠനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും വൈദ്യുതിയില്ലാത്ത വീടുകളില്‍ അതും രക്ഷയില്ല. ഫോ്ണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഇരുട്ടത്തിരിക്കുന്നവരാണ് ഏഴ് കുടുംബങ്ങളിലെ മുപ്പതോളം പേരില്‍ ഭൂരിഭാഗവും. 

റേഷന്‍ കാര്‍ഡ് പലര്‍ക്കുമില്ലാത്തതിനാല്‍ സൗജന്യ അരി പോലും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഏതെങ്കിലും ജീവകാരുണ്യ സംഘടനകള്‍ എത്തിച്ച് നല്‍കുന്ന ഭക്ഷ്യ കിറ്റുകളിലാണ് പല കുടുംബങ്ങളും ജീവിതം ഇതുവരെ തള്ളി നീക്കിയത്. അതും നിലച്ചതോടെ പട്ടിണിയുടെ ഭീകരത വേട്ടയാടുകയാണ് ഈ നായാടി കുടുംബങ്ങളെ. സമൂഹത്തിന്റെയും, അധികാരികളുടേയും തുറന്നു പിടിച്ച മിഴികള്‍ കോടശേരിയിലേക്ക് അടിയന്തരമായി പതിയേണ്ടതുണ്ടെന്ന് ജനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അതുണ്ടായില്ലെങ്കില്‍ ഈ നായാടി കോളനിയില്‍ നിന്ന് പട്ടിണിമരണ വാര്‍ത്ത നാട് കേള്‍ക്കേണ്ടി വരുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

Tags: വൈദ്യുതിtribal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.