തിരുവനന്തപുരം: കൊറോണ വ്യാപനം അതിരൂക്ഷമാകുമ്പോഴും വെമ്പായത്തെ ബാറിന് മുന്നില്‍ യാതൊരുവിധ നിയന്ത്രണവുമില്ലാതെ ആളുകള്‍ തടിച്ചു കൂടുന്നു. തിരുവനന്തപുരം ജില്ലയില്‍ സമൂഹ വ്യാപനം സ്ഥിരീകരിക്കുകയും ഉറവിടം അറിയാത്ത കേസുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബാറിന് മുന്നില്‍ തിരക്കുണ്ടാവുന്നത്. പലസ്ഥലങ്ങളും കണ്ടെയിന്മെന്റ് സോണില്‍ ആക്കിയതിനാല്‍ ബാറുകള്‍ അടയ്ക്കപ്പെട്ടതുകൊണ്ട് അവിടെ നിന്നും ആളുകള്‍ വെമ്പായം മേഖലയിലേക്ക് കൂട്ടത്തോടെ എത്തുകയാണ്.
കര്‍ക്കടക വാവ് ദിവസം വെഞ്ഞാറമൂട് ബാറിന് മുന്നിലും സമാനമായ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി പോലീസ് ഇടപെട്ടു ബാര്‍ അടപ്പിച്ചിരുന്നു. ബന്ധപ്പെട്ട അധികാരികളുടെ ഒത്താശയോടെയാണ് ബാറുടമകള്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: