Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നെല്ലും മീനും കൊയ്ത് ഏഴോം

വേലിയേറ്റത്തെയും വേലിയിറക്കത്തെയും ആശ്രയിച്ച് പ്രത്യേകരീതിയില്‍ ഒന്നാംവിള നെല്‍ക്കൃഷിയും രണ്ടാംവിളയായി ചെമ്മീന്‍ അല്ലെങ്കില്‍ മത്സ്യകൃഷിയും ചെയ്യുന്ന കൈപ്പാട് പ്രദേശമാണ് ഏഴോം. പ്രകൃത്യാ ജൈവകാര്‍ഷിക മേഖലയായതിനാല്‍ തികച്ചും ജൈവ ഉല്‍പന്നങ്ങളാണെന്നതാണ് ഏഴോത്തിന്റെ നേട്ടത്തിന് പിന്നില്‍.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 23, 2020, 10:12 pm IST
in Kannur

കണ്ണൂര്‍: കണ്ണൂരിന്റെ നെല്ലറയായ ഏഴോം ഗ്രാമത്തിന്റെ ജൈവ നെല്‍കൃഷിയും കാര്‍ഷിക സമൃദ്ധിയും പേരുകേട്ടതാണ്. എന്നാല്‍ പത്തായം നിറയുന്ന നെല്ല് മാത്രമല്ല, കുട്ട നിറയെ മീനുമുണ്ട് ഇവിടെ.  മത്സ്യകൃഷിയിലും സ്വയംപര്യാപ്തത നേടുകയാണ് ഏഴോം. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയുള്ള ഓരുജല മത്സ്യകൃഷിയിലൂടെയാണ് ഏഴോം ഈ നേട്ടം കൊയ്യുന്നത്.

വേലിയേറ്റത്തെയും വേലിയിറക്കത്തെയും ആശ്രയിച്ച്  പ്രത്യേകരീതിയില്‍ ഒന്നാംവിള നെല്‍ക്കൃഷിയും രണ്ടാംവിളയായി ചെമ്മീന്‍ അല്ലെങ്കില്‍ മത്സ്യകൃഷിയും ചെയ്യുന്ന കൈപ്പാട് പ്രദേശമാണ് ഏഴോം. പ്രകൃത്യാ ജൈവകാര്‍ഷിക മേഖലയായതിനാല്‍  തികച്ചും ജൈവ ഉല്‍പന്നങ്ങളാണെന്നതാണ്  ഏഴോത്തിന്റെ നേട്ടത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയം നല്‍കിയ കെടുതികളെ അതിജീവിച്ചാണ് ഇവിടുത്തെ മത്സ്യകൃഷി വിജയം നേടുന്നത്.

മത്സ്യ ക്ലബ്ബുകള്‍ രൂപീകരിച്ച് കര്‍ഷകര്‍ക്ക് കൃഷിക്കും വിപണനത്തിനും വേണ്ട എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് നല്‍കുന്നുണ്ട്. യുവാക്കളുടെ സംഘങ്ങളും, വനിത കൂട്ടായ്‌മകളും, സ്വകാര്യ വ്യക്തികളും ഈ രംഗത്ത് സജീവമായുണ്ട്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതികള്‍ ഫലപ്രദമായി  നടപ്പാക്കുന്നു.  2019 -20 വാര്‍ഷിക പദ്ധതിയില്‍ മൂന്ന് വര്‍ഷത്തെ തുടര്‍ പദ്ധതിയായി കരിമീന്‍ കൃഷിയും നടത്തി വരുന്നു. ആറ് മാസം കൊണ്ട് വിളവെടുക്കാവുന്ന കരിമീനിന് വിപണിയിലും ആവശ്യക്കാരേറെയാണ്. ഏഴോം കോട്ടക്കീല്‍ – പട്ടുവം പുഴയിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ പഞ്ചായത്തിലെ പെരുങ്ങിയില്‍ എന്ന പ്രദേശത്ത് നാലരയേക്കറോളം സ്ഥലത്തും, നങ്കലത്ത് 13 ഏക്കറിലും മെയ് മാസം കാര ചെമ്മീന്‍ കൃഷി വിളവെടുത്തു. പഞ്ചായത്തിന്റെ തന്നെ ചെമ്മീന്‍ കണ്ടികള്‍ക്കു പുറമെ സ്വകാര്യ വ്യക്തികളും ചെമ്മീന്‍ കൃഷി ചെയ്യുന്നുണ്ട്.

പുഴയില്‍ നടത്തുന്ന കൂട് കൃഷിയിലും വിജയം കൊയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.   കാളാഞ്ചി, പൊമ്പാനോ, കരിമീന്‍ എന്നിവയാണ് ഈ രീതിയില്‍ കൃഷി ചെയ്യുന്നത്. പിവിസി പൈപ്പും നൈലോണ്‍ വലകളും ഉപയോഗിച്ച്  കൂടൊരുക്കിയാണ് കൃഷി.  ചെറുമത്സ്യങ്ങളെയാണ് തീറ്റയായി നല്‍കുന്നത്. നല്ല വളര്‍ച്ചയെത്തിയ മത്സ്യത്തിന് ഒരു കിലോവരെ തൂക്കമുണ്ടാകും. വിളവെടുപ്പ് സമയത്ത് ഉപഭോക്താക്കള്‍ നേരിട്ടെത്തി മത്സ്യം വാങ്ങിക്കുന്നതുകൊണ്ടു തന്നെ വിപണി കണ്ടെത്തേണ്ട ബുദ്ധിമുട്ടും കര്‍ഷകര്‍ക്കില്ല.  കിലോയ്‌ക്ക് അറുന്നൂറ് രൂപയ്‌ക്കാണ് കാളാഞ്ചി വില്‍പന നടത്തുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ഒരു കൂട്ടില്‍നിന്ന് അന്‍പത് കിലോ മത്സ്യം വരെ ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  മത്സ്യകൃഷിയില്‍ നൂതന രീതികളാണ് ഇവിടെ അവലംബിക്കുന്നത്. പഞ്ചായത്തിന്റെ തനതു ഫണ്ടുപയോഗിച്ച് സബ്സിഡി നിരക്കിലാണ് കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക. വീട്ടുവളപ്പില്‍ പടുതാക്കുളം നിര്‍മ്മിക്കുന്നതിന് 10 യൂണിറ്റുകള്‍ക്ക് 40 ശതമാനം സബ്സിഡി നിരക്കില്‍ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപയാണ് നല്‍കുക. വരാല്‍, ആസാം വാള തുടങ്ങിയ മീനുകളാണ് ഈ രീതിയില്‍ കൃഷി ചെയ്യുക. കൂടാതെ അഞ്ച് യൂണിറ്റ് ബയോ ഫ്ലോക്കുകളും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി നല്‍കുന്നുണ്ട്. മൂന്ന് യൂണിറ്റ് കരിമീന്‍ കൃഷിയും ഇതുവഴി നടപ്പിലാക്കും. മത്സ്യകൃഷിയിലെ നൂതന സാധ്യതകള്‍ കര്‍ഷകരിലേക്കെത്തിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍ മികച്ച രീതിയിലാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നതെന്നും  ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡി വിമല പറയുന്നു.

ഓരുജല സമ്മിശ്ര മത്സ്യകൃഷിയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്നുണ്ട്. അമ്പതു സെന്റ് പ്രദേശത്ത്  പൂമീന്‍, കരിമീന്‍, തിരുത തുടങ്ങിയ മീനുകളെയാണ് വളര്‍ത്തുന്നത്. അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ടി. താരയാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

പഞ്ചായത്തില്‍ നടപ്പിലാക്കിയ നെല്ലും  മീനും പദ്ധതിക്ക്  2015ലെ സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. തരിശുരഹിത പഞ്ചായത്താകാനൊരുങ്ങുമ്പോള്‍ മത്സ്യ സ്വയംപര്യാപ്തത കൂടി കൈവരിക്കുകയാണ് പഞ്ചായത്ത്.

Tags: Paddyfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.