തൃശൂര്‍: കൊടുങ്ങല്ലൂര്‍ തീരദേശത്ത് മൂന്നു ദിവസമായി തുടരുന്ന കടലേറ്റത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. നൂറോളം വീടുകളില്‍ വെള്ളം കയറി. എറിയാട് പഞ്ചായത്തിലെ ലെറ്റ് ഹൗസ്, ആറാട്ടുവഴി, മണപ്പാട്ട് ചാല്, എടവിലങ്ങ് പഞ്ചായത്തിലെ പുതിയ റോഡ്, കാര വാക്കടപ്പുറം, ശ്രീനാരായണപുരം പഞ്ചായത്തിലെ വേക്കോട്, ശ്രീകൃഷ്ണ മുഖം, പൊക്കളായ്, മതിലകം പഞ്ചായത്തിലെ കുളിമുട്ടം എന്നിടങ്ങളിലാണ് നാല് ദിവസമായി തുടരുന്ന കടലാക്രമണം രൂക്ഷമായത്.പുതിയ റോഡില്‍ തോപ്പില്‍ ഫാത്തിമ, പടിഞ്ഞാറെ വെമ്പല്ലൂര്‍ വേക്കോട് നമ്പ്യന്തറ ലാലു എന്നിവരുടെ വീടുകള്‍ തകര്‍ന്നു.
ലെറ്റ് ഹൗസ് പരിസരത്ത് മുന്നൂറ് മീറ്ററോളം ദൂരം കടല്‍ തിരയടിച്ച് കയറി. കടലോര റോഡ് കടന്നെത്തുന്ന തിരമാല ജനവാസ കേന്ദ്രത്തെ വെള്ളക്കെട്ടിലാക്കി. കടലാക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ വീടുകള്‍ വെള്ളത്തിലാകും. ശ്രീനാരായണപുരം പഞ്ചായത്തില്‍ കടലാക്രമണം മൂലം ഒന്‍പത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കാരേക്കാട്ട് ഉണ്ണികൃഷ്ണന്, ഇളം കൂറ്റ് അനില്‍, പള്ളാ യില്‍ പ്രഭാവതി, തെറ്റില്‍ കാളി, തെറ്റില്‍ പ്രസന്ന, കാരേക്കാട്ട് സുനന്ദ, കാര്യേഴുത്ത് ബാബു, വയമ്പനാട് ബേബി, മുല്ലശ്ശേരി പുഷ്പാവതി എന്നിവരുടെ കുടുംബങ്ങളാണ് മാറി താമസിച്ചത്.
രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ശ്രീനാരായണപുരം പഞ്ചായത്തിലെ 20, 21 വാര്‍ഡുകളിലെ 9 വീട്ടുകാരെ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അടിയന്തരമായി ക്യാമ്പ് തുടങ്ങി. കുട്ടികള്‍ ഉള്‍പ്പെടെ 25 പേരെ മാറ്റി താമസിപ്പിക്കുകയുമായിരുന്നു. ശ്രീകൃഷ്ണ മുഖം ക്ഷേത്രം, ദുബായ് റോഡ്, ചന്ദന ബീച്ച് തുടങ്ങിയിടങ്ങളില്‍ കടല്‍കയറ്റം തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പ് എംഎല്‍എ ഇ.ടി. ടൈസന്, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: