Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പിതൃപുണ്യത്തിനായി വീടുകളില്‍ ബലിയിട്ട് വിശ്വാസികള്‍, ഓണ്‍ലൈനിലൂടെയും ഫേസ്ബുക്കിലൂടെയും ബലിതര്‍പ്പണം

തിരുവില്വാമല പാമ്പാടി ഐവര്‍ മഠം, പഞ്ചവടി ക്ഷേത്രം, ചാവക്കാട് കടപ്പുറം, നിളാതീരം, ആറാട്ടുപുഴ മന്ദാരം കടവ്, കൂര്‍ക്കഞ്ചേരി ക്ഷേത്രം, പുഴയ്‌ക്കല്‍ ക്ഷേത്രം തുടങ്ങി ജില്ലയില്‍ ബലികര്‍മ്മ ചടങ്ങ് നടക്കുന്ന ഇടങ്ങളിലൊന്നും കൂട്ടത്തോടെയുള്ള ബലിതര്‍പ്പണം ഉണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 05:09 pm IST
in Thrissur

തൃശൂര്‍: കര്‍ക്കടക വാവിനോടനുബന്ധിച്ച് പതിനായിരങ്ങള്‍ പിതൃതര്‍പ്പണത്തിനെത്തുന്ന തീര്‍ത്ഥഘട്ടങ്ങള്‍ ഇന്നലെ വിജനമായി. കൊറോണ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ പുണ്യസ്‌നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും ഇത്തവണ ബലിതര്‍പ്പണം നടന്നില്ല. പിതൃസ്മരണയില്‍ വീടുകളില്‍ ബലിയിട്ട് വിശ്വാസികള്‍ സായൂജ്യമടഞ്ഞു. ചുരുക്കം ചിലയിടങ്ങളില്‍ തദ്ദേശവാസികള്‍ വീടിനടുത്തുള്ള കുളക്കടവുകളിലുമറ്റുമെത്തി ബലിയിട്ടതൊഴിച്ചാല്‍ പിതൃമോക്ഷത്തിനായി എല്ലാവരും സ്വഗൃഹങ്ങളിലാണ് ബലികര്‍മ്മങ്ങള്‍ നടത്തിയത്.

തിരുവില്വാമല പാമ്പാടി ഐവര്‍ മഠം, പഞ്ചവടി ക്ഷേത്രം, ചാവക്കാട് കടപ്പുറം, നിളാതീരം, ആറാട്ടുപുഴ മന്ദാരം കടവ്, കൂര്‍ക്കഞ്ചേരി ക്ഷേത്രം, പുഴയ്‌ക്കല്‍ ക്ഷേത്രം തുടങ്ങി ജില്ലയില്‍ ബലികര്‍മ്മ ചടങ്ങ് നടക്കുന്ന ഇടങ്ങളിലൊന്നും കൂട്ടത്തോടെയുള്ള ബലിതര്‍പ്പണം ഉണ്ടായില്ല. മന്ദാരംകടവിലും മാള കോണത്തുകുന്ന് മഞ്ഞകുളങ്ങര ദേവീക്ഷേത്രക്കുള കടവിലും പരിസരവാസികളില്‍ ചിലര്‍ ഒറ്റയ്‌ക്ക് വന്ന് കാര്‍മികരില്ലാതെ ബലിയിട്ട് മടങ്ങി.  

വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് മന്ദാരം കടവില്‍ ബലി അര്‍പ്പിക്കാന്‍ എത്തിയത്.മന്ത്രം ചൊല്ലി തരുവാന്‍ ശാന്തിക്കാരില്ലാത്തതിനാല്‍ കര്‍മ്മങ്ങളെല്ലാം സ്വയം നടത്തുകയായിരുന്നു ഇവര്‍. ആയിരങ്ങള്‍ തിങ്ങി നിറഞ്ഞിരുന്ന മന്ദാരം കടവ് പൂര്‍ണ്ണമായും വിജനമായ അവസ്ഥയിലായിരുന്നു. പിതൃപ്രീതി തേടി എല്ലാവര്‍ഷവും ആയിരങ്ങളാണ് പുണ്യതീര്‍ത്ഥങ്ങളിലും ക്ഷേത്രങ്ങളിലുമെത്താറുള്ളത്. കൊറോണ ജാഗ്രതയുടെ ഭാഗമായി ഇക്കുറി ഇതിന് സാധിക്കാത്തതിനാല്‍ വിശ്വാസികള്‍ സ്വന്തം വീടുകളില്‍ പിതൃക്കള്‍ക്ക് ബലിയിടുകയായിരുന്നു.  

പതിവിനു വ്യത്യസ്തമായി ഇക്കുറി ഓണ്‍ലൈന്‍ വഴിയും പിതൃപുണ്യത്തിനായി നിരവധി പേര്‍ ബലിയിട്ടു. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് കാര്‍മ്മികരാകുന്ന ആചാര്യന്‍മാര്‍ ഓണ്‍ലൈനായി ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നതിന് വിശ്വാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. വിദേശങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമുള്ളവരാണ് ഓണ്‍ലൈനിലൂടെ ബലികര്‍മ്മങ്ങള്‍ നടത്തിയത്. 

ആചാര്യന്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഫേസ്ബുക്കിലൂടെയും ഇത്തവണ നിരവധി പേര്‍ ബലിയിട്ടു. കൊറോണയെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാത്തരം മത ചടങ്ങുകളും 31 വരെ നിര്‍ത്തിവെയ്‌ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ ഇപ്രാവശ്യം നടത്തരുതെന്ന് ആരാധനലായങ്ങള്‍ക്ക് പോലീസിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു.  

തിരക്കില്ലാതെ നിളാ തീരം; വാവ് ബലിതര്‍പ്പണം ഇല്ലാത്ത ബലിപ്പുരകള്‍

തിരുവില്വാമല: ജില്ലയ്‌ക്കകത്തും പുറത്തു നിന്നുമായി പതിനായിരങ്ങള്‍  പിതൃമോക്ഷ പുണ്യം തേടി കര്‍ക്കിടക വാവുബലിക്ക് എത്തുന്ന നിളാതീരം ഇക്കുറി വിജനമായി. പിതൃമോക്ഷ മന്ത്രമുഖരിതമാകേണ്ടിയിരുന്ന ബലിപ്പുരകള്‍ ആളും ആരവുമില്ലാതെ ഒഴിഞ്ഞ് കിടന്നു. 

നിരവധി പുണ്യാത്മാക്കളുടെ ശേഷക്രിയ ഏറ്റുവാങ്ങിയ മണല്‍ത്തിട്ടയില്‍ പ്രദേശികവാസികളായ ചുരുക്കം ചിലര്‍ വന്ന് തര്‍പ്പണം ചെയ്തതൊഴിച്ചാല്‍ കൂട്ടമായുള്ള ബലിതര്‍പ്പണം നടന്നില്ല. കൊറോണ പശ്ചാത്തലത്തില്‍ പ്രദേശവാസികളടക്കമുള്ളവര്‍ വീടുകളിലാണ്  പിതൃതര്‍പ്പണം നടത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സ്ഥിതി വന്നതെന്ന് ഐവര്‍മഠം ശ്രീകൃഷ്ണ ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

Tags: deathതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

India

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

പുതിയ വാര്‍ത്തകള്‍

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.