Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടിക്കാഴ്ച ഔദ്യോഗിക വസതിയില്‍; ജലീലിനെ സ്വപ്ന കണ്ടത് മൂന്നുതവണ; സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായും സൂചന

മന്ത്രിയുടെ വസതിയില്‍ ബുര്‍ക്ക ധരിച്ച് വന്നവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇതിനിടയില്‍ സിസിടിവി ദൃശ്യങ്ങള്‍ പലതും നശിപ്പിച്ചതായും സൂചനയുണ്ട്. മന്ത്രി ജലീല്‍ ദുബായ്‌യില്‍ ചെന്നപ്പോഴെല്ലാം സൗകര്യം ഒരുക്കിയത് സ്വപ്നയാണ്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്ന മുഖാന്തിരം സഹായങ്ങള്‍ സ്വീകരിച്ച് സ്വന്തം മണ്ഡലത്തില്‍ കൊണ്ടുപോയി വിതരണം ചെയ്തതില്‍ അടക്കം മന്ത്രി ജലീല്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു എന്നുറപ്പായതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തു വരുന്നത്.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jul 21, 2020, 10:40 am IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ മൂന്നു  ദിവസങ്ങളില്‍ എത്തി. ബുര്‍ക്ക ധരിച്ചാണ് ഇവര്‍ എത്തിയതെന്നാണ് സൂചന.   താനും സ്വപ്നയുമായി പകല്‍ മാത്രമേ സംസാരിച്ചുള്ളൂ എന്ന്  വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞിരുന്നു. ചുരുങ്ങിയ സമയമേ സംസാരിച്ചുള്ളൂ എന്നും മന്ത്രി പറഞ്ഞിരുന്നു.  വീട്ടിലേക്ക് എത്ര മണിക്ക് വരണമെന്ന് പറയാന്‍ 10 സെക്കന്‍ഡ്് പോലും വേണ്ടെന്നിരിക്കെ മന്ത്രി പറഞ്ഞത് ശരിയാണ്.  

മന്ത്രിയുടെ വസതിയില്‍ ബുര്‍ക്ക ധരിച്ച് വന്നവരുടെ  ദൃശ്യങ്ങള്‍  പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇതിനിടയില്‍ സിസിടിവി ദൃശ്യങ്ങള്‍ പലതും നശിപ്പിച്ചതായും സൂചനയുണ്ട്. മന്ത്രി ജലീല്‍ ദുബായ്‌യില്‍ ചെന്നപ്പോഴെല്ലാം സൗകര്യം ഒരുക്കിയത് സ്വപ്നയാണ്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സ്വപ്ന മുഖാന്തിരം സഹായങ്ങള്‍ സ്വീകരിച്ച് സ്വന്തം മണ്ഡലത്തില്‍ കൊണ്ടുപോയി വിതരണം ചെയ്തതില്‍ അടക്കം മന്ത്രി ജലീല്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു എന്നുറപ്പായതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തു വരുന്നത്.  

സ്പീക്കര്‍ ശ്രീരാമകൃഷ്ണനും സ്വപ്നയുടെ സൗകര്യം പ്രയോജനപ്പെടുത്തിയതായി ചിത്രങ്ങളുണ്ട്. ഐടി സെക്രട്ടറി ശിവശങ്കറും സ്വപ്നയും തിരുവനന്തപുരത്ത് മാത്രമല്ല ദുബായ്‌യിലും സന്ധിച്ചതായി വിവരമുണ്ട്. ഐടി സെക്രട്ടറിക്ക് ദുബായ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയുമായി അസമയത്തും അനവസരത്തിലുമുള്ള ഇടപാടുകളെന്ത് എന്ന ചോദ്യം ഉയരുകയാണ്. സിപിഎം നേതാക്കളിലും അണികളിലും സജീവമായ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് പല കേന്ദ്രങ്ങളും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിക്കയച്ച കത്തിലെ കാതലും അതുതന്നെ. നയതന്ത്ര സംവിധാനത്തിലൂടെ കടത്തിയ സ്വര്‍ണത്തിന്റെ പത്തു ശതമാനം  മാത്രമാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.  

അതിനിടയില്‍ ഡിജിപിയുടെ ദുരൂഹമായ ഇടപാടുകളെകുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ  അനുമതിയില്ലാതെ സെക്യൂരിറ്റി ജീവനക്കാരെ നിശ്ചയിച്ചതും മൂന്നുതവണ അത് നീട്ടിക്കൊടുത്തതും എന്തിന്റെ പേരിലാണ്? അതിന്റെ താല്‍പ്പര്യമെന്താണ്? 2017 സെപ്തംബറില്‍ തിരുവനന്തപുരം പാറ്റൂരില്‍ നയതന്ത്ര പ്രതിനിധിയുടെ എടുത്ത ഫഌറ്റില്‍ ഡിജിപി എപ്പോഴെങ്കിലും പോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തിന്? അവിടെ സ്വപ്‌നയും സന്ദീപ്  നായരും ഉണ്ടായിരുന്നോ പൊതുസമൂഹത്തില്‍ ഉയരുന്ന ഈ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരംലഭിക്കേണ്ടതുണ്ട്. സ്വപ്‌ന സുരേഷ് കളങ്കരഹിതയായ വ്യക്തിത്വമാണെന്ന അഭിപ്രായം പൊതുസമൂഹത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും ശിവശങ്കറിനും ഡിജിപിക്കും നിജസ്ഥിതി വ്യക്തമാക്കാനുള്ള ബാധ്യതയുണ്ട്.

Tags: കെ.ടി. ജലീല്‍സ്വര്‍ണകടത്ത്swapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.