Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മൂന്നാര്‍ ജനറല്‍ ആശുപത്രി അടച്ചു; സ്ഥിതി ഗുരുതരം, ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ അധിവസിക്കുന്ന ഗ്രാമാണ മേഖലയില്‍ ഇതോടെ ആശങ്കയേറി. ആശുപത്രിയിലെ വനിത ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, കാഷ്യര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 20, 2020, 08:54 am IST
inIdukki

മൂന്നാര്‍: 17ന് ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി ഇതേ ആശുപത്രിയില്‍ കൊറോണ.  ഇതോടെ മൂന്നാറിലെ ഏക സ്വകാര്യ ആശുപത്രിയായ ടാറ്റാ ജനറല്‍ ഹോസ്പിറ്റല്‍ അടച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ അധിവസിക്കുന്ന ഗ്രാമാണ മേഖലയില്‍ ഇതോടെ ആശങ്കയേറി. ആശുപത്രിയിലെ വനിത ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, കാഷ്യര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  

കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ ടൗണില്‍ ഇന്ന് മുതല്‍ 9-1 മണിവരെ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുവദിച്ചിരിക്കുന്നത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറക്കാന്‍ അനുവദി. ബേക്കറി അടക്കമുള്ള മറ്റ് കടകള്‍ തുറക്കാന്‍ അനുവദിക്കില്ല.  

ആശുപത്രിയിലുണ്ടായിരുന്നവരെ എസ്റ്റേറ്റുകളിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷയെ കരുതി ആശുപത്രിയിലുണ്ടായിരുന്ന അഞ്ച് ഗര്‍ഭിണികളെ നല്ലതണ്ണിയിലെ എസ്റ്റേറ്റ് ആശുപത്രിയിലേക്ക് മാറ്റി. അതോ സമയം ഈ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം ലയങ്ങളിലേക്ക് മടങ്ങിയവര്‍ക്ക് രോഗം കണ്ടെത്തിയാല്‍ അത് വലിയ തോതില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് നിഗമനം. ആശുപത്രിയിലെത്തിയവരോട് പുറത്ത് ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ലക്ഷണം കണ്ടാല്‍ എത്രയും വേഗം ഉദ്യോഗസ്ഥരെ അറിയിക്കണം.  

തിരുവനന്തപുരത്തെ വെളിയാഞ്ചിറയിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ ഡോക്ടറിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ എറണാകുളത്ത് വസ്ത്രങ്ങളെടുക്കാനും പോയിരുന്നു. പിന്നാലെയാണ് ലക്ഷണം കണ്ട് തുടങ്ങിയത്. ഈ ഡോക്ടറില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൂടുതല്‍ ആശുപത്രി ജീവനക്കാര്‍ക്ക് രോഗം പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ആശുപത്രി ജീവനക്കാരോട് നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

ആദ്യം രോഗം കണ്ടെത്തിയ ഡോക്ടറിന്റെ പ്രൈമറി കോണ്‍ടാക്റ്റുകളുടെ ലിസ്റ്റ് തയാറാക്കാനായെങ്കിലും സെക്കന്‍ഡറി കോണ്‍ടാക്റ്റ് ലിസ്റ്റ് തയാറാക്കുന്നത് ശ്രമകരമായതോടെ വാര്‍ത്താ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അറിയിപ്പുകള്‍ നല്‍കുവാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇതിനായി പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് മൂന്നാറില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തും. അതേ സമയം ഏക ആശുപത്രി അടച്ചതോടെ ചികിത്സക്കായി വലിയ ദൂരം പോകേണ്ട ഗതികേടിലാണ് തോട്ടം തൊഴിലാളികള്‍ കൂടുതലുള്ള മൂന്നാറിലെ ജനങ്ങള്‍.

ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു

തിരുവനന്തപുരം പോയി മടങ്ങിയെത്തി ക്വാറന്റൈനില്‍ ഇരിക്കാതെ ആശുപത്രിയില്‍ ചികിത്സ നടത്തിയതിന് ഡോക്ടര്‍ക്കെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ 9ന് തിരുവനന്തപുരത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ പോയി മടങ്ങിയെത്തിയ ഡോക്ടര്‍ വീട്ടില്‍ ഇരിക്കാതെ ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു.  

കൂടാതെ പുറത്തിറങ്ങി നടക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മൂന്നാര്‍ പൊലീസ് ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നിരവധി ആളുകളുമായി ബന്ധമുള്ളതിനാല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനും തീരുമാനിച്ചു.

Tags: hospitalമൂന്നാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.