കൊല്ലം: ചിന്തകനും സാഹിത്യകാരനുമായ പി. കേശവന്‍ നായരെ തപസ്യ കലാ സാഹിത്യ വേദി ആദരിച്ചു. ജീവിതത്തിലും പൊതുപ്രവര്‍ത്തനത്തിലും ലളിത ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു കേശവന്‍ നായരെന്ന് ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് സി.കെ. ചന്ദ്രബാബു ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് കേശവന്‍ നായരെ തപസ്യ ഭാരവാഹികള്‍ പൊന്നാടയണിയിച്ച് ആദരിച്ചത്.
പോരാട്ടത്തിന്റെ ചൂടും ചൂരും നില നിര്‍ത്തിക്കൊണ്ട് യുവത്വത്തിന്റെ പ്രസരിപ്പോടെ പൊതുജീവിതത്തില്‍ ഇന്നും സജീവമായ വ്യക്തിത്വമാണ് കേശവന്‍ നായരെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ തപസ്യ കലാസാഹിത്യ വേദി സംസ്ഥാന ജനറല്‍ ജോയിന്റ് സെക്രട്ടറി എം. സതീശന്‍ പറഞ്ഞു. തന്റെ ദര്‍ശന പരിണാമം മുന്‍ജന്മ സുകൃതം കൊണ്ട് സംഭവിച്ചതാണെന്ന് കേശവന്‍ നായര്‍ ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. തപസ്യ കലാസാഹിത്യ വേദി ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷന്‍ കല്ലട ഷണ്‍മുഖന്‍ അദ്ധ്യക്ഷത വഹിച്ചു. കവി മണി. കെ. ചെന്താപ്പൂര് ഉപഹാരം നല്‍കി. മേഖലാ സെക്രട്ടറി അജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി രവികുമാര്‍ ചേരിയില്‍, ജി. പരമേശ്വരന്‍ പിള്ള, രജനി ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: