തിരുവനന്തപുരം : നയതന്ത്ര ബാഗേജ് വഴി കേരളത്തിലേക്ക് 230 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. കേസില്‍ പിടിയിലായ പ്രതികള്‍ ചേര്‍ന്നാണ് ഇവ കടത്തിയിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഇത്തവണത്തെ 30 കിലോ മാത്രമേ കണ്ടെത്താന്‍ ആയിട്ടൊള്ളൂ.
ബാക്കി 200 കിലോഗ്രാം സ്വര്‍ണ്ണം കണ്ടെത്തുന്നതിനായി വിശദമായി പരിശോധന നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡമ്മി അയച്ച് പരീക്ഷിച്ച ശേഷമാണ് സ്വര്‍ണം നയതന്ത്ര ബാഗേജ് വഴി അയയ്‌ക്കാന്‍ തുടങ്ങിയത്. ദുബായിയില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്കാണ് സ്വര്‍ണക്കടത്ത് ആരംഭിച്ചിരിക്കുന്നത്.
വീട്ട് ഉപകരണങ്ങള്‍ എന്ന പേരിലാണ് ഇവ കടത്തിയിരിക്കുന്നതെന്നും കേസില്‍ അറസ്റ്റിലായ പ്രതികള്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഇതില്‍ 3.7 കിലോ സ്വര്‍ണം മാത്രമാണ് കസ്റ്റംസിന് കണ്ടെത്താനായിരിക്കുന്നത്. ബാക്കിയുള്ളവയ്‌ക്കായി തെരച്ചില്‍ നടത്തി വരികയാണ്. ഇവരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയിട്ടുള്ള സംസ്ഥാനത്തെ ജുവല്ലറി ഉടമകളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം സ്വപ്നയുടെ നിയമനത്തിനെതിരെ കൊച്ചി സ്വദേശി വിജിലന്‍സ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. അഴിമതി നിരോധന നിയമനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് സ്വപ്‌ന നിയമനം നേടിയെടുത്തതെന്നും ആരോപണത്തില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: