Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കോവിഡ് ബാധിച്ച് ഉപ്പള സ്വദേശിനി മരണപ്പെട്ടു: ഉറവിടമറിയില്ല

കോവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയില്‍ ആദ്യമരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നാട് ആശങ്കയിലായിരിക്കുകയാണ്. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനി 74 കാരിയായ നഫീസയാണ് മരണപ്പെട്ടിരിക്കുന്നത്. ഇവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ലെന്നതാണ് ഏറെ ആശങ്കാജനകം. ഇവരുടെ കുടുംബത്തിലെ മറ്റ് ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 11:18 am IST
inKasargod

കാസര്‍കോട്: കോവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയില്‍ ആദ്യമരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നാട് ആശങ്കയിലായിരിക്കുകയാണ്. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനി 74 കാരിയായ നഫീസയാണ് മരണപ്പെട്ടിരിക്കുന്നത്. ഇവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ലെന്നതാണ് ഏറെ ആശങ്കാജനകം. ഇവരുടെ കുടുംബത്തിലെ മറ്റ് ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

കോവിഡിന്റെ രണ്ട് ഘട്ടങ്ങളും കടന്നു പോയപ്പോഴും കാസര്‍കോട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. കോവിഡിന്റെ തുടക്കത്തില്‍ കാസര്‍കോട്ടാണ് കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നതെങ്കിലും ഇന്നത്തെ അവസ്ഥയിലെത്തിയിരുന്നില്ല. സമ്പര്‍ക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം വര്‍ധിച്ച് വരികയാണ്. ഇന്നലെ മാത്രം 29 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 22 പേര്‍ സമ്പര്‍ക്കം വഴി രോഗികളായി. അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

കഴിഞ്ഞ ദിവസം 32 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ ഇതില്‍ 22ഉം സമ്പര്‍ക്കത്തിലൂടെയാണ് ഉണ്ടായത്. ബുധനാഴ്ചയാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉണ്ടായത്. 74 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 49 ഉം സമ്പര്‍ക്കത്തിലൂടെയായിരുന്നു. അന്നും എട്ടുപേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല. ജില്ല അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

ജില്ലയില്‍ ചെങ്കള, ചെമ്മനാട്, കാസര്‍കോട് മുനിസിപ്പാലിറ്റി, മധൂര്‍, മഞ്ചേശ്വരം, ഉപ്പള തുടങ്ങിയ പ്രദേശങ്ങളാണ് രോഗവ്യാപനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. മരണാനന്തര ചടങ്ങുകളിലും മറ്റു ചടങ്ങുകളിലും ഒരു നിയന്ത്രണവുമില്ലാതെ ആളുകളെത്തുന്നുവെന്ന ആരോപണം ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. 

ആരോഗ്യ പ്രവര്‍ത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും കര്‍ശന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ചിലര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് രോഗികളായി ഉണ്ടായിരുന്നത്. അവര്‍ കൃത്യമായി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നതിനാല്‍ രോഗ വ്യാപനം തടയാനായി. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സമൂഹ വ്യാപനത്തിലേക്കാണ് നീങ്ങുന്നത്. ഇവര്‍ രോഗം അറിയാതെ തന്നെ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ്. ലോക്ഡൗണ്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് എവിടേക്കും സഞ്ചരിക്കാനാവും. 

മാസ്‌ക് പോലും ധരിക്കാതെ ഇപ്പോഴും നിരവധി പേര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്. അതിന് തെളിവാണ് ഓരോ ദിവസവും പോലീസ് പിടികൂടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ്. പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കി രോഗവ്യാപനം തടയാന്‍ ശ്രമിക്കുമ്പോഴും സമ്പര്‍ക്ക രോഗികളുടെ വര്‍ദ്ധനവ് അധികൃതരെ ആശങ്കപ്പെടുത്തുന്നു.
 

Tags: kasargoddeathcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

പുതിയ വാര്‍ത്തകള്‍

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.