Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ചെങ്ങോടുമലയിലെ കുടിവെള്ള ടാങ്ക് പൊളിച്ചതിന് തെളിവില്ലെന്ന് പോലീസ്; 2011 മുതല‍ ടാങ്ക് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട്

ഡെല്‍റ്റ ക്വാറി കമ്പനിയുടെ ആളുകള്‍ ടാങ്ക് പൊളിക്കുന്നത് കണ്ടതായി മൂന്ന് പേര്‍ മൊഴി നല്‍കിയിട്ടും ടാങ്കിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടും തെളിവില്ലാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് ദുരൂഹമാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 11:10 am IST
inKozhikode

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കുടിവെള്ള ടാങ്ക് പൊളിച്ചതിന് തെളിവില്ലെന്ന് പോലീസ്. കൂരാച്ചുണ്ട് പോലീസ് പേരാമ്പ്ര കോടതിയിലാണ് തെളിവില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. 2011 മുതല്‍ ഇവിടെ ടാങ്ക് ഉണ്ടായിരുന്നില്ലെന്നാണ് റിമോര്‍ട്ട് സെന്‍സറിങ്  സെന്ററില്‍ നിന്നും ലഭിച്ച ചിത്രങ്ങളില്‍ വ്യക്തമാവുന്നതെന്ന് പോലീസ് പറയുന്നു.

നേരത്തെ കേസ് അന്വേഷിച്ച കൂരാച്ചുണ്ട് എസ്‌ഐ റോയിച്ചന്‍ പരാതി കളവാണെന്ന റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ വടകര എസ്പിക്ക് സമരസമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് പുനഃരന്വേഷിക്കാന്‍ എസ്‌ഐ സൂരജിന് ചുമതല നല്‍കി. ഇദ്ദേഹത്തിന്റെ അന്വേഷണത്തില്‍ കളവായ പരാതി എന്നതിനു പകരം തുമ്പില്ലാത്തത് എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ടാങ്ക് നിര്‍മിച്ചതായും 2006ല്‍ ജലവിതരണം നടത്തിയതായും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ഡെല്‍റ്റ ക്വാറി കമ്പനിയുടെ ആളുകള്‍ ടാങ്ക് പൊളിക്കുന്നത് കണ്ടതായി മൂന്ന് പേര്‍ മൊഴി നല്‍കിയിട്ടും ടാങ്കിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടും തെളിവില്ലാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് ദുരൂഹമാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. 2006 ല്‍ കമ്മീഷന്‍ ചെയ്ത ചെങ്ങോടുമല കുടിവെള്ള പദ്ധതി സാങ്കേതിക പ്രശ്‌നങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചു.

ടാങ്ക് നിലനിന്ന മുക്കാല്‍ സെന്റ് സ്ഥലമുള്‍പ്പെടെ ഡെല്‍റ്റ റോക്‌സ് പ്രൊഡക്റ്റ് എന്ന ക്വാറി കമ്പനി 2016ല്‍ വാങ്ങി. 2017ല്‍ കുടിവെള്ള ടാങ്ക് തേങ്ങാ കൂടയാക്കി രൂപഭേദം വരുത്തി പഞ്ചായത്തില്‍ നിന്നും നമ്പറും സംഘടിപ്പിച്ചു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ 2018 മാര്‍ച്ച് 28ന് ടാങ്ക് പൂര്‍ണമായും പൊളിച്ചെന്നാണ് സമരസമിതി പറയുന്നത്. 2019 ല്‍ സമര സമരസമിതി പ്രവര്‍ത്തകര്‍ വടകര എസ്പിക്ക് പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്ന് സമരസമിതി ഹൈക്കോടതിയില്‍ നല്‍കിയ റിട്ടിനെ തുടര്‍ന്ന് ബാലുശ്ശേരി പോലീസിനോട് കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ടാങ്ക് പൊളിച്ചതു കൂടാതെ കെഎസ്ഇബിയുടെ വൈദ്യുതികാല്‍ ഉള്‍പ്പെടെ കടത്തിയതിനും പിഡിപിപി പ്രകാരം കേസെടുത്തു. ടാങ്ക് പൊളിച്ചതിന് ക്വാറി മുതലാളി തോമസ് ഫിലിപ്പിനും രണ്ട് മാനേജര്‍മാര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.  

എന്നാല്‍ ടാങ്ക് നിലനില്‍ക്കുന്ന സ്ഥലം കൂരാച്ചുണ്ട് സ്റ്റേഷന്‍ പരിധിയിലാണെന്ന് കാണിച്ച് കേസ് കൂരാച്ചുണ്ട് പോലീസിനു കൈമാറി. ടാങ്ക് പൊളിച്ച് രണ്ട് ദിവസം കഴിഞ്ഞതിനു ശേഷം സിപിഎം നേതൃത്വത്തില്‍ ഈ ഭൂമിയിലേക്ക് മാര്‍ച്ച് നടത്തി ഈ ഭൂമി പിടിച്ചെടുത്ത് കൊടി നാട്ടിയിരുന്നു. കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ 2018 വരെ ടാങ്ക് അവിടെ ഉള്ളതിന് തെളിവ് നല്‍കുമ്പോളാണ് 2011 ശേഷം ടാങ്കില്ലെന്ന വിചിത്ര വാദവുമായി പോലീസ് എത്തിയത്. ക്വാറിക്ക് വേണ്ടി അനുമതി തേടിയ 12 ഏക്കര്‍ സ്ഥലത്ത് ഉള്‍പ്പെടുന്നതാണ് ടാങ്ക്. ടാങ്ക് ഉണ്ടെങ്കില്‍ ക്വാറിക്ക് അനുമതി ലഭിക്കില്ലെന്ന് കണ്ടാണ് പൊളിച്ചുമാറ്റിയത്. ടാങ്ക് പൊളിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

Tags: kozhikodewaterജല അതോറിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.