Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചികിത്സാ സഹായത്തിന് പണമൊഴുക്ക്; നന്മ മരങ്ങളുടെ ‘ഹവാല’യെന്ന് സംശയം; ഡിസിപിയെ തള്ളി ഐജി

ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം സ്വരൂപിച്ചതെങ്കിലും ഇതിന്റെ സിംഹഭാഗവും വന്നത് ഏതാനും അക്കൗണ്ടുകളില്‍ നിന്ന് മാത്രമെന്നത് അസ്വാഭാവികതയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ തളിപ്പറമ്പിലെ വര്‍ഷയുടെ അമ്മയ്‌ക്കാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്‌ക്ക് പണം സ്വരൂപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ബാക്കി തുക ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 19, 2020, 11:09 am IST
in Kerala

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയുടെ ചികിത്സയ്‌ക്കു വേണ്ടി, സമൂഹമാധ്യമങ്ങളില്‍  വന്‍തോതില്‍ പ്രചാരണം നടത്തി പണം സ്വരൂപിച്ചതില്‍ ദുരൂഹത. ഏതാനും ചില അക്കൗണ്ടുകളില്‍നിന്ന് വലിയ തുക എത്തിയതാണ് സംശയത്തിനിടയാക്കിയത്. ഇത് കുഴല്‍പ്പണമാണെന്നാണ് ആരോപണം.

ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം സ്വരൂപിച്ചതെങ്കിലും  ഇതിന്റെ സിംഹഭാഗവും വന്നത് ഏതാനും അക്കൗണ്ടുകളില്‍ നിന്ന് മാത്രമെന്നത് അസ്വാഭാവികതയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ തളിപ്പറമ്പിലെ വര്‍ഷയുടെ അമ്മയ്‌ക്കാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്‌ക്ക് പണം സ്വരൂപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ബാക്കി തുക ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.  

ചാരിറ്റിയുടെ മറവില്‍ ഹവാല ഇടപാട് നടന്നതായി അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്ന ഡിസിപി ജി. പൂങ്കുഴലി സൂചിപ്പിച്ചു. വര്‍ഷയുടെ മൊഴി രേഖപ്പെടുത്തി. പരാതിയുടെ എല്ലാ വശങ്ങളും പരിശോധിക്കും. ഹവാല ഇടപാടുണ്ടോയെന്നറിയാന്‍ അക്കൗണ്ട് പരിശോധിക്കും. കൂടുതല്‍ അന്വേഷണമുണ്ടാകും, അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെ ഡിസിപിയുടെ വാദങ്ങള്‍ തള്ളി ഐജി വിജയ് സാഖറെ രംഗത്തെത്തി. അക്കൗണ്ടുകളിലൂടെയാണ് പണമെത്തിയതെന്നും ഹവാലയാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹവാല ബാങ്ക് ഇതര മാര്‍ഗ്ഗമാണ്. കേസില്‍ സങ്കീര്‍ണ്ണതകളുണ്ട്. നേരത്തെ ഇവര്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും, ഐജി ചൂണ്ടിക്കാട്ടി.  

ഹവാല പണമാണെങ്കില്‍ വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ച് മുഴുവന്‍ തുകയും സര്‍ക്കാര്‍ കണ്ടുകെട്ടണമെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍  ആവശ്യപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനത്തില്‍ നേരത്തെയും ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണം നേരിട്ടിരുന്നു. അതേസമയം, 60 ലക്ഷം രൂപ ഒരു വ്യക്തി ചാരിറ്റബിള്‍ സംഘടനയുടെ സഹായമെന്ന നിലയില്‍ ഇട്ടതാണെന്ന് സാജന്‍ കേച്ചേരി വീഡിയോയില്‍ അവകാശപ്പെടുന്നു. സംഘടന സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തിയതുമില്ല. പോലീസിനും ഇത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.  

വര്‍ഷ  ചികിത്സയുടെ ആവശ്യത്തിന് കൊച്ചിയിലാണ് താമസം. അമ്മയുടെ ചികിത്സയ്‌ക്ക് പണമില്ലാത്ത ദുരിതാവസ്ഥ വിവരിച്ച് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ വര്‍ഷയ്‌ക്ക് ഒന്നേകാല്‍ കോടിയിലധികം ലഭിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെയാണ് ഭീഷണി തുടങ്ങിയത്. അക്കൗണ്ട് ജോയിന്റ് ആക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മൂന്നു മാസം കൂടി തുടര്‍ ചികിത്സ ആവശ്യമാണെന്നും അതിന് ശേഷം ബാക്കിയുള്ള തുകയുടെ കാര്യം തീരുമാനിക്കാമെന്നും വര്‍ഷ മറുപടി നല്‍കി. ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് ചികിത്സയ്‌ക്ക് വേണ്ട തുക വര്‍ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഭീഷണി അവസാനിക്കാതായതോടെ പരാതി നല്‍കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.