Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കള്ളക്കണക്കുകളുമായി സര്‍ക്കാര്‍; കൊറോണ പരിശോധന തീരെ കുറവ്; മരണം 35; ആര്‍എടി കിറ്റിന് കടുത്ത ക്ഷാമം; ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം പടരുന്നു

കേരളം രണ്ടുലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ക്ക് ഏപ്രില്‍ അവസാനം ക്വട്ടേഷനുകള്‍ നല്‍കി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴിയായിരുന്നു നടപടി. എന്നാല്‍ ജൂണ്‍ ആദ്യവാരത്തെ കണക്കുകള്‍ പ്രകാരം 10,000 പരിശോധനകളേ ഈ ടെസ്റ്റിലൂടെ നടത്തിയിട്ടുള്ളൂ. 40,000 കിറ്റുകള്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. പരിശോധനകള്‍ തീരെക്കുറവാണ് എന്നര്‍ഥം. ഇപ്പോള്‍ ആന്റിബോഡി കിറ്റുകള്‍ക്ക് പലയിടങ്ങളിലും ക്ഷാമമാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 17, 2020, 01:48 pm IST
inKerala

കൊച്ചി: കേരളത്തില്‍ കൊറോണ പരിശോധന കുറവ്. അതിന്റെ ബലത്തില്‍  കള്ളക്കണക്കുകളാണ് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നതെന്നാണ് സൂചന. പരിശോധന സൗകര്യങ്ങള്‍ കുറവായതിനാല്‍ സാമ്പിള്‍ പരിശോധനാ ഫലം കിട്ടാന്‍ പത്തുമുതല്‍ പതിനാലുവരെ ദിവസം ഇപ്പോഴും വൈകുന്നുണ്ട്. ഇതും കൃത്യമായ കണക്ക് എടുക്കുന്നതിനും  രോഗവ്യാപനം തടയുന്നതിനും തടസമാണ്. ജീവനക്കാരുടെ കുറവാണ് മറ്റൊരു പ്രശ്‌നം. അതിനിടെയാണ്   ആലപ്പുഴയില്‍ പരിശോധനയ്‌ക്ക് ശേഖരിച്ച സാമ്പിളുകളില്‍ പൂപ്പല്‍ കയറിയെന്ന  ആശങ്കയുണ്ടാക്കുന്ന വാര്‍ത്ത വന്നത്.

കേരളം രണ്ടുലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ക്ക്   ഏപ്രില്‍ അവസാനം  ക്വട്ടേഷനുകള്‍ നല്‍കി.  കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴിയായിരുന്നു നടപടി. എന്നാല്‍ ജൂണ്‍ ആദ്യവാരത്തെ കണക്കുകള്‍ പ്രകാരം 10,000 പരിശോധനകളേ ഈ ടെസ്റ്റിലൂടെ നടത്തിയിട്ടുള്ളൂ. 40,000 കിറ്റുകള്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. പരിശോധനകള്‍ തീരെക്കുറവാണ് എന്നര്‍ഥം. ഇപ്പോള്‍ ആന്റിബോഡി കിറ്റുകള്‍ക്ക്  പലയിടങ്ങളിലും ക്ഷാമമാണ്.

 ആദ്യ സമയത്ത് പരിശോധന ഫലം  വൈകിട്ട് പത്രസമ്മേളനത്തില്‍ മാത്രമേ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുള്ളൂ. ഇതുമൂലം  രോഗം ബാധിച്ചവരെ അക്കാര്യം  അറിയാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിചരിക്കേണ്ടിവന്നിരുന്നു. ഇതു രോഗ വ്യാപനത്തിന് ഇടയാക്കി.  

തുടര്‍ന്ന് ജില്ലാ അധികാരികള്‍ക്ക് ഇത് വെളിപ്പെടുത്താന്‍ അധികാരം നല്‍കി. പക്ഷേ, ഇപ്പോഴും കൃത്യമായ കണക്കുകള്‍ പരസ്യമാക്കുന്നില്ല.  കഴിഞ്ഞ ദിവസം എറണാകുളത്ത് ചെല്ലാനത്ത് 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  15 പേര്‍ക്കെന്നാണ്  മുഖ്യമന്ത്രി പറഞ്ഞത് . സാങ്കേതികത്തകരാറെന്ന് സര്‍ക്കാര്‍ പറയുന്നെങ്കിലും വാസ്തവം അതല്ലെന്നാണ് ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.  

കുറച്ചു ദിവസമായി കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നില്ല. എണ്ണം കൂടിവരുന്നതാണ് കാരണം. 20  പേര്‍ മരിച്ച ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയുന്നില്ല. ഇപ്പോള്‍ 35 പേര്‍ കൊറോണ ബാധിച്ച് കേരളത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇന്നലത്തെ മരണങ്ങള്‍ കൂടി വരുന്നതോടെ ഇത് കൂടും.  

ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം പടരുന്നു

കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍  കൊറോണ പടരുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. തിരുവനന്തപുരം മെഡി. കോളേജിലെ അഞ്ചു ഡോക്ടര്‍മാര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ഇന്നലെ എറണാകുളം ഏലൂര്‍ പാതാളം ഇഎസ്‌ഐ ആശുപത്രിയില്‍ ഡോക്ടറടക്കം ഒമ്പതുപേര്‍ ക്വാറന്റൈനിലായി. ഭരണ തലസ്ഥാനം, വ്യവസായ തലസ്ഥാനം, ആലപ്പുഴ ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ ‘സൂപ്പര്‍ സ്‌പ്രെഡി’ലെത്തിയിരിക്കുകയാണ് വൈറസ് ബാധ.

പരിശോധനകളില്‍ പോരായ്‌മകളുണ്ടായതാണ് പൂന്തുറയിലേയും ചെല്ലാനത്തേയും സൂപ്പര്‍ സ്‌പ്രെഡിനു കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. വീടുകളിലെത്തി പരിശോധന നടത്തുമ്പോള്‍ വേണ്ട കരുതലും അതിവേഗം ഫലം അറിയാനുള്ള സംവിധാനങ്ങളും മഹാരാഷ്‌ട്രയിലെ ധാരാവിയിലെപ്പോലെയാവണമെന്ന് അവര്‍ പറയുന്നു.  ഇവിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 62,000 സന്നദ്ധ പ്രവര്‍ത്തകര്‍ എവിടെയെന്നും ചോദ്യം ഉയരുന്നു.

കൊച്ചി ഐഎംഎ ഘടകം അധ്യക്ഷന്‍ ഡോ. രാജീവ് ജയദേവന്‍ 108 ഡോക്ടര്‍മാര്‍ക്ക് ജീവഹാനിയുണ്ടായ സംഭവങ്ങളുടെ കാരണം കണ്ടെത്തി അവതരിപ്പിച്ച പ്രബന്ധം  അന്താരാഷ്‌ട്ര മെഡിക്കല്‍ സമൂഹം ചര്‍ച്ച ചെയ്യുകയാണ്. ഫ്രീ പ്രിന്റ് ഇന്നലെ ശാസ്ത്രീയ ഔദ്യോഗിക രേഖയായി അത് പ്രചരിപ്പിച്ചുകഴിഞ്ഞു. അടിസ്ഥാനമായി വേണ്ടത് കൃത്യ വിവരങ്ങളും കാരണങ്ങളുമാണ്. പക്ഷേ, മറ്റു പല സംസ്ഥാനങ്ങളും ഈ കാര്യത്തില്‍ തുടരുന്ന സുതാര്യത കേരളത്തിന്റെ റിപ്പോര്‍ട്ടുകളിലില്ല.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍coronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.