കുമ്പള: മഞ്ചേശ്വരം സ്വദേശിയില്‍ നിന്നും രണ്ട് കോടി രൂപയും, ഇരുപത് പവന് സ്വര്‍ണ്ണവുമായി പിടികൂടിയതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഇത്തരം ദേശദ്രോഹികള്‍ പ്രവര്‍ത്തിക്കുന്നതായി ബിജെപി മഞ്ചേശ്വരം കമ്മറ്റി ആരോപിച്ചു.
മണ്ഡലത്തിലെ മംഗല്‍പ്പാടി മഞ്ചേശ്വരം, കുമ്പള, പൈവളിഗെ, വോര്‍ക്കാടി, പുത്തിഗെ, എന്മകജെ കേന്ദ്രീകരിച്ച് വന്‍ മാഫിയസംഘം തന്നെയുണ്ട്. ഇവരുടെ നേതൃത്വത്തില്‍ വ്യാപകമായ രീതിയില്‍ മണല്‍, കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന സംഘം പ്രവര്‍ത്തിക്കുന്നു. ചൂതാട്ട മാഫിയ സംഘത്തിന് ഭരണത്തിലുള്ള പാര്‍ട്ടിയുടെ യുവജന സംഘടനയുടെ നേതൃത്വത്തില്‍ പിന്തുണയും ചൂതാട്ടവും നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും വലിയ കേന്ദ്രം മഞ്ചേശ്വരം പഞ്ചായത്ത്, കുമ്പള, നീര്ച്ചാല് എന്നിവിടങ്ങളിലാണ്. ഇതെല്ലാം പോലീസിനറിയാമെന്നിരിക്കെ ശക്തമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇവര്‍ക്ക് സംരക്ഷണം നല്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് പോലീസ് നടത്തുന്നത്.
ഇത്തരം സാമൂഹ്യദ്രോഹികളെ അടിച്ചമര്‍ത്താന്‍ പോലീസ് മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം കുഴല്‍പ്പണ വേട്ട നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠറൈ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പത്മനാഭ കടപ്പുറം, ജില്ലാ കമ്മറ്റിയംഗം സദാശിവ, കെ.വിനോദന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രകാന്തറൈ, ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റിയംഗം ശശി കുമ്പള, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പ്രദീപ്, മുരളീധര്‍ യാദവ്, ഡി.എം.ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: