തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഇടപാടുകള്‍ക്ക് പലരില്‍ നിന്നായി 14.8 കോടി രൂപ ശേഖരിച്ചതായി കണ്ടെത്തല്‍. റമീസും ജലാലും, സന്ദീപും അംജദ് അലിയും ചേര്‍ന്നാണ് തുക കണ്ടെത്തിയത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി ജുവല്ലറികള്ക്കായി വിതരണം ചെയ്യുകയായിരുന്നു ഇവരുടെ പദ്ധതി.
ജലാലിന്റെ നേതൃത്വത്തിലാണ് ജുവല്ലറികളുമായി കരാറില്‍ എത്തിയത്. ഇത്തരത്തില്‍ പ്രതികള്‍ എട്ട്ലക്ഷം രൂപയോളം ഉണ്ടാക്കിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സ്വപ്നയ്ക്കും സരിത്തിനും കമ്മീഷനായി ഏഴു ലക്ഷം രൂപ വീതമാണ് ലഭിക്കുന്നതെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തി.
സരിത്ത്, സ്വപ്ന, സന്ദീപ്, റമീസ് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റും കേസെടുത്തിട്ടുണ്ട്. എന്‍ഐഎ പ്രതി ചേര്‍ത്തവര്‍ക്കെതിരെയാണ് കേസ് എടുത്തത്. സ്വര്‍ണ്ണം കടത്തിയ തുക ഉപയോഗിച്ച് സ്വത്ത് സമ്പാദനം നടത്തിയോ എന്നാണ് പ്രധാന അന്വേഷണം.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സൈതലവി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ റമീസിന്റെയും അംജദ് അലിയുടെയും സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍ രണ്ടു പേരും. അംജദ് അലി വഴിയാണ് ഇവര്‍ കള്ളക്കടത്തിന് പണം മുടക്കുന്നത്. മലപ്പുറത്ത് വെച്ചാണ് ഇവരെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.ഇവര്‍ രണ്ടു പേരും സ്വര്‍ണ്ണക്കടത്തിന് പണം മുടക്കിയിരുന്നു. ഇതോടു കൂടി കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: