മുംബൈ: ഇന്ത്യയില്‍ പുതിയ ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കം കുറിച്ച് ജിയോ 5ജി സാങ്കേതിക വിദ്യ വികസിപ്പിച്ചു. 5ജി സ്പെക്ട്രം ലഭ്യമാകുന്നതിന് അനുസരിച്ച് പരീക്ഷണം നടത്തി അടുത്ത വര്‍ഷത്തോടെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ആദ്യത്തെ വെര്‍ച്വല്‍ വാര്‍ഷിക പൊതുയോഗത്തിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.
സ്പെക്ട്രം ലഭ്യമാകുന്നതോടെ 5ജി സേവനം ലഭ്യമാക്കും. പൂര്‍ണമായി ഇന്ത്യന്‍ നിര്‍മിത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ജിയോക്ക് വളരെ വേഗം തന്നെ 4ജിയില്‍ നിന്ന് 5ജിയിലേക്ക് മാറാനാകും. ഇത് ഇന്ത്യയില്‍ വിജയകരമാണെന്ന് തെളിഞ്ഞാല്‍ 5ജി സാങ്കേതിക വിദ്യകളുടെ കയറ്റുമതിക്ക് ജിയോ പ്ലാറ്റ്ഫോമുകള് പ്രാപ്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നുമില്ലായ്മയില്‍ നിന്നും ജിയോ സമ്പൂര്‍ണ 5ജി സാങ്കേതിക വിദ്യ സൃഷ്ടിച്ചു. അത് ഇന്ത്യയില്‍ ലോകോത്തര 5ജി സേവനം നല്കാന് ഞങ്ങളെ സഹായിക്കും. 100 ശതമാനവും ആഭ്യന്തര സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അംബാനി പറഞ്ഞു.
അടുത്ത തലമുറ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യയാണ് 5ജി. 4ജി എല്‍ടിഇ കണക്ഷനുകള്‍ക്ക് പകരം 5ജി ഉപയോഗിക്കാമെന്നും ഇന്‍ര്‍നെറ്റിന്റെ വേഗത വര്‍ദ്ധിക്കും. 2021ലാണ് ഇന്ത്യയില്‍ 5ജി സ്പെക്ട്രം ലേലം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: