Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മുന്‍വിധിയില്‍ നിന്നു മുക്തരാവുക

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Jul 11, 2020, 09:55 pm IST
inSamskriti

മക്കളേ,  

നമ്മളില്‍ പലരും അറിയാതെയാണെങ്കിലും മറ്റുള്ളവരെക്കുറിച്ച് മുന്‍വിധികള്‍ വച്ചുപുലര്‍ത്താറുണ്ട്. മുന്‍വിധിയുള്ള ഒരാള്‍ക്കു മറ്റുള്ളവരെ ശരിയായി മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല. ഒരു കാര്യത്തെക്കുറിച്ച് മുമ്പു നേടിയ അല്‍പ്പമോ അപര്യാപ്തമോ ആയ അറിവിന്റെ അടിസ്ഥാനത്തില്‍ തനിക്ക് വേണ്ടത്ര അറിവുണ്ടെന്നു കരുതി  മിക്കപ്പോഴും തെറ്റായ ധാരണകള്‍ വെച്ചു പുലര്‍ത്തുന്നതാണ് മുന്‍വിധി. മഞ്ഞനിറമുള്ള കണ്ണട ധരിച്ച ഒരാള്‍ കാണുന്നതേതും മഞ്ഞയായി കാണും. അതുപോലെ, മുന്‍വിധി നമ്മുടെ വീക്ഷണത്തെ ബാധിക്കുന്നു. അതുകൊണ്ട് മുന്‍വിധിയാകുന്ന കണ്ണട ഊരിവെച്ച് ലോകത്തെ നോക്കിക്കാണുവാന്‍ നമ്മള്‍ തയ്യാറാകണം.

നമ്മള്‍ ഉടുപ്പു തയ്‌ക്കാനായി പതിവായി ഒരേ തയ്യല്‍ക്കാരനെ തന്നെ സമീപിച്ചാലും അയാള്‍ ഓരോ പ്രാവശ്യവും നമ്മുടെ അളവ് എടുക്കുന്നതു കാണാം. മുമ്പെന്നോ എടുത്ത അളവുകള്‍ വെച്ചുകൊണ്ട് ഒരിക്കലും ഒരു നല്ല തയ്യല്‍ക്കാരന്‍ വസ്ര്തങ്ങള്‍ തുന്നാറില്ല. കാരണം ഈ കാലയളവില്‍ നമ്മുടെ ശരീരത്തിന്റെ വണ്ണവും പൊക്കവുമെല്ലാം മാറിയിരിക്കാനിടയുണ്ടെന്ന് തയ്യല്‍ക്കാരന് നന്നായി അറിയാം. എന്നാല്‍ മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ കാലഹരണപ്പെടുന്നത് നമ്മള്‍ അറിയാറില്ല. ഈ തയ്യല്‍ക്കാരന്റെ കാഴ്ചപ്പാട് നമ്മളും നിത്യജീവിതത്തില്‍ സ്വീകരിക്കേണ്ടതുണ്ട്.

മുന്‍ധാരണകള്‍ വച്ചുകൊണ്ട് മറ്റുള്ളവരുമായി ഇടപെടുന്നതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം. മുമ്പ് കള്ളനായിരുന്ന ഒരാള്‍ പിന്നീട് സത്സ്വഭാവിയായി മാറിക്കൂടാ എന്നില്ലല്ലോ. വേശ്യയായിരുന്ന പിംഗള പരമ ഭക്തയായിത്തീര്‍ന്നില്ലേ. രത്‌നാകരന്‍ എന്ന കൊള്ളക്കാരനാണല്ലോ  പിന്നീട് വാല്‍മീകിമഹര്‍ഷിയായത്. ഓരോ വ്യക്തിയോടും മുന്‍ധാരണകളില്ലാതെ ഇടപെടാന്‍ കഴിഞ്ഞാല്‍ അതേ വ്യക്തികളില്‍ പുതിയ മനുഷ്യരെ കണ്ടെത്താന്‍ നമുക്കു കഴിയും.  

ഒരു കേസിന്റെ വിചാരണ നടക്കുകയായിരുന്നു. വാദിയുടെയും പ്രതിയുടെയും വക്കീലന്മാര്‍ ശക്തമായി വാദിച്ചുകൊണ്ടിരുന്നു. ന്യായാധിപന്‍ അതില്‍ കാര്യമായി ശ്രദ്ധിക്കാതെ കണ്ണടച്ചിരുന്നു. കുറച്ചുകഴിഞ്ഞ് അദ്ദേഹം ഉറക്കത്തിലേയ്‌ക്കു വഴുതിവീണു. ഇതുകണ്ട് കോടതി ക്ലാര്‍ക്ക് പറഞ്ഞു, ‘സര്‍, അങ്ങ് ഉറങ്ങിപ്പോകുന്നു. കേസിന്റെ വാദം അങ്ങ് വേണ്ട പോലെ ശ്രദ്ധിക്കുന്നില്ല.’ ന്യായാധിപന്‍ പറഞ്ഞു, ‘അതു സാരമില്ല, ഈ കേസിന്റെ വിധി ഞാന്‍ നേരത്തെതന്നെ തീരുമാനിച്ചു കഴിഞ്ഞു.’ അതുപറഞ്ഞ് ന്യായാധിപന്‍ വീണ്ടും ഉറക്കത്തിലാണ്ടു. ഈ കഥയിലെ   ന്യായാധിപനെപ്പോലെ മുന്‍വിധിയോടെ കാര്യങ്ങളെ സമീപിച്ചാല്‍ നീതിയും സത്യവും ബലികഴിക്കപ്പെടും.

മറ്റുള്ളവരെക്കുറിച്ചുള്ള മുന്‍വിധികള്‍ മൂലം നമ്മുടെ മിത്രങ്ങളും സഹായികളുമായിത്തീരാന്‍ സാധ്യതയുള്ളവരെ നമുക്ക് നഷ്ടമാകുന്നു. ചിലപ്പോള്‍ ചതിവ് പറ്റാനും അതു കാരണമാകുന്നു. അതുമൂലം ചില വ്യക്തികള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുകയും മറ്റു ചിലര്‍ അനര്‍ഹമായ ബുദ്ധിമുട്ടുകള്‍ക്ക് ഇരയാകുകയും ചെയ്യുന്നു. ഏതുകാര്യത്തെക്കുറിച്ചും നമുക്കു മുന്നറിവ് ഉണ്ടായിരിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ അത്തരം അറിവുകളില്‍ തന്നെ നമ്മള്‍ ബന്ധിച്ചിരിക്കരുത്. നമ്മുടെ അറിവിനെ കാലോചിതമായി പരിഷ്‌ക്കരിക്കാനുള്ള തുറന്ന മനസ്സ് നമുക്കു എപ്പോഴും ഉണ്ടാവണം.

ചിലപ്പോള്‍ നമ്മള്‍ തന്നെ നമ്മുടെ മുന്‍വിധിയുടെ ബലിയാടാകാറുണ്ട്. ചില കാര്യങ്ങള്‍ നമുക്കു ചെയ്യുവാന്‍ സാധിക്കില്ലെന്നു നമ്മള്‍ ദൃഢമായി വിശ്വസിക്കും. അല്പമൊന്നു മനസ്സിരുത്തി പ്രയത്‌നിച്ചാല്‍ അക്കാര്യം നമുക്കു ചെയ്യുവാന്‍ സാധിക്കുന്നതായിരിക്കും. ഇത്തരം മുന്‍വിധിക്കു കാരണം ആത്മവിശ്വാസമില്ലായ്‌മയാണ്. ആത്മവിശ്വാസക്കുറവെന്നപോലെ അപകടകരമായ അമിതവിശ്വാസത്തിനും മുന്‍വിധി കാരണമാകാറുണ്ട്.

ഭൂതകാലത്തിന് അമിതപ്രാധാന്യം നല്കുന്നതുകൊണ്ടാണ് നമ്മള്‍ മുന്‍വിധികള്‍ക്ക് അടിപ്പെടുന്നത്. എപ്പോഴും വര്‍ത്തമാനകാലത്തില്‍ ജീവിക്കുവാനും നമ്മുടെ മനസ്സിനെയും ബുദ്ധിയെയും സ്വതന്ത്രമായി  നിലനിര്‍ത്തുവാനും നമ്മള്‍ ശ്രദ്ധിക്കണം.

മുന്‍വിധികളില്‍നിന്ന് മോചനം നേടുന്നതിലൂടെ നമുക്ക് കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാനും, വ്യക്തികളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും സാധിക്കും. മാത്രമല്ല, ജീവിതവിജയം നേടുന്നതിനു നമുക്കു തടസ്സം നില്‍ക്കുന്ന ശാരീരികവും മാനസികവുമായ പരിമിതികളെ അതിജീവിക്കാനും നമുക്കു സാധിക്കും.

Tags: അമൃതാനന്ദമയി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Kerala

പര്‍ഷോത്തം രൂപാല മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി ഈ വര്‍ഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.