Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

മുഖ്യമന്ത്രീ, തൊടുന്യായം അങ്ങേക്ക് ഭൂഷണമല്ല

എന്നാല്‍, പുരുഷോത്തം ഭാദൊരയ്യ അതെല്ലാം വിനയത്തോടെ നിരസിച്ചു. ആത്മാഭിമാനത്തോടെ ജീവിക്കേണ്ടതിന്റെ അനിവാര്യത താന്‍ തന്റെ മകളെ പഠിപ്പിച്ചിട്ടുണ്ട്. ദാനം സ്വീകരിച്ചാല്‍ അവള്‍ക്ക് അത് നഷ്ടപ്പെടും. സര്‍ക്കാര്‍ നല്‍കുന്ന വിഹിതമായ സഹായമല്ലാതെ മറ്റൊന്നും ഒരു കൃഷിക്കാരന്‍ എന്ന നിലയില്‍ തനിക്ക് സ്വീകാര്യമല്ല. അന്തസ്സുറ്റ വാക്കുകള്‍!

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 10, 2020, 05:20 am IST
inMain Article

മുഖ്യമന്ത്രീ, പുരുഷോത്തം ഭാദൊരയ്യ എന്ന കൃഷിക്കാരനെ താങ്കള്‍ക്ക് പരിചയമുണ്ടാകണമെന്നില്ല. മധ്യപ്രദേശ് , പത്താം ക്ലാസ് പരീക്ഷയില്‍ എട്ടാം റാങ്ക് നേടിയ രോശ്നി ഭാദൊരയ്യയുടെ അച്ഛനാണ് അദ്ദേഹം. എല്ലാ ദിവസവും 48 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ആ പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നത്. അവളുടെ വീട്ടില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് ഒരു ഹൈസ്‌കൂള്‍.  ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ അവളുടെ വീട്ടിലേക്ക് സഹായങ്ങളുടെ പ്രവാഹമായി.

എന്നാല്‍, പുരുഷോത്തം ഭാദൊരയ്യ അതെല്ലാം വിനയത്തോടെ നിരസിച്ചു.  ആത്മാഭിമാനത്തോടെ ജീവിക്കേണ്ടതിന്റെ അനിവാര്യത താന്‍ തന്റെ മകളെ പഠിപ്പിച്ചിട്ടുണ്ട്. ദാനം സ്വീകരിച്ചാല്‍  അവള്‍ക്ക് അത് നഷ്ടപ്പെടും. സര്‍ക്കാര്‍ നല്‍കുന്ന വിഹിതമായ സഹായമല്ലാതെ മറ്റൊന്നും ഒരു കൃഷിക്കാരന്‍ എന്ന നിലയില്‍ തനിക്ക് സ്വീകാര്യമല്ല. അന്തസ്സുറ്റ വാക്കുകള്‍!

മുഖ്യമന്ത്രി, അങ്ങ് വെറുക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതയാണിത്. ഈ സംസ്‌കാരം മനസിലാക്കാന്‍ കഴിയാതിരുന്നത് കൊണ്ടാണ് അങ്ങയുടെ ആചാര്യനായ കാറല്‍ മാക്സിന് ഭാരതം പ്രാകൃത ജനതയുടെ ആവാസഭൂമിയാണെന്ന് കണ്ടെത്തേണ്ടി വന്നത്. ഉള്ളവനും ഇല്ലാത്തവനും മാത്രമല്ല, വേണ്ടാത്തവന്‍ എന്ന ഒരു വിഭാഗം കൂടിയുണ്ടെന്ന് ലോകത്തിനു വെളിവാക്കിയ രാജ്യമാണ് ഭാരതം. പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് നടത്തുന്ന അണികളെയും നേതാക്കളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയുടെ നേതാവായ അങ്ങേയ്‌ക്കും ഇത് മനസിലാകണമെന്നില്ല.  

ആര്‍ത്തിയാണ് അഭികാമ്യം എന്നു വിശ്വസിക്കുന്നവരുടെ അഭയസ്ഥാനമാണ് അങ്ങയുടെ പാര്‍ട്ടി. അങ്ങനെയാണ് ഉടുതുണിക്ക് മറുതുണിയില്ലാതെ പൊതുസേവനത്തിനു വരുന്നവര്‍ ആ പൊതുജീവിതം തന്നെ തൊഴിലായി സ്വീകരിച്ച് കുബേര രാജാക്കന്മാരായി വാഴുന്നത്. ഇത്തരക്കാര്‍ മറ്റുപാര്‍ട്ടികളിലും ഇല്ലേ എന്നാണ് മറുചോദ്യം. ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. അവര്‍ക്കാര്‍ക്കും പുരുഷോത്തം ഭാദൊരയ്യയുടെ ആത്മാഭിമാനത്തിന്റെ രീതിശാസ്ത്രം അറിയില്ല എന്ന് മാത്രം.  

ആര്‍ത്തിയുടെ ഇരയും വേട്ടക്കാരിയുമാണ്, മുഖ്യമന്ത്രി… അങ്ങേയ്‌ക്ക് പരിചയമുള്ള സ്വപ്‌ന സുരേഷ് എന്ന സ്വര്‍ണ്ണക്കടത്ത് നായിക. അവരെ പരിചയമില്ല എന്ന് മാത്രം പറയരുത്. ആ പരിപ്പ് ഇനി വേവില്ല. ഒരു സ്വപ്‌ന സുരേഷും അനുയായികളും വിചാരിച്ചാല്‍ കോടാനുകോടികളുടെ സ്വര്‍ണ്ണം നയതന്ത്ര കാര്യാലയത്തിലൂടെ, നയതന്ത്ര സുരക്ഷയുടെ മറവിലൂടെ കടത്താന്‍ കഴിയില്ലെന്ന് അങ്ങയെപ്പോലെ എല്ലാവര്‍ക്കും അറിയാം; കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണനോട് ചോദിക്കാവുന്നതാണ്.  

അങ്ങ് പറയുന്നത്, നയതന്ത്ര കാര്യാലയവും വിമാനത്താവളവുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്; അവര്‍ അന്വേഷിക്കട്ടെ എന്നാണ്. അവര്‍ അന്വേഷിക്കുന്നത് കൊണ്ടാണ് പിടിക്കപ്പെട്ടത്. പക്ഷെ, മുഖ്യമന്ത്രീ, അങ്ങ് ഭരിക്കുന്ന സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ,വ്യവസായ,വ്യാപാരനേതാക്കള്‍ ഇല്ലേ? അവര്‍ ആരൊക്ക എന്ന് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം അങ്ങേയ്‌ക്ക് ഇല്ലേ? അങ്ങ് അതിനു തയ്യാറാകണം. തൊടുന്യായം പറഞ്ഞ് ഒഴിഞ്ഞു മാറരുത്.

ഡോ. കെ. എസ്. രാധാകൃഷ്ണന്‍

ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍

Tags: Pinarayi Vijayanസ്വര്‍ണകടത്ത്swapna suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.