കുടയത്തൂര്‍: കുടയത്തൂര്‍, കോളപ്ര പാലത്തിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രതിഷേധിച്ചു. വീതി കുറവുള്ള പാലങ്ങളിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനരഹിതമായതിനാല്‍ ഇതു വഴിയുള്ള ഗതാഗതത്തിന് തടസം നേരിടുന്നു.
വാഹന ഡ്രൈവര്‍മാര്‍ തമ്മില്‍ പാലത്തില്‍ വെച്ച് തര്ക്കത്തിലേര്പ്പേടേണ്ട സാഹചര്യമാണ് ഉള്ളത്. സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കി സുഗമമായ ഗതാഗതം സാധ്യമാക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
കുടയത്തൂര്‍ പാലത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിഷ്ണു കെ.എ, വൈസ്. പ്രസിഡന്റ് പി.ആര്. രാജേഷ്, സൂര്യന്, വൈശാഖ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: