Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്

ഓരോ മാസവും പത്തില്‍ കുറയാതെ കാര്‍ഗോ വഴി മാത്രം സംസ്ഥാനത്ത് അനധികൃതമായി സ്വര്‍ണം എത്തുന്നുണ്ട്. ഈ കൊറോണക്കാലത്ത് തന്നെ നാലിലധികം തവണ കാര്‍ഗോ വഴി മാത്രം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഒരു കാര്‍ഗോയില്‍ കുറഞ്ഞത് 40 കിലോ പാഴ്‌സലുകള്‍ വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ പത്ത് തവണ ഒരു മാസം കടത്തുമ്പോള്‍ തന്നെ 400 കിലോയില്‍ അധികം സ്വര്‍ണമാണ് കടല്‍ കടന്ന് കേരളത്തിലെത്തുന്നത്. ഇത് കൂടാതെ മറ്റ് വിമാനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണ്ണം വേറെയും.

നീരജ് ജി.ജിbyനീരജ് ജി.ജി
Jul 7, 2020, 01:34 pm IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് കുപ്രസിദ്ധി നേടിയ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം. ഇപ്പോള്‍ കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ സംഘത്തിന് കാസര്‍കോട്, കോഴിക്കോട് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്വര്‍ണക്കടത്ത് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.  

ഓരോ മാസവും പത്തില്‍ കുറയാതെ കാര്‍ഗോ വഴി മാത്രം സംസ്ഥാനത്ത് അനധികൃതമായി സ്വര്‍ണം എത്തുന്നുണ്ട്. ഈ കൊറോണക്കാലത്ത് തന്നെ നാലിലധികം തവണ കാര്‍ഗോ വഴി മാത്രം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഒരു കാര്‍ഗോയില്‍ കുറഞ്ഞത് 40 കിലോ പാഴ്‌സലുകള്‍ വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ പത്ത് തവണ ഒരു മാസം കടത്തുമ്പോള്‍ തന്നെ 400 കിലോയില്‍ അധികം സ്വര്‍ണമാണ് കടല്‍ കടന്ന് കേരളത്തിലെത്തുന്നത്. ഇത് കൂടാതെ മറ്റ് വിമാനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണ്ണം വേറെയും.

നയതന്ത്ര പാഴ്‌സലുകള്‍ ഒരു പരിശോധനയും കൂടാതെ വിമാനത്താവളങ്ങള്‍ വഴി കടത്തി വിടണമെന്നാണ് നിയമം. കാര്‍ഗോ വഴി വരുന്ന പാഴ്‌സലുകള്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ കാര്യമായി നിരീക്ഷിക്കാറില്ല. ഇത് മുതലാക്കിയാണ് കാര്‍ഗോ വഴിയുള്ള കടത്തിന് സംഘം കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. ഇതോടൊപ്പം ഈ സംഘം എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരെയും സ്വാധീനിക്കും. വിമാന മാര്‍ഗം വരുന്ന ലഗേജുകള്‍ ഒരു തവണ പുറത്തെത്തിക്കുന്നതിന് നല്‍കുന്ന പാരിതോഷികം 25 ലക്ഷം രൂപയാണ്. ഈ സംഘത്തിന് വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിന് ഉള്ളില്‍ത്തന്നെയുണ്ട്.  

തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്ന സ്വര്‍ണം ആര്‍ക്കു വേണ്ടി കൊണ്ടുവരുന്നു എന്ന ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം കിട്ടാറില്ല. കടത്തുന്നതിന്റെ പത്തു ശതമാനം മാത്രമാണ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. അന്വേഷണം കടത്തുന്നവരില്‍ മാത്രമായി ഒതുങ്ങും. സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെടുന്നതോടെ പ്രാധാന കണ്ണികളെ രക്ഷിക്കാന്‍ ഇടനിലക്കാര്‍ രംഗത്തിറങ്ങും. സമൂഹത്തില്‍ സ്വാധീനമുള്ളവരായിരിക്കും ഇടനിലക്കാര്‍. ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏതു രീതിയിലെങ്കിലും സ്വാധീനിച്ച് തുടര്‍ അന്വേഷണം അട്ടിമറിക്കും.  

വിമാനങ്ങളില്‍ സ്വര്‍ണക്കടത്തിന് കാരിയര്‍മാരായി ഉപയോഗിക്കുന്നത് യുവ ആര്‍ട്ടിസ്റ്റുമാരെയും വിസിറ്റിങ് വിസയില്‍ യാത്രചെയ്യുന്നവരെയും. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുപ്പിക്കാനായാണ് യുവ ആര്‍ട്ടിസ്റ്റുമാരെ കേരളത്തില്‍ നിന്നും കൊണ്ടുപോകുന്നത്. എന്നാല്‍ ഇവര്‍ തിരികെ കേരളത്തിലേയ്‌ക്ക് വരുമ്പോള്‍ ഇവരെ കാരിയര്‍മാരായാണ് ഉപയോഗിക്കുന്നത്. ഒരാളെ കസ്റ്റംസ് പിടിക്കുമ്പോള്‍ മറ്റൊരു സംഘം കിലോ കണക്കിന് സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യും.

Tags: keralaസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.