നാദാപുരം: മഴ കനത്തതോടെ വീണ്ടുമൊരു ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് വിലങ്ങാട് മലയോരവാസികള്‍. കഴിഞ്ഞ വര്‍ഷം വിലങ്ങാട് ഉണ്ടായ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനത്തിള്‍ ഒതുങ്ങി.
ആലി മൂലയില്‍ കുറ്റിക്കാട്ട് ബെന്നി, ഭാര്യ മേരിക്കുട്ടി, മകന് അഖില്‍ ഫിലിപ്പ്, അയല്‍വാസി മാപ്പലകയില്‍ ദാസന്റെ ഭാര്യ ലിസി എന്നിവര്‍ മരിച്ചിരുന്നു. കഴുത്തു വരെ ചെളില് അകപെട്ടു പോയ ലിസിയുടെ ഭര്‍ത്താവ് ദാസനെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഉരുള്‍ പൊട്ടലില്‍ പതിനേഴോളം വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകരുകയും ചെയ്തു. അടുപ്പില്‍ വനവാസി കോളനിയോട് ചേര്‍ന്ന് ഏക്കര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങള്‍ വാഗ്ദാനങ്ങളായി അവശേഷിക്കുന്നു. മരിച്ച ബെന്നിയുടെ മക്കള്‍ക്ക് ഒരു സംഘടന വീട് വെച്ചു നല്‍കിയത് ഒഴിച്ചാല്‍ വീട് തകര്‍ന്ന 16 കുടുബത്തിനും ഒന്നും ലഭിച്ചില്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ഒന്നും ലഭിച്ചില്ലന്ന് നഷ്ടങ്ങള്‍ക്ക് ഇരയായവര്‍ പറയുന്നു. പന്നിയേരി, കുറ്റല്ലൂര്‍ മേഖലയില്‍ മാത്രം വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മഴ വെള്ള പാച്ചലില് വിലങ്ങാട് പുഴയുടെ ഇരുകരുകരയില്‍ താമസിക്കുന്നവരുടെ ഏക്കര്‍ കണക്കിന് കൃഷി ഇടങ്ങള്‍ പുഴകൊണ്ടുപോയെങ്കിലും സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷക കുടിയേറ്റ മേഖലയായ വിലങ്ങാട് വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണ് കഴിഞ്ഞ വര്‍ഷം നഷ്ടമായത്. ഈ വര്‍ഷം മഴ കനക്കുമ്പോള്‍ കര്‍ഷകരുടെ മനസില്‍ തീയാണ്. വായാട് കണ്ണവം വനമേഖലകളില്‍ മഴ കനത്താല്‍ വിലങ്ങാട് പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരും. രണ്ട് ദിവസമായി തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ടങ്കിലും പുഴയില്‍ വെള്ളം ഉയരാത്തത് ആശ്വാസം നല്‍കുന്നതായി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ പറയുന്നു.
കിടപ്പാടം നഷ്ടമായവര്‍ക്ക് ഉടന്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം വിലങ്ങാട് എത്തിയ മന്ത്രിമാരും ജനപ്രധികളും നല്കിയ പൊള്ളയായ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ഒരു വര്‍ഷമായി പലരും ബന്ധുവിടുകളിലും വാടക വീടുകളിലും താമസിക്കുകയാണ്. ഇതിനിടെ ചിലര്‍ വാടക വീടിന് പണം കൊടുക്കാന്‍ കഴിയാതെ വന്നതോടെ തകര്‍ന്ന വീട് അറ്റകുറ്റപ്പണി നടത്തി വീണ്ടും താമസിക്കേണ്ട ഗതികേടില്‍ എത്തി. ഉരുള്‍ പൊട്ടലില്‍ പൂര്‍ണ്ണമായും തകര്‍ന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക പോലും പലര്‍ക്കും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലിന്റെ ഞട്ടല്‍ മാറാതെ ഓരോ രാത്രിയും തള്ളി നീക്കുകയാണ് ദുരിതബാധിതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: