മുംബൈ: ഗല്‍വാന്‍ താഴ്വരയില് ചൈനീസ് പട്ടാളത്തോട് പോരാടി വീരമൃത്യു വരിച്ച 20 ഇന്ത്യന്‍ സൈനികരുടെ ധീരത ചലച്ചിത്രമാകുന്നു. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള സിനിമ നിര്‍മാണ കമ്പനി അജയ് ദേവ്ഗണ് ഫിലിംസ് ആന്‍ഡ് സെലക്റ്റ് മീഡിയ ഹോള്‍ഡിങ്സ് എല്‍എല്‍പി യാണ് ഗല്‍വാന്‍ ഏറ്റുമുട്ടല്‍ സിനിമായാക്കുമെന്നു പ്രഖ്യാപിച്ചത്. ചിത്രത്തില്‍ അജയ് ദേവ്ഗണ് അഭിനയിക്കുന്നുണ്ടോ എന്നതു വ്യക്തമല്ല. കഴിഞ്ഞ 15നാണ് ഗല്‍വാന്‍ താഴ്വരയിലെ പതിനാലാം പട്രോളിങ് പോയിന്റിനു സമീപം ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
സംഘര്‍ഷത്തില്‍ 16 ബിഹാര്‍ റെജിമെന്റ് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിനിടെ തണുത്തുറഞ്ഞ ഗാല്‍വന്‍ നദിയിലേക്കു വീണതോ തള്ളിവീഴ്ത്തപ്പെട്ടതോ ആയിരുന്നു പലരുടെയും ജീവന് നഷ്ടമാകുന്നതിനിടെയാക്കിയത്. ചില മൃതദേഹങ്ങള്‍ ചൈനീസ് സൈനികര്‍ വികൃതമാക്കിയിരുന്നു. ഏറ്റുമുട്ടലില്‍ ചൈനീസ് ഭാഗത്ത് 35ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് യുഎസ് ഇന്റലിജജന്സ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സമ്മതിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: