പരപ്പ: മുണ്ടത്തടം കരിങ്കല്‍ ക്വാറിയും ക്രഷര്‍ യൂണിറ്റും അടച്ചുപൂട്ടുക, പരപ്പയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, പ്രത്യേക ഗ്രാമസഭയിലെ തീരുമാനം നടപ്പിലാക്കുക, ബയോ ഡൈവേഴ്സിറ്റി ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പിലാക്കുക, ക്വാറിയുടെയും ക്രഷറിന്റെയും ലൈസന്‍സ് റദ്ദ് ചെയ്യുക, പഞ്ചായത്ത് അധികൃതര്‍ നീതിപാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി പരപ്പ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരപ്പയില്‍ നിന്ന് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഓഫീസിലേക്ക് കാല്‍നട ജാഥ നടത്തി.
ജാഥ ക്യാപ്റ്റന്‍ മുരളീധരന് പതാക കൈമാറിക്കൊണ്ട് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍.മധു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാഹുല്‍ പരപ്പ അധ്യക്ഷത വഹിച്ചു. പ്രമോദ് വര്‍ണ്ണം, ശശി നമ്പ്യാര്‍ രവിപാലക്കില്, മുരളീധരന്, ഹരികൃഷ്ണന്, വിഷ്ണു, കുഞ്ഞികൃഷ്ണന് എം എന്നിവര്‍ സംസാരിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന സമാപന പരിപാടി ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വി.സി.പദ്മനാഭന് ഉദ്ഘാടനം ചെയ്തു. കവളപ്പാറയില്‍ നിന്നും കൊണ്ടുവന്ന് പഞ്ചായത്തിന് മുന്നില്‍ നിമഞ്ജനം ചെയ്ത ഭൗതികവാശിഷ്ടത്തില് ബിജെപി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: