Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ പ്രതിരോധം: കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; ദല്‍ഹിയില്‍ വ്യാപന നിരക്ക് കുറയുന്നു

ജൂണ്‍ ആദ്യ വാരത്തില്‍ 6,000ത്തോളം സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ഇപ്പോള്‍ 18,000ലധികം സാമ്പിളുകള്‍ ദിവസവും പരിശോധിക്കുന്നു.ദിനംപ്രതി 6,000 പരിശോധനകളുണ്ടായപ്പോള്‍ അതില്‍ 2,000 ത്തിലധികവും വൈറസ് ബാധിതരായിരുന്നു. പരിശോധന മൂന്നിരട്ടിയാക്കിയതിന് ശേഷം ആദ്യ ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരുന്നു. പിന്നീടിങ്ങോട്ട് കുറവുണ്ടായതായാണ് കണക്കുകള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 1, 2020, 12:05 pm IST
in India

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹിയില്‍ കൈക്കൊണ്ട നടപടികള്‍ക്ക് ഫലം കാണുന്നു. ജൂണ്‍ ആദ്യ ആഴ്ചകളില്‍ നിന്ന് അവസാനമെത്തുമ്പോഴേക്കും വൈറസ് വ്യാപന നരിക്ക് കുറയുന്നു.

ജൂണ്‍ രണ്ടാം വാരത്തില്‍ ദല്‍ഹിയിലെ വൈറസ് വ്യാപന നിരക്ക് 31 ശതമാനമായിരുന്നു. എന്നാല്‍, 22 മുതല്‍ 28 വരെയുള്ള കണക്കെടുത്താല്‍ ഇത് 18 ശതമാനമായി കുറഞ്ഞു. രോഗമുക്തിനിരക്കിലും വര്‍ധന. രാജ്യത്തെ രോഗമുക്തി നിരക്കിനേക്കാള്‍ കൂടുതലാണ് ദല്‍ഹിയില്‍, 66.03 ശതമാനം. പരിശോധന വര്‍ധിപ്പിച്ചതാണ് വൈറസ് വ്യാപന നിരക്ക് കുറയാന്‍ കാരണം. ജൂണ്‍ ആദ്യ വാരത്തില്‍ 6,000ത്തോളം സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ഇപ്പോള്‍ 18,000ലധികം സാമ്പിളുകള്‍ ദിവസവും പരിശോധിക്കുന്നു.

ദിനംപ്രതി 6,000 പരിശോധനകളുണ്ടായപ്പോള്‍ അതില്‍ 2,000 ത്തിലധികവും വൈറസ് ബാധിതരായിരുന്നു. പരിശോധന മൂന്നിരട്ടിയാക്കിയതിന് ശേഷം ആദ്യ ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരുന്നു. പിന്നീടിങ്ങോട്ട് കുറവുണ്ടായതായാണ് കണക്കുകള്‍. കഴിഞ്ഞ ദിവസം 16,000ത്തിലധികം പേരെ പരിശോധിച്ചപ്പോള്‍ വൈറസ് ബാധിതരായത് 2,084 പേര്‍. ദല്‍ഹിയില്‍ വൈറസ് വ്യാപന നിരക്ക് കുത്തനെ ഉയര്‍ന്നപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുകയായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, എയിംസ് ഡയറക്ടര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

പരിശോധനകള്‍ മൂന്നിരട്ടിയാക്കുക, കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികളാണ് ആദ്യം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി 500 റെയില്‍വേ കോച്ചുകള്‍ ദല്‍ഹിക്ക് കേന്ദ്രം അനുവദിച്ചു. പള്‍സ് ഓക്‌സിമീറ്ററുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ആവശ്യാനുസരണം ലഭ്യമാക്കി. കൂടാതെ, പഞ്ചനക്ഷത്ര ഹോട്ടലുകളുള്‍പ്പെടെ കൊറോണ ചികിത്സാകേന്ദ്രങ്ങളായി ഏറ്റെടുത്തു. കേന്ദ്രത്തിന്റെ ഇടപെടലിന് ശേഷമാണ് രാധാ സോമി സത്സംഗ് ബ്യാസ് കോംപ്ലക്‌സില്‍ ലോകത്തിലെ ഏറ്റവും വലിയ കൊറോണ ചികിത്സാകേന്ദ്രം സജ്ജമായത്. ദല്‍ഹിയിലെ സ്ഥിതി വഷളായപ്പോള്‍ സഹായവുമായി എത്തിയതിന് അരവിന്ദ് കേജ്‌രിവാള്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് നന്ദി അറിയിച്ചിരുന്നു.

ജൂണ്‍ ആദ്യ വാരം ദിനംപ്രതി ശരാശരി 238 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസവും അത്രത്തോളം കിടക്കകളും ആവശ്യമായി വന്നിരുന്നു. എന്നാല്‍, ജൂണ്‍ അവസാനമായപ്പോള്‍ ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതായാണ് കണക്കുകള്‍. ദല്‍ഹിയിലിതുവരെ 85,161 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 26,246 പേര്‍. 56,235 പേര്‍ രോഗമുക്തരായി. ആകെ മരണം 2,680.

Tags: delhiകേന്ദ്ര സര്‍ക്കാര്‍covidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

India

ദൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

പുതിയ വാര്‍ത്തകള്‍

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.