Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വിപ്ലവത്തില്‍ നിന്ന് വേദാന്തത്തിലേക്ക്

ഗുരുവായൂരപ്പദാസ സ്വാമിയുടെ സ്വഭാവത്തെ ആവേശം നിറഞ്ഞ ആത്മാര്‍ത്ഥത എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഏതാണ്ട് ആറ്-ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സപ്താഹങ്ങള്‍ വളരെ ക്ലേശകരമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 03:00 am IST
inArticle

വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പകര്‍ന്നുകൊടുക്കാന്‍ പാര്‍ട്ടി നിയോഗിച്ച സഖാവ് ആര്‍.ആര്‍ പിന്നീട് ഭാഗവത കഥാമൃതകാരനായത് കാലത്തിന്റെ നിയോഗമാണ്. കമ്യൂണിസ്റ്റ്കാരനായി പ്രക്ഷോഭവും വിപ്ലവവും അറസ്റ്റും ഒളിച്ച് താമസവും ഒക്കെയായി കാലം കഴിച്ചപ്പോള്‍ ഭക്തിയെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഒരു തലമുറയ്‌ക്ക് തന്നെ ഭഗവത്കഥകള്‍ പറഞ്ഞുകൊടുക്കാന്‍ അദ്ദേഹം സ്വയം നിയുക്തനാവുകയായിരുന്നു. ഒരാളില്‍ നിന്ന് തന്നെ കാലത്തിന്റെ കുത്തൊഴുക്കിനിടയില്‍ വിപ്ലവവും ഭക്തിയും പ്രവഹിക്കുകയെന്നത് അപൂര്‍വ്വമായേ അനുഭവവേദ്യമാകാറുള്ളൂ. അത്തരം ഒരു നിയോഗത്തിന്റെ അപൂര്‍വ്വ നിദര്‍ശനമാണ് പൂര്‍വ്വാശ്രമത്തില്‍ സഖാവ് ആര്‍.ആര്‍. തിരുമുല്‍പ്പാട്  ആയിരുന്ന ഗുരുവായൂരപ്പ ദാസ് സ്വാമി.  

രവിപുരം ഭജനസംഘത്തില്‍ ഒരു സപ്താഹം. ഉച്ചയ്‌ക്ക് ഒരു മണിയോടുകൂടി പ്രഭാഷണം കഴിഞ്ഞ് സ്വാമിയോടൊപ്പം ഞങ്ങള്‍ ഭക്ഷണശാലയിലേക്ക് നീങ്ങുകയാണ്. അടുത്ത് ഒരു കുട്ടി വല്ലാതെ കരഞ്ഞ് ബഹളം കൂട്ടുന്നു. അമ്മ ആ കുഞ്ഞിന്റെ വായ പൊത്തിക്കൊണ്ട് ”മിണ്ടാതിരിക്ക് ദേ… സ്വാമി വരുന്നുണ്ട്. പിടിച്ചുകൊണ്ടുപോകും” എന്ന് പറഞ്ഞു. സ്വാമി തിരിഞ്ഞു നിന്നു? ”എന്താ പറഞ്ഞത്? സ്വാമി കുട്ടികളെ പിടിച്ചുകൊണ്ടുപോകും എന്നോ? ഇങ്ങനെയാണോ കുട്ടികളെ പഠിപ്പിക്കേണ്ടത്”? ഇതാണ് ഗുരുവായൂരപ്പദാസ് സ്വാമികള്‍ എന്ന് പ്രസിദ്ധനായ പഴയ വിപ്ലവകാരി ആര്‍.ആര്‍. തിരുമുല്‍പ്പാടിന്റെ സ്വഭാവം. തനിക്ക് ശരിയല്ല എന്ന് തോന്നുന്ന എന്തിനോടും ഉടനെ പ്രതികരിക്കും. ഒരു കാലത്ത് താന്‍ തലയിലേറ്റിക്കൊണ്ടു നടന്ന കമ്യൂണിസ്റ്റ് വിപ്ലവാശയങ്ങള്‍ വെറും പൊള്ളയാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം വിപ്ലവം വലിച്ചെറിഞ്ഞ് വേദാന്തത്തെ സ്വീകരിച്ചു. തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരി, സുബ്രഹ്മണ്യന്‍ തിരുമുമ്പ്, മാവില്‍ശ്ശേരി സുബ്രഹ്മണ്യന്‍ നമ്പൂതിരി ഇങ്ങനെ നിരവധി പേര്‍ക്ക് അക്കാലത്ത് മനഃപരിവര്‍ത്തനം ഉണ്ടായിട്ടുണ്ട്.  

എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ രാമന്‍കോവിലകത്ത് ഇന്നേക്ക് നൂറുവര്‍ഷം മുമ്പ് മിഥുനമാസത്തിലെ ചോതി നക്ഷത്രത്തിലാണ് ഗുരുവായൂരപ്പദാസ സ്വാമികള്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നാട്ടില്‍ത്തന്നെ. കോളേജ് വിദ്യാഭ്യാസത്തിനായി തൃശ്ശിവപേരൂര്‍ക്ക് പോയി. സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. സമരവീര്യം മൂത്തപ്പോള്‍ വിപ്ലവപ്രസ്ഥാനത്തിലേക്ക് തിരിഞ്ഞു. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ തുടങ്ങി പലരും അന്ന് സഹപ്രവര്‍ത്തകരായിരുന്നു. താന്‍ വിശ്വാസിക്കുന്ന പ്രസ്ഥാനത്തില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ വല്ലാതെ  വേദനിപ്പിച്ചു. ചില കേസുകളില്‍ പ്രതിയായി ജീവിതം വഴിമുട്ടി. ഇത് മാത്രമാണ്,  അന്നത്തെ സഖാവ് ആര്‍.ആര്‍ തിരുമുല്‍പ്പാടിന് വിപ്ലവജീവിതം കൊണ്ടുണ്ടായ നേട്ടം.  

യോഗാനന്ദ സ്വാമികള്‍ എന്ന  സിദ്ധപുരുഷനുമായി ബന്ധപ്പെട്ടതോടെ ജീവിതത്തിലെ രണ്ടാംഘട്ടം ആരംഭിച്ചു. അവധൂതനെപ്പോലെ വളരെക്കാലം ഭാരതം മുഴുവന്‍ സഞ്ചരിച്ചു. അധികകാലവും ഗുരുവായൂരും തിരുവില്വാമലയിലുമായിരുന്നു. ഗുരുവായൂരില്‍ താമസിക്കുന്ന കാലത്ത് അപ്പന്‍ തമ്പുരാനുമായുണ്ടായ ബന്ധമാണ് ഭക്തിമാര്‍ഗ്ഗത്തിലേക്ക് നയിച്ചത്. തിരുവില്വാമലക്കാര്‍ക്ക് അദ്ദേഹം ”നാരായണീയം തിരുമുല്‍പ്പാട്” ആയിരുന്നു.  

ഗുരുവായൂരപ്പദാസ സ്വാമിയുടെ സ്വഭാവത്തെ ആവേശം നിറഞ്ഞ ആത്മാര്‍ത്ഥത എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഏതാണ്ട് ആറ്-ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സപ്താഹങ്ങള്‍ വളരെ ക്ലേശകരമായിരുന്നു. മതിയായ താമസസൗകര്യമോ ഭക്ഷണമോ ഉണ്ടായി എന്ന് വരില്ല. അന്നത്തെ തലമുറ ഭാഗവതപ്രചാരണത്തിന് അനുഭവിച്ച ത്യാഗം വിവരണാതീതമാണ്. ഇന്ന് ഭാഗവത രംഗത്തുള്ളവര്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങളെല്ലാം ആ തലമുറ അനുഷ്ഠിച്ച ത്യാഗങ്ങളുടെ ഫലമാണ്.    

വിപ്ലവപ്രസംഗങ്ങളില്‍ ഉണ്ടായിരുന്ന വാക്‌സാമര്‍ത്ഥ്യം തന്നെയാണ് സ്വാമിജി തന്റെ ഭാഗവത-നാരായണീയ പ്രഭാഷണങ്ങളിലും പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രഭാഷണം, ,പ്രത്യേകിച്ചു നരസിംഹാവതാരം, ഉദ്ധവന്റെ ബദരീയാത്ര എന്നിവ ഒരിക്കലെങ്കിലും കേട്ടവര്‍ക്ക് അദ്ദേഹത്തെ മറക്കാനാവില്ല. പണത്തിലോ പ്രശസ്തിയിലോ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. സമ്പാദ്യവും ഉണ്ടായിരുന്നില്ല. പല പ്രശസ്തി പത്രങ്ങളും ലഭിച്ചെങ്കിലും അതൊന്നും വിളംബരം ചെയ്യാറില്ല. 2001ല്‍ മള്ളിയൂര്‍ ആധ്യാത്മിക പീഠത്തില്‍ നിന്നു സമ്മാനിച്ച ”ഭാഗവതചൂഡാരത്‌ന”മാണെന്നു തോന്നുന്നു അദ്ദേഹത്തിന് അവസാനമായി ലഭിച്ച പുരസ്‌കാരം.  

എളങ്കുന്നപ്പുഴയില്‍ സ്വാമിജിയുടെ മഠത്തിന് തൊട്ടടുത്താണ് ഈ ലേഖകന്റെ ഇല്ലം. അതുകൊണ്ട്, ഗര്‍ഭത്തില്‍ കിടക്കുന്ന കാലത്ത് തന്നെ സ്വാമിജില്‍ നിന്നു ഭാഗവതം കേള്‍ക്കാന്‍ സാധിച്ചു. പിന്നീട് അദ്ദേഹത്തിനൊപ്പം എത്രയോ സപ്താഹങ്ങളില്‍ ഭാഗഭാക്കായി. 2003 ആഗസ്റ്റ് 26-ാം തീയതിയാണ് ആ പുണ്യാത്മാാവ് ഭഗവല്‍പാദങ്ങളില്‍ ലയിച്ചത്. അപ്പോഴും ഈയുള്ളവന്‍ അടുത്തുണ്ടായിരുന്നു.  

സാമാന്യജനങ്ങളെ വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. പക്ഷേ, ഭക്തിയുടെ കുളിര്‍കാറ്റുകൊണ്ട് വിപ്ലവച്ചൂടിനെ തണുപ്പിക്കുക എന്ന ദൗത്യമാണ് ഭഗവാന്‍ അദ്ദേഹത്തെ ഏല്‍പിച്ചത്. ആ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു. അല്ലെങ്കിലും ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന ഭാരതീയ ചിന്തയ്‌ക്കു പകരം വയ്‌ക്കാന്‍ എന്താണുള്ളത്? ”സ്വാസ്ത്യസ്തു വിശ്വസ്യ” എന്ന് ഭാഗവതം പ്രാര്‍ത്ഥിക്കുന്നു.

എളങ്കുന്നപ്പുഴ  ദാമോദരശര്‍മ്മ

94479 59729

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.