കോഴിക്കോട്: കോവിഡിന്റെ മറവിലെ പിണറായി സര്‍ക്കാറിന്റെ പകല്‍ക്കൊള്ളയ്ക്കും കോഴിക്കോട് കോര്പ്പറേഷന് ഭരണാധികാരികളുടെ അഴിമതിക്കുമെതിരെ ബിജെപി മായനാട് ഏരിയ കമ്മറ്റി പ്രത്യക്ഷ സമരം നടത്തി. ഒബിസി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ടി.എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു മുഖ്യപ്രഭാഷണം നടത്തി. സി.കെ. ബാബുരാജ് അദ്ധ്യക്ഷനായി.
ചെലവൂര്‍ ഏരിയ കമ്മറ്റി ചെലവൂര്‍ ബസാറില്‍ പ്രത്യക്ഷ സമരം നടത്തി. ബിജെപി മേഖല വൈസ് പ്രസിഡണ്ട് ടി.വി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രേമന് വട്ടോളി അദ്ധ്യക്ഷനായി. വി. പ്രകാശന് സംസാരിച്ചു. വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റി ബിജി റോഡില്‍ നടത്തിയ പ്രത്യക്ഷ സമരം സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.എം. അനൂപ് കുമാര്‍ അദ്ധ്യക്ഷനായി. ഒബിസി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ടി.എം. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഷൈബു, അഡ്വ. ബിജിത്ത് എന്നിവര്‍ സംസാരിച്ചു.
കോട്ടൂളി ഏരിയ കമ്മറ്റി കുടില്തോടില് നടത്തിയ പ്രത്യക്ഷ സമരം സംസ്ഥാന സമിതി അംഗം അഡ്വ. വി.പി. ശ്രീപദ്മനാഭന് ഉദ്ഘാടനം ചെയ്തു. എ. ബീനിഷ് അദ്ധ്യക്ഷനായി. കെ. ഷൈബു മുഖ്യപ്രഭാഷണം നടത്തി. വേങ്ങേരി ഏരിയയിലെ തണ്ണീര്‍പന്തലില്‍ നടന്ന പ്രത്യക്ഷസമരം ജില്ല സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി ഉദ്ഘാടനം ചെയ്തു. സി. സുധീഷ് അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ടി. റെനീഷ് മുഖ്യപ്രഭാഷണം നടത്തി. കെ. ഷൈബു, കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: