ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ വെബ്ബിനാറില്‍ മന്ത്രി കെ. കെ. ശൈലജ പങ്കെടുത്തത് കേരളത്തിനുള്ള ലോകത്തിന്റെ ആദരമാണെന്ന കൊട്ടിഘോഷിക്കല്‍ വെറും തട്ടിപ്പാണെന്ന് വ്യക്തമാകുന്നു. ഇതെ മാനദണ്ഡ പ്രകാരമാണെങ്കില്‍ ആലപ്പുഴ നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് അഡ്വ. ജി. മനോജ് കുമാര്‍ ഐക്യരാഷ്ട്ര സഭയുടെ വെബ്ബിനാറില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത് കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയ്ക്കുള്ള ലോകത്തിന്റെ ആദരവാണെന്ന് സഖാക്കളും, പിആര്‍ ഏജന്‍സികളും സമ്മതിക്കേണ്ടി വരും.
കോവിഡ് കാലത്തെð മാലിന്യ നിര്‍മ്മാര്‍ജനം എന്ന വിഷയത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ വെബ്ബിനാറില്‍ മനോജ് സംസാരിച്ചത്. വെബ്ബിനാറുമായി ബന്ധപ്പെട്ട് ഒരു ലിങ്ക് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ പ്രവേശിച്ച് ആപേക്ഷിച്ചാല്‍ ആര്‍ക്കും വെബ്ബിനാറില്‍ പങ്കെടുത്ത് സംസാരിക്കാമെന്ന് മനോജ് കുമാര്‍ പറഞ്ഞു. തനിക്ക് ലിങ്ക് ലഭിച്ചു, ഇതില്‍ പ്രവേശിച്ച് അപേക്ഷിച്ചപ്പോള്‍ സംസാരിക്കാന്‍ അവസരം നല്കി. പിന്നീട് വെബ്ബിനാറില്‍ പങ്കെടുത്തതിനുള്ള സാക്ഷ്യപത്രവും നല്കി. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകട സാദ്ധ്യത ലഘൂകരണ വിഭാഗം തലവനും, മലയാളിയുമായ ഡോ. മുരളി തുമ്മാരുകൂടിയാണ് തന്നെ സഹായിച്ചതെന്നും മനോജ് പറഞ്ഞു.
മുരളി തുമ്മാരുകുടിയെ പോലുള്ളവരുടെ സഹായം ലഭിച്ചാല്‍ ആര്‍ക്കും പങ്കെടുക്കാവുന്ന വെബ്ബിനാറില്‍ സംസ്ഥാന ആരോഗ്യമന്ത്രി പങ്കെടുത്തതിനാണ് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം എന്ന രീതിയില്‍ സര്‍ക്കാരും, സൈബര്‍ പോരാളികളും പ്രചരിപ്പിച്ചത്. മനോജ് സ്വന്തം അനുഭവം വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ നടത്തിയ മറ്റൊരു പ്രതിച്ഛായ പ്രചാരണം കൂടി പൊളിഞ്ഞടുങ്ങിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധത്തിന് മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി സെക്രട്ടറി ജനറലിന്റെയും ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയെ യുഎന്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കാന്‍ ക്ഷണിച്ചതെന്നുമായിരുന്നു പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: