തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഎം കാരിയായ ചെയര്‍പേഴ്സണും കോണ്‍ഗ്രസുകാരിയായ പ്രതിപക്ഷ നേതാവും നിലത്തു വീണു. ബോധരഹിതരായ രണ്ടുപേരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജിലന്‍സ് അന്വേഷണം നേരിടുന്ന ചെയര്‍പേഴ്സണ്‍ ഡബ്ലിയു ആര് ഹീബ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. സിപിഎം എതിര്‍പ്പുമായി വന്നതോടെയാണ്് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വാക്കേറ്റത്തിലും കയ്യാങ്കളിക്കുമിടയില്‍ ഡബ്ലിയു ആര് ഹീബയും പ്രതിപക്ഷ നേതാവ് ലളിത ടീച്ചറും ബോധരഹിതരായി നിലത്തുവീണു. തുടര്‍ന്ന് ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ ഗേറ്റിനു മുന്നില്‍ ചെയര്‍പേഴ്സന്റ കോലം കത്തിച്ച് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: